മണിപ്പൂരില്‍ ബിജെപി മുന്നേറുന്നു: 17 സീറ്റുകളില്‍ മുന്നില്‍, കോണ്‍ഗ്രസിന് 13 ഇടത്ത് മുന്നേറ്റം
2017 ആവർത്തിക്കുമോയെന്ന സംശയങ്ങള്‍ ശക്തമാക്കി മണിപ്പൂരിലും ഇഞ്ചോടിച്ച് പോരാട്ടം. വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വന്നപ്പോള്‍ തന്നെ മണിപ്പൂരില്‍ മുന്നേറ്റം നടത്താന്‍ ബി ജെ പി ക്ക് സാധിക്കുന്നത്. ആകെയു 60 സീറ്റുകളില്‍ 42 സീറ്റുകളുടെ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ 17 സീറ്റുകളിലാണ് ബി ജെ പി മുന്നിട്ട് നില്‍കുന്നത്. ബി ജെ പിയുടെ പ്രധാനപ്പെട്ട സ്ഥാനാർത്ഥികളെല്ലാം തന്നെ മുന്നിട്ട് നില്‍ക്കുകയാണ്.
അതേസമയം അധികാരം പിടിക്കാമെന്ന പ്രതീക്ഷയുമായി മത്സരത്തിനിറങ്ങിയ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചില്ലെന്നാണ് ആദ്യ ഫലസൂചനകള്‍ നല്‍കുന്നത്. 14 സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നോട്ട് നില്‍ക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഒരു സീറ്റില്‍ മാത്രമായിരുന്ന ലീഡ് കോണ്‍ഗ്രസ് ക്രമാതീതമായി വർധിപ്പിക്കുക്കയായിരുന്നു. പ്രാദേശിക കക്ഷിയായ എന്‍ പി പി 4 സീറ്റുകളിലും സ്വതന്ത്രർ ഉള്‍പ്പടേയുള്ള മറ്റുള്ളവർ 7 സീറ്റിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ നേതൃത്വത്തിലാണ് ബി ജെ പി പോരാടുന്നത്.

എക്സിറ്റ് പോളുകള്‍ കനത്ത മത്സരം പ്രവചിച്ചിരുന്നെങ്കിലും മുന്‍ തൂക്കം ബി ജെ പിക്ക് തന്നെയായിരുന്നു കണക്കാക്കിയിരുന്നത്. 60 നിയമസഭാ സീറ്റുകളുള്ള മണിപ്പൂരിൽ ഫെബ്രുവരി 28 നും മാർച്ച് 5 നും രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടത്തിൽ 78.03 ശതമാനവും രണ്ടാം ഘട്ടത്തിൽ 78.49 ശതമാനവും വോട്ടുകളാണ് രേഖപ്പെടുത്തിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2017 ലെ തിരഞ്ഞെടുപ്പില്‍ ഗോവയിലേതിന് സമാനമായി മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസായിരുന്നു. 28 സീറ്റുകളിലായിരുന്നു അവർക്ക് വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ 21 സീറ്റുകള്‍ നേടിയ ബി ജെ പി 4 വീതം സീറ്റുകള്‍ നേടിയ നഗാ പീപ്പീള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാർട്ടി തുടങ്ങിയവുടെ സഹായത്തോടെ അധികാരം പിടിക്കുകയായിരുന്നു. എല്‍ ജെ പി, തൃണമൂല്‍ കോണ്‍ഗ്രസ്, സ്വതന്തർ എന്നിവർ ഓരോ സീറ്റിലും വിജയിച്ചു. അംഗങ്ങളുടെ കൂറുമാറ്റം കാരണം നിലവില്‍ 15 എം എല്‍ എമാർ മാത്രമാണ് മണിപ്പൂരില്‍ കോണ്‍ഗ്രസിനുള്ളത്. ബി ജെ പിയുടേത് ആവട്ടെ 21 ല്‍ നിന്നും 28 ആയി ഉയരുകയും ചെയ്തിരുന്നു.












Click it and Unblock the Notifications