Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരില്‍ ബിജെപി വലിയ ഒറ്റകക്ഷി, കോണ്‍ഗ്രസിന് 10 സീറ്റ് കുറയുമെന്ന് സി വോട്ടര്‍ സര്‍വേ

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി ഏറ്റവും വലിയ കക്ഷിയാവുമെന്ന് എബിപി ന്യൂസ്-സി വോട്ടര്‍ എക്‌സിറ്റ് പോള്‍. ബിജെപി 23 മുതല്‍ 27 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റാണിത്. അതേസമയം കോണ്‍ഗ്രസ് ഇത്തവണ തകര്‍ച്ച നേരിടുമെന്നും സര്‍വേ പ്രവചിക്കുന്നു. പന്ത്രണ്ട് മുതല്‍ 16 സീറ്റ് വരെയാണ് കോണ്‍ഗ്രസിന് നേടാനാവുക. കഴിഞ്ഞ തവണ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ കക്ഷി. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പത്ത് മുതല്‍ 14 സീറ്റ് വരെ നേടാമെന്നും സര്‍വേ പ്രവചിക്കുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ട് മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. മറ്റുള്ളവര്‍ രണ്ട് മുതല്‍ ആറ് സീറ്റ് വരെ നേടിയേക്കാം.

1

മണിപ്പൂരില്‍ തിരഞ്ഞെടുപ്പിന് ശേഷം വലിയ രാഷ്ട്രീയ നീക്കങ്ങള്‍ കാണാന്‍ സാധിക്കുമെന്ന് വ്യക്തമാണ്. ഭൂരിഭാഗം സര്‍വേകളും ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ലെന്നാണ് പ്രവചിക്കുന്നത്. പക്ഷേ ബിജെപി ഏറ്റവും വലിയ കക്ഷിയാവുമെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബിജെപിയാണ് അധികാരത്തിലുള്ളത്. ഡിസൈന്‍ ബോക്‌സ്ഡ് എക്‌സിറ്റ് പോളില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്നാണ് പ്രവചിക്കുന്നത്. 32 മുതല്‍ 38 സീറ്റ് വരെയാണ് ഇവര്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് 12 മുതല്‍ 17 സീറ്റ് നേടും. എന്‍പിപി കിംഗ് മേക്കറായേക്കും. രണ്ട് മുതല്‍ നാല് സീറ്റ് വരെ അവര്‍ നേടുമെന്നും ഡിസൈന്‍ ബോക്‌സ്ഡ് പറയുന്നു.

പി മാര്‍ക്ക് ബിജെപി 27 സീറ്റ് മുതല്‍ 31 സീറ്റ് വരെ നേടുമെന്നാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് പതിനൊന്ന് മുതല്‍ 17 സീറ്റ് വരെ നേടും. എന്‍പിപി ആറ് മുതല്‍ പത്ത് സീറ്റ് വരെ നേടിയേക്കുമെന്നും പി മാര്‍ക്ക് പറയുന്നു. കഴിഞ്ഞ തവണ 28 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഇത്തവണ പത്തിലേറെ സീറ്റുകളാണ് കുറയുകയെന്ന് എല്ലാ സര്‍വേകളും പ്രവചിക്കുന്നു. ജന്‍കീ ബാത്ത് എക്‌സിറ്റ് പോളില്‍ ബിജെപിക്ക് 25 മുതല്‍ 28 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് പത്ത് മുതല്‍ 14 സീറ്റ് വരെ ലഭിച്ചേക്കും. എന്‍പിപി ഏഴ് മുതല്‍ എട്ട് സീറ്റ് വരെ നേടും. സ്വതന്ത്രര്‍ അടക്കമുള്ളവര്‍ 12 മുതല്‍ പതിനെട്ട് സീറ്റും നേടും ഇത് വളരെ നിര്‍ണായകമാകും.

സിഎന്‍എക്‌സ് പോളില്‍ ബിജെപി 26 മുതല്‍ 31 സീറ്റാണ് നേടുക. കോണ്‍ഗ്രസ് പന്ത്രണ്ട് മുതല്‍ 17 സീറ്റ് വരെ നേടും. എന്‍സിപി ആറ് മുതല്‍ പത്ത് സീറ്റ് വരെയും നേടും. സ്വതന്ത്രര്‍ അടക്കം 12 സീറ്റ് വരെയാണ് ഇവര്‍ പ്രവചിക്കുന്നത്. അതേസമയം ഭൂരിപക്ഷം ആര്‍ക്കുമില്ലാത്ത സ്ഥിതി വന്നാല്‍ കോണ്‍ഗ്രസിന് എന്‍പിപിയെയും സ്വതന്ത്രരെയും വെച്ച് അധികാരം പിടിക്കാന്‍ സാധിക്കും. പോള്‍ ഓഫ് പോള്‍സില്‍ 29 മുതല്‍ 33 സീറ്റ് വരെയാണ് ബിജെപിക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് പന്ത്രണ്ട് മുതല്‍ 16 സീറ്റില്‍ വരെ വിജയിക്കും. എന്‍പിപി ആറ് മുതല്‍ എട്ട് സീറ്റ് വരെ നേടും. സ്വതന്ത്രര്‍ അടക്കം പതിനൊന്ന് സീറ്റും നേടുമെന്നും പോള്‍ ഓഫ് പോള്‍സ് സര്‍വേ പ്രവചിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+