മണിപ്പൂരില്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി ബിജെപി: പിസിസി അധ്യക്ഷനും 8 എംഎല്‍എമാരും രാജിവെച്ചു
ഇംഫാല്‍: കോണ്‍ഗ്രസ് അടക്കമുള്ള എതിര്‍ ചേരിയിലെ ജനപ്രതിനിധികളെ ചാക്കിട്ട് പിടിക്കുന്ന ബി ജെ പിയുടെ രീതിക്ക് ദേശീയ മാധ്യമങ്ങള്‍ ചാര്‍ത്തി നല്‍കിയ പേരാണ് ഓപ്പറേഷന്‍ ലോട്ടസ് (ഒപ്പറേഷന്‍ താമര). ഗോവ, കര്‍ണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അവര്‍ അത് വിജയകരമായി നടപ്പിലാക്കുകയും ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും ഈ നീക്കത്തിലൂടെ കര്‍ണാടകയിലും മധ്യപ്രദേശിലും അധികാരം തിരികെ പിടിക്കാന്‍ ബിജെപിക്ക് സാധിക്കുകയും ചെയ്തു. ഇപ്പോഴിതാ കോണ്‍ഗ്രസിനെ നെടുകെ പിളര്‍ത്തിക്കൊണ്ട് മണിപ്പൂരിലും ഓപ്പറോഷന്‍ ലോട്ടസ് വിജയകരമായി നടപ്പിലാക്കുകയാണ് ബി ജെ പി. ഇതോടെ വലിയ തിരിച്ചടിയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനുണ്ടായിരിക്കുന്നത്.
പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍

മണിപ്പൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നെടുകെ പിളര്‍ത്തിക്കൊണ്ടാണ് ബിജെപിയുടെ ഏറ്റവും പുതിയ നീക്കം. മണിപ്പൂര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഗോവിന്ദാസ് കോന്തൗജത്തിന്‍റെ നേതൃത്തിലുള്ളവരാണ് ബി ജെ പിയിലേക്ക് ചേരുന്നത്. എട്ടോളം കോണ്‍ഗ്രസ് എംഎല്‍എമാരും സംസ്ഥാന അധ്യക്ഷന്‍റെ കൂടെയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബി ജെ പിയില്‍ ചേരുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പടേയുള്ളവര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. ഇന്ന് തന്നെ ഇവര്‍ ബി ജെ പിയില്‍ ചേര്‍ന്നേക്കും. ബിഷ്ണുപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ആറ് തവണ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എം എൽ എയും ലെജിസ്ലേറ്റീവ് പാർട്ടിയുടെ ചീഫ് വിപ്പും ആയിരുന്നു കോന്തൗജം.

മണിപ്പൂരിലെ മുൻ കാബിനറ്റ് മന്ത്രിയായിരുന്ന കോന്തൗജത്തെ കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു പുതി എം പി സി സി പ്രസിഡന്റായി കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി നിയമിച്ചത്. കോവിഡ് പ്രതിരോധത്തില്‍ ഉള്‍പ്പടെ ബിജെപി സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് ഉയര്‍ത്തുന്നതിനിടയാണ് പിസിസി അധ്യക്ഷന്‍റെ നേതൃത്വത്തില്‍ തന്നെയുള്ള ഈ പിളര്‍പ്പ്.

60 സീറ്റുകളിൽ 45 ൽ കുറയാത്ത സീറ്റുകള്‍ ലക്ഷ്യമിട്ട് 'മിഷൻ 2022' എന്ന രീതിയില്‍ കോണ്‍ഗ്രസ് മണിപ്പൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. നേരത്തെ ചില എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപി ചേരിയില്‍ ചേര്‍ന്നിരുന്നെങ്കിലും എംഎൽഎമാരുടെ കൂടുമാറ്റം പാര്‍ട്ടിയെ ബാധിക്കില്ലെന്നായിരുന്നു
കോണ്‍ഗ്രസ് നേതാവ് ഗൈഖംഗം ഗാംഗ്മെയ് നേരത്തെ അഭിപ്രായപ്പെട്ടത്.

2017ല്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം പലതവണ ഇത്തരം കളംമാറലിന് മണിപ്പൂര്‍ സാക്ഷിയായിയായിരുന്നു. 2020 ഒഗസ്റ്റില്‍ സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുന്‍പ് അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. ഇതോടെ ബിജെപി സര്‍ക്കാര്‍ അവിശ്വാസ പ്രമേയം മറികടക്കുകയും ചെയ്തു.

കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഇബോബി സിങിന്റെ അനന്തരവന്‍ ഹെന്‍ട്രി ഓക്രാം, പനോണം ബ്രോക്കണ്‍, ഓയ്‌നം ലുഖോയ് സിങ്, ഗംതാങ് ഗാവോകിപ്, ജിന്‍സുവാന്‍ഹാവു സോയു എന്നിവരായിരുന്നു അന്ന് ബിജെപിയില്‍ ചേര്‍ന്നത്. അതേസമയം പാര്‍ട്ടിവിട്ട എംഎല്‍എമാര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
Recommended Video
പ്രായം ചോര്‍ത്താത്ത സൗന്ദര്യം : ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍












Click it and Unblock the Notifications