മണിപ്പൂരിലെ പ്രതിഷേധക്കാർ കർഫ്യൂ ലംഘിച്ചു, റബ്ബർ ബുള്ളറ്റ് വെടിവയ്പ്പിൽ നിരവധി പേർക്ക് പരിക്ക്
ഇംഫാൽ/ന്യൂഡൽഹി: മണിപ്പൂരിലെ സംഘർഷഭരിതമായ രണ്ട് ജില്ലകൾക്കിടയിൽ സുരക്ഷാ സേന സ്ഥാപിച്ച ബാരിക്കേഡുകൾക്ക് നേരെ പ്രതിഷേധക്കാരുടെ മാർച്ച്. നിരവധി പേർക്ക് പരിക്കേറ്റു. മണിപ്പൂരിലെ ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകൾക്കിടയിലുള്ള ബഫർ സോണിൽ സുരക്ഷ സേന കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു, പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിഷ്‌ണുപൂർ ജില്ലയിലെ ഫൗഗക്‌ചാവോ ഇഖായിൽ ആണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. ഇവിടെയുള്ള ആർമി ബാരിക്കേഡുകൾ തള്ളിനീക്കാനായിരുന്നു പ്രതിഷേധക്കാരുടെ ശ്രമം. ചുരാചന്ദ്പൂരിൽ നിന്ന് കിലോ മീറ്ററുകള് അകലെത്തായുള്ള ടോർബംഗിലെ ആളാെഴിഞ്ഞ വീടുകളിലേക്ക് എത്താനുള്ള ശ്രമത്തിലായിരുന്നു പ്രതിഷേധക്കാർ.

മെയ്തേയ് സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ അംബ്രല്ലാ ബോഡിയായ കോർഡിനേഷൻ കമ്മിറ്റി (കോകോമി) യുടെ ആഹ്വാനത്തെത്തുടർന്ന് മണിപ്പൂരിലെ മെയ്റ്റി ഭൂരിപക്ഷ താഴ്‌വര മേഖലയിൽ കർഫ്യൂ ലംഘിച്ച് പ്രതിഷേധക്കാർ പുറത്തിറങ്ങിയത്. ലമണിപ്പൂർ പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്നതിനാൽ, ചിൻ-കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചൻപൂർ വരെ മാർച്ച് നടത്തുമെന്ന് COCOMI അറിയിച്ചു.
ബാരിക്കേഡുകൾക്ക് അപ്പുറത്ത് മെയ്തികളുടെ ഭൂമിയുള്ളതിനാൽ ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അവിടെ പുനരധിവസിപ്പിക്കാനും ഞങ്ങളുടെ ഭൂമി തിരികെ ലഭിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു," COCOMI കോർഡിനേറ്റർ ജീതേന്ദ്ര നിങ്കോമ്പ പറഞ്ഞു.
ബുധനാഴ്ച രാവിലെ മുതൽ ആളുകൾ പ്രദേശത്ത് തടിച്ചുകൂടാൻ തുടങ്ങിയിരുന്നു, ക്രമസമാധാന നില നിയന്ത്രണവിധേയമാക്കാൻ പ്രദേശത്ത് വൻ സുരക്ഷ സേനയെ വിന്യസിച്ചിട്ടുണ്ട്. ്തേസമയം പ്രതിരോധ നടപടി എന്നോണം അഞ്ച് താഴ് വരജില്ലകളിൽ പുതിയ കർഫ്യൂ ഏർപ്പെടുത്തി. എന്നാൽ, പ്രതിഷേധക്കാർ കർഫ്യൂ ലംഘിച്ച് ഫൗഗാക്‌ചാവോ ഇഖായ്‌യിൽ ഒത്തുകൂടുകയായിരുന്നു.
ബിഷ്ണുപൂർ ജില്ലയിൽ നിന്ന് 35 കിലോ മീറ്റർ അകലെയുള്ള ചുരാചന്ദ് പൂരിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷ സേന താൽക്കാലിക ബഫർ സോൺ എന്ന് വിളിക്കുന്ന ഈ പ്രദേശത്ത് ഈ രണ്ട് ജില്ലകൾക്കിടയിൽ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.
ഫൗഗാക് ചാവോ ഇഖായിലെ ബാരിക്കേഡുകൾ കാരണം ടോർബംഗിലെ വീടുകളിലേക്ക് തിരികെ പോകാൻ കഴിയുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു. മേയ് മൂന്നിന് വംശീയ കലാപം സംഭവിച്ചപ്പോൾ തങ്ങൾ ടർബംഗിൽ നിന്ന് പലായനം ചെയ്തതായും ഇവർ പറയുന്നു. ബാരിക്കേഡ് മാറ്റാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇവർ പറയുന്നു.












Click it and Unblock the Notifications