Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂര്‍ കലാപത്തില്‍ ഗൂഢാലോചന: ഒരാള്‍ അറസ്റ്റില്‍, ഭീകരബന്ധമെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന ഒരാള്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ചൂരചന്ദ്രാപൂര്‍ ജില്ലയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ബംഗ്ലാദേശിലെയും, മ്യാന്മറിലെയും ഭീകരരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്. മണിപ്പൂരിലെ കലാപത്തെ തുടര്‍ന്നുള്ള സാഹചര്യം മുതലെടുത്ത് തീവ്രവാദ സംഘങ്ങളുമായി ചേര്‍ന്ന് രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമം നടത്തിയെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി പറയുന്നത്.

സമീലുന്‍ ഗ്യാംഗ്‌തെ എന്നയാളാണ് അറസ്റ്റിലായത്. ഇന്ത്യയില്‍ വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിനായി ബംഗ്ലാദേശും മ്യാന്‍മറും കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി പറയുന്നത്. അതേസമയം അറസ്റ്റിലായ ഗ്യാംഗ്‌തെ ഭീകരവാദ സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് എന്‍ഐഎ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. മണിപ്പൂരിലെ ക്വക്തയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തിലും പങ്കുണ്ടെന്ന് ആരോപണം നേരിടുന്നയാളാണ് ഗ്യാംഗ്‌തെയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

manipur-violence

ജൂണ്‍ 22ന് ചെറിയൊരു പാലത്തിന് സമീപനം നിര്‍ത്തിയിട്ട സ്‌കോര്‍പ്പിയോ എസ്‌യുവിയാണ് പൊട്ടിത്തെറിച്ചത്. തീവ്രവാദികളുടെ രീതികളുമായി ഈ സ്‌ഫോടനത്തിന് സാമ്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞിരുന്നു. പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ ഇത്തരമൊരു സ്‌ഫോടനം നടത്താനാവൂ. മണിപ്പൂരിലെ കലാപകാരികളിലേക്കല്ല അന്ന് പോലീസ് വിരല്‍ ചൂണ്ടിയത്. എന്നാല്‍ ഗ്യാംഗ്‌തെ ഏത് ഭീകരസംഘടനയുടെ ഭാഗമാണെന്ന് എന്‍ഐഎ വെളിപ്പെടുത്തിയിട്ടില്ല.

എന്‍ഐഎ അന്വേഷണത്തില്‍ മ്യാന്മറിലെയും, ബംഗ്ലാദേശിലെയും തീവ്രവാദ സംഘടനകള്‍ ഇന്ത്യയിലെ തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് അക്രമ പ്രവര്‍ത്തനങ്ങള്‍ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത. മണിപ്പൂരിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷം വളര്‍ത്തി, ഇന്ത്യക്കെതിരെ യുദ്ധം ആരംഭിക്കാനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നും എന്‍ഐഎ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്ത്യയിലെ തീവ്രവാദ ഗ്രൂപ്പുകള്‍ ആയുധങ്ങള്‍, വെടിയുണ്ടകള്‍, പോലുള്ളവ വാങ്ങാനായി പണം നല്‍കുന്നുണ്ടെന്നും, വടക്കുകിഴക്കന്‍ മേഖലയിലെ തീവ്രവാദ സംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി.അതേസമയം മണിപ്പൂര്‍ കലാപത്തില്‍ ബിരേന്‍ സിംഗ് സര്‍ക്കാരിനെ ബിജെപി സംസ്ഥാന നേതൃത്വവും കൈയ്യൊഴിഞ്ഞിരിക്കുകയാണ്. ബിരേന്‍ സിംഗിന്റെ സര്‍ക്കാരില്‍ അതൃപ്തി വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് സംസ്ഥാന നേതാക്കള്‍ കത്തയച്ചിരിക്കുകയാണ്.

മണിപ്പൂര്‍ മന്ത്രി എല്‍ സുസീന്ദ്രോയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. കലാപം വീണ്ടും ആളിക്കത്തിയതോടെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ബിരേന്‍ സിംഗിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷ ശാരദാ ദേവിയുടെ നേതൃത്വത്തിലുള്ള എട്ട് നേതാക്കളാണ് ദേശീയ അധ്യക്ഷന് കത്തയച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+