കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരോഗമന ജനാധിപത്യ സ്ഥാപനങ്ങള്‍ ഭരണഘടനയെ സംരക്ഷിക്കണം; മന്‍മോഹന്‍ സിംഗ്

  • By S Swetha
Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇന്ത്യയെന്ന പുരോഗമന ജനാധിപത്യത്തിലെ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഭരണഘടനയെ സംരക്ഷിക്കാന്‍ അവ ഉറച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതാദ്യമായാണ് പുതിയ പൗരത്വ നിയമത്തിനെതിരായി നടക്കുന്ന സമരത്തിന് പിന്തുണയുമായി മന്‍മോഹന്‍ സിംഗ് രംഗത്തെത്തുന്നത്.

കൊടുംതണുപ്പിൽ പുലർച്ചയ്ക്കു പോലും അയ്യായിരത്തോളം പേർ, പ്രതിഷേധക്കൊടുങ്കാറ്റിന്റെ സിരാകേന്ദ്രം! കൊടുംതണുപ്പിൽ പുലർച്ചയ്ക്കു പോലും അയ്യായിരത്തോളം പേർ, പ്രതിഷേധക്കൊടുങ്കാറ്റിന്റെ സിരാകേന്ദ്രം!

പ്രബുദ്ധരായ പൗരന്മാരുടെ കൈയ്യിലാണ് രാജ്യത്തെ സ്വാതന്ത്ര്യം. അത് എല്ലാവര്‍ക്കുമായി സംരക്ഷിക്കപ്പെടുമെന്ന് ഇന്ത്യന്‍ യുവത്വം അടുത്തിടെ രാജ്യത്തെ ഓര്‍മിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ കേന്ദ്രമന്ത്രി അശ്വിനി കുമാറിന്റെ 'ഹ്യൂമന്‍ ഡിഗ്‌നിറ്റി - എ പര്‍പസ് ഇന്‍ പെര്‌പെച്വിറ്റി' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുന്‍ പ്രധാനമന്ത്രി.

manmohansingh-15


ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിനെതിരെയും സിഎഎയ്ക്കെതിരെ രൂക്ഷമായ പ്രതിഷേധമാണ് രാജ്യത്തുടനീളം നടക്കുന്നത്. തലസ്ഥാനത്തെയടക്കമുള്ള പല കേന്ദ്ര സര്‍വകലാശാലകളിലും പ്രക്ഷോഭങ്ങള്‍ നടക്കുന്നു. യുവനേതാക്കള്‍ അറസ്റ്റിലാകുന്നു. നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു. ഇതിനിടെയാണ് മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.

രാജ്യത്തെ പുരോഗമന-സ്വതന്ത്ര-ജനാധിപത്യ സ്ഥാപനങ്ങളിലെ അടിസ്ഥാന സ്വാതന്ത്ര്യത്തിന് നേരെ ഭീഷണി ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജനങ്ങളുടെ അടിസ്ഥാന സ്വാതന്ത്ര്യം പരീക്ഷിക്കപ്പെടുന്നു. കാലങ്ങളായി പരിപോഷിപ്പിക്കപ്പെടുന്ന ഈ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഭരണഘടനയെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ നാം ഉറച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമപ്രകാരം തുല്യ പൗരന്മാരായി ജീവിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് സ്വാതന്ത്ര്യമെന്ന ആശയത്തിന് ജനങ്ങളുടെ ജീവിതത്തില്‍ പ്രാധാന്യം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളോട് പ്രതികരിക്കാന്‍ ഇത്തരം സ്ഥാപനങ്ങളുടെ പ്രതികരണം ആവശ്യമാണെന്ന് മറുപടി പ്രസംഗത്തില്‍ അശ്വിനി കുമാര്‍ പറഞ്ഞു.

English summary
ManMohan singh about save Indian constitution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X