കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയ്ക്ക് മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശം; കൊവിഡ് പ്രതിരോധത്തിന് അഞ്ചിന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ...

Google Oneindia Malayalam News

ദില്ലി: രാജ്യം കടുത്ത കൊവിഡ് പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ വേണ്ട വിധത്തില്‍ നടക്കുന്നില്ലെന്ന ഗുരുതര ആരോപണവും ഉയരുന്നുണ്ട്.

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

സംസ്ഥാനത്ത് റെക്കോര്‍ഡ് പ്രതിദിന വര്‍ധനവ്: ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 18257 പേര്‍ക്ക്സംസ്ഥാനത്ത് റെക്കോര്‍ഡ് പ്രതിദിന വര്‍ധനവ്: ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 18257 പേര്‍ക്ക്

കേരളത്തിലേക്ക് വരണമെങ്കില്‍ ഇനി ഇതരസംസ്ഥാനക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധംകേരളത്തിലേക്ക് വരണമെങ്കില്‍ ഇനി ഇതരസംസ്ഥാനക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

ഇതിനിടെയാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് , പ്രധാനമന്ത്രിയ്ക്ക് അഞ്ചിന നിര്‍ദ്ദേശങ്ങളുമായി കത്തയച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന നിര്‍ദ്ദേശങ്ങളാണ് മന്‍മോഹന്‍ സിങ്ങിന്റെ കത്തിലുള്ളത്. വിശദാംശങ്ങള്‍...

ജീവിതം എങ്ങനെയാകും

ജീവിതം എങ്ങനെയാകും

ഒരു വര്‍ഷമായി ലോകം കൊവിഡിന്റെ പിടിയിലാണ്. വ്യത്യസ്ത നഗരങ്ങളില്‍ താമസിക്കുന്ന മാതാപിതാക്കള്‍ അവരുടെ മക്കളേയും മുത്തച്ഛന്‍മാരും മുത്തശ്ശിമാരും അവരുടെ കൊച്ചുമക്കളേയും കണ്ടിട്ട് ഒരു വര്‍ഷമായി. അധ്യാപകര്‍ അവരുടെ വിദ്യാകര്‍ത്ഥികളെ ക്ലാസ്സ് മുറികളില്‍ കണ്ടിട്ട് ഒരു വര്‍ഷമായി. അനേകം പേര്‍ക്ക് അവരുടെ ജീവിതവഴികള്‍ നഷ്ടപ്പെട്ടു. ലക്ഷണക്കണക്കിന് പേര്‍ ദാരിദ്യത്തിലേക്ക് വലിച്ചെറിയപ്പെട്ടു. രാജ്യം കൊവിഡിന്റെ രണ്ടാം തരംഗത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍, എന്ന് ജീവിതം തിരിച്ചുകിട്ടും എന്ന് ആശ്ച്വര്യപ്പെട്ടിരിക്കുകയാണ് ജനങ്ങള്‍- ഇങ്ങനെയാണ് മന്‍മോഹന്‍ സിങിന്റെ കത്ത് തുടങ്ങുന്നത്.

വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തണം

വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തണം

മഹാമാരിയ്ക്കെതിരെ പോരാടാന്‍ നാം പലതും ചെയ്യേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനം വാക്‌സിനേഷന്‍ പദ്ധതിയാണ്. ഇത് സംബന്ധിച്ച് ചില നിര്‍ദ്ദേശങ്ങള്‍ തനിക്ക് മുന്നോട്ട് വയ്ക്കാനുണ്ട്. ക്രിയാത്മക സഹാകരണം പ്രതീക്ഷിച്ചുകൊണ്ട് അവ മുന്നോട്ട് വയ്ക്കുന്നു എന്ന് പറഞ്ഞാണ് അഞ്ച് നിര്‍ദ്ദേശങ്ങള്‍ മന്‍മോഹന്‍ സിങ് മുന്നോട്ട് വച്ചിരിക്കുന്നത്. ആ നിര്‍ദ്ദേശങ്ങള്‍ നോക്കാം...

ഏതൊക്കെ കമ്പനികള്‍

ഏതൊക്കെ കമ്പനികള്‍


ഏതൊക്കെ സ്ഥാപനങ്ങളാണ് ഏതൊക്കെ വാക്‌സിനുകള്‍ അടുത്ത ആറ് മാസം കൊണ്ട് വിതരണം ചെയ്യാനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്നത് എന്ന വിവരം സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം. എത്ര ആളുകള്‍ക്കാണ് ഈ കാലയളവില്‍ വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിടുന്നത് എന്നത് വാക്‌സിന്‍ നിര്‍മാതാക്കളെ അറിയിക്കണം. എന്നാല്‍ മാത്രമേ അവര്‍ക്ക് സമയബന്ധിതമായി വാക്‌സിന്‍ എത്തിക്കാന്‍ ആവൂ.

സംസ്ഥാനങ്ങള്‍ക്ക്

സംസ്ഥാനങ്ങള്‍ക്ക്

എങ്ങനെയാണ് സംസ്ഥാനങ്ങള്‍ക്ക് ഇത് വിതരണം ചെയ്യുന്നത് എന്നത് സംബന്ധിച്ച് സുതാര്യമായ വിവരങ്ങള്‍ നല്‍കണം. അടിയന്തരാവശ്യങ്ങള്‍ക്കായി വാക്‌സിന്‍ വിതരണത്തിന്റെ പത്ത് ശതമാനം കേന്ദ്ര സര്‍ക്കാര്‍ സൂക്ഷിക്കാം. വാക്‌സിന്‍ ലഭ്യത സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കൃത്യമായ സൂചന വേണം. എങ്കില്‍ മാത്രമേ അവര്‍ക്ക് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റൂ.

ആര്‍ക്കൊക്കെ വാക്‌സിന്‍

ആര്‍ക്കൊക്കെ വാക്‌സിന്‍

ആര്‍ക്കൊക്കെ വാക്‌സിന്‍ നല്‍കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കും അധികാരം നല്‍കണം. ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സില്‍ ആരെയൊക്കെ ഉള്‍പ്പെടുത്താമെന്നത് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും ആകണം. 45 വയസ്സിന് താഴെയാണ് പ്രായം എങ്കിലും അവര്‍ക്കും വാകിസ്‌നേഷന്‍ ലഭിക്കണം.

വാക്‌സിന്‍ നിര്‍മാതാക്കളെ പിന്തുണയ്ക്കണം

വാക്‌സിന്‍ നിര്‍മാതാക്കളെ പിന്തുണയ്ക്കണം

ആഗോള തലത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളില്‍ ഉള്‍പ്പെടുന്നവരാണ് ഇന്ത്യ. എന്നാല്‍ ഇത് പ്രധാനമായും സ്വകാര്യ മേഖലയില്‍ ആണ്. വാക്‌സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ഇവര്‍ക്ക് സര്‍ക്കാര്‍ ലഭ്യമാക്കണം. ആവശ്യമായ ഫണ്ടും ഇളവുകളും നല്‍കണം. വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ബന്ധിത ലൈസന്‍സിങും ഏര്‍പ്പെടുത്തണം.

വാക്‌സിനുകള്‍ എത്തിക്കണം

വാക്‌സിനുകള്‍ എത്തിക്കണം

വാക്‌സിന്റെ ആഭ്യന്തര ലഭ്യത പരിമിതമാണ്. ഈ സാഹചര്യത്തില്‍ വിശ്വാസ്യതയുള്ള ഏജന്‍സികള്‍ അംഗീകരിച്ച വാക്‌സിനുകള്‍ ആഭ്യന്തര പരിശോധനാഫലങ്ങള്‍ വരുന്നതിന് കാത്ത് നില്‍ക്കാതെ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കണം.

കൊവിഡ് പ്രതിരോധം; ജില്ലകള്‍ക്ക് 5 കോടി വീതം അനുവദിച്ചു... രോഗികള്‍ കൂടാന്‍ സാധ്യതകൊവിഡ് പ്രതിരോധം; ജില്ലകള്‍ക്ക് 5 കോടി വീതം അനുവദിച്ചു... രോഗികള്‍ കൂടാന്‍ സാധ്യത

2500ന് മുകളിലെത്തി കോഴിക്കോട്ടെ കൊവിഡ് രോഗികള്‍, ഇന്ന് രോഗമുക്തി നേടിയത് 564 പേര്‍2500ന് മുകളിലെത്തി കോഴിക്കോട്ടെ കൊവിഡ് രോഗികള്‍, ഇന്ന് രോഗമുക്തി നേടിയത് 564 പേര്‍

ഹോട്ട് ലുക്കിൽ സനിഹ യാദവ്, പുതിയ ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

English summary
Former Prime Minister Monmohan Singh writes 5 suggestions to Prime Minister Narendra Modi to tackle Covid 19 crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X