• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മന്‍ കി ബാത്ത്: 2021ല്‍ രോഗ സൗഖ്യത്തിനാവും പ്രധാന്യമെന്ന് മോദി;പാത്രം കൊട്ടി പ്രതിഷേധിച്ച് കര്‍ഷകര്‍

Google Oneindia Malayalam News

ദില്ലി: 2021 ല്‍ രോഗ സൗഖ്യത്തിനാവും പ്രധാന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരോ പ്രതിസന്ധിയും ഓരോ പാഠം പഠിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനത കര്‍ഫ്യൂഫിന് വലിയ പിന്തുണയാണ് ലഭിച്ചത്. ലോകം മുഴുവന്‍ ഇതിനെ അംഗീകരിച്ചു. 2020 വെല്ലുവിളികളും പ്രതിബന്ധങ്ങളും നിറഞ്ഞതായിരുന്നു. പക്ഷെ നമ്മള്‍ അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ചു. സ്വാശ്രയത്വമാണ് നമ്മള്‍ പ്രധാനമായും പഠിച്ചത്. ഉദാഹരണത്തിന് ദില്ലിയെ ജന്ദേവാലൻ വിപണി കളിപ്പാട്ടങ്ങൾക്ക് പ്രസിദ്ധമാണ്. നേരത്തെ വിദേശ ബ്രാൻഡുകളുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ വിൽപ്പനക്കാർ ഇന്ത്യ നിർമ്മിച്ച കളിപ്പാട്ടങ്ങൾ വളരെ അഭിമാനത്തോടെ വിൽക്കുന്നു. വെറും ഒരു വർഷത്തിനുള്ളിൽ ഈ വലിയ മാറ്റം ശ്രദ്ധേയമാണ്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ വാങ്ങും എന്ന തീരുമാനത്തിലേക്ക് പുതുവര്‍ഷത്തില്‍ എല്ലാവരും എത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് വീട് വീടാന്തരം വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന മുദ്രാവാക്യം മുഴങ്ങി കേള്‍ക്കുന്നു. ആയതിനാല്‍ നമ്മുടെ ഉല്‍പന്നങ്ങള്‍ ലോകോത്തരം ആവണമെന്ന് ഉറപ്പിക്കേണ്ട സമയം ആയി. ഇതിനായി നമ്മുടെ ഉല്‍പന്നങ്ങള്‍ ലോകോത്തരമാണെന്ന് തെളിയിക്കാന്‍ നമ്മുടെ സംരഭകരും സ്റ്റാര്‍ട്ട് അപ്പുകളും പ്രയത്നിക്കണം. ഈ വികാരത്തെ നമുക്ക് പ്രോല്‍സാഹിപ്പിക്കണം. നാം സ്ഥിരവും വാങ്ങുന്ന ഉല്‍പന്നങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി അതില്‍ വിദേശ ഉല്‍പ്പന്നങ്ങള്‍ ഏതൊക്കെ എന്ന് കണ്ടെത്തുക. അതിന് ഇന്ത്യന്‍ ബദല്‍ ഏതെന്ന് തിരിച്ചറിഞ്ഞ് അത് വാങ്ങുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദികളില്‍ നിന്നും അക്രമികകളില്‍ നിന്നും നമ്മുടെ നാടിനേയും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള നമ്മുടെ സംസ്കാരത്തേയും സംരക്ഷിക്കുന്നതിനായി ജീവിതം ബലിയര്‍പ്പിച്ചവരെ സ്മരിക്കേണ്ട ദിനം കൂടിയാണ് ഇന്ന്. ഇന്നേ ദിവസമാണ് ഗുരു ഗോവിന്ദ് സിങിന്‍റെ പുത്രന്‍മാരായാ ജോരാവര്‍ സിങ്ങിനെയും ഫതേഹ് സിങിനേയും ജീവനോടെ കല്ലറയില്‍ ആക്കിയത്. ഇവര്‍ ഇവരുടെ പാരമ്പര്യവും വിശ്വാസവും ഉപേക്ഷിക്കണമെന്നാണ് അക്രമികള്‍ ആഗ്രഹിച്ചത്. എന്നാല്‍ അവര്‍ മരണം മുന്നില്‍ കണ്ടിട്ടും പതറിയില്ല. ഇന്നേ ദിവസം തന്നെയാണ് ഗുരു ഗോവിന്ദ് സിങിന്‍റെ മാതാവ് രക്ഷ സാക്ഷിത്വം വഹിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി സംസാരിക്കുന്ന സമയത്ത് കര്‍ഷക ബില്ലുകള്‍ക്കെതിരെ സമര രംഗത്തുള്ള കര്‍ഷകര്‍ പാത്രം കൊട്ടി പ്രതിഷേധിക്കുകയാണ്. മന്‍ കി ബാത്തില്‍ നരേന്ദ്ര മോദി സംസാരിക്കുന്ന സമയത്ത് പാത്രം കൊട്ടി പ്രതിഷേധിക്കാന്‍ ഭാരതീയ കിസാന്‍ യുണിയന്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

English summary
Mann Ki Baat: modi has said that 2021 is important for the recovery of the sick; farmers in protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion