കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റീഡര്‍ഷിപ്പ് സര്‍വ്വേ, മലയാളം മുന്നോട്ട്

Google Oneindia Malayalam News

കൊച്ചി: ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വ്വേ പ്രകാരം രാജ്യത്തെ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള പത്ത് പത്രങ്ങളില്‍ രണ്ടെണ്ണം മലയാളത്തില്‍ നിന്നും. മലയാള മനോരമ (നാല്) മാതൃഭൂമി (ഒമ്പത്) എന്നീ പത്രങ്ങളാണ് ആദ്യപത്തിലുള്ള 'മലയാളി'കള്‍. 15,526,000 ആളുകള്‍ വായിക്കുന്ന ദൈനിക് ജാഗരണ്‍ ആണ് ഇന്ത്യയിലെ ഒന്നാമത്തെ ദിനപ്പത്രമെന്ന് സര്‍വ്വേ പറയുന്നു. ഹിന്ദുസ്ഥാന്‍, ദൈനിക് ഭാസ്‌കര്‍, ദൈനിക് താന്ത്രി, രാജസ്ഥാന്‍ പത്രിക, അമര്‍ ഉജാല, ലോകമത് എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് പത്രങ്ങള്‍.

ഭാഷാ മാഗസിനുകളില്‍ ആദ്യ പത്തില്‍ മലയാളത്തില്‍ നിന്നും ഏഴ് പ്രസിദ്ധീകരണങ്ങള്‍ ഇടംകണ്ടിട്ടുണ്ട്. വനിതയാണ് ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ വായിക്കുന്ന മാഗസിന്‍. മനോരമയുടെ തന്നെ പ്രസിദ്ധീകരണങ്ങളായ തൊഴില്‍വീഥി, ആരോഗ്യം തൊട്ടുപിന്നിലായി മാതൃഭൂമി തൊഴില്‍വാര്‍ത്ത, ഗൃഹലക്ഷ്മി തുടങ്ങിയവയും സ്ഥാനം പിടിച്ചു.

malayala-manorama-newspaper

ആറാം സ്ഥാനത്തുള്ള തമിഴ് വീക്കിലി കുമദമാണ് മലയാളത്തിന് പുറത്തുനിന്നുള്ള ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന മാഗസിന്‍. മലയാള മനോരമ ആഴ്ചപ്പതിപ്പ്, തമിഴ് വീക്കിലി കുങ്കുമം, ബാലരമ, ബംഗാളി വീക്കിലി കര്‍മസംഗസ്ഥാന്‍ എന്നിവയും ആദ്യ പത്തിലെത്തി. ഇംഗ്ലീഷ് മാഗസിനുകളില്‍ ഇന്ത്യ ടുഡേ ഒന്നാം സ്ഥാനത്തുണ്ട്. സ്‌പോര്‍ട്‌സ് സ്റ്റാര്‍, ജനറല്‍ നോളജ്, ഔട്ട്‌ലുക്ക്, കോംപറ്റീഷന്‍ സക്‌സസ്, റീഡേഴ്‌സ് ഡൈജസ്റ്റ്, ഫിലിംഫെയര്‍ തുടങ്ങിയവയാണ് ഏറ്റവും അധികം വായിക്കപ്പടുന്ന ഇന്ത്യന്‍ ഇംഗ്ലീഷ് മാഗസിനുകള്‍.

ഇംഗ്ലീഷ് ദിനപ്പത്രങ്ങളുടെ കൂട്ടത്തില്‍ ടൈംസ് ഓഫ് ഇന്ത്യയാണ് എതിരില്ലാതെ മുന്നില്‍. ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ഹിന്ദു, മുംബൈ മിറര്‍, ടെലഗ്രാഫ്, ഇക്കണോമിക് ടൈംസ്, മിഡ് ഡേ, ഡെക്കാന്‍ ഹെറാള്‍ഡ്, ട്രിബ്യൂണ്‍, ഡെക്കാന്‍ ക്രോണിക്കിള്‍ എന്നിവയാണ് തുടര്‍ന്നുള്ള ഇംഗ്ലീഷ് ദിനപ്പത്രങ്ങള്‍. 2014 ജനിവരി 28 നാണ് റീഡര്‍ഷിപ്പ് സര്‍വ്വേ വിവരങ്ങള്‍ പുറത്തുവിട്ടത്.

English summary
Indian Readership Survey 2013: Malayala Manorama and Mathrubhumi in top dailies list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X