• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാവോയിസത്തില്‍ നിന്നും കോണ്‍ഗ്രസിലേക്ക്; സീതാക്കാക്ക ആദിവാസി ഗ്രാമത്തില്‍ തിരക്കിലാണ്

Google Oneindia Malayalam News

ഹൈദരാബാദ്: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അതിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും ആരോഗ്യവകുപ്പും അതിനുള്ള ശക്തമായ ശ്രമത്തിലാണ്. അതിനോടൊപ്പം ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന ചില മനുഷ്യരെ പ്രത്യേകം പരാമര്‍ശിക്കേണ്ടതായുണ്ട്. അത്തരത്തിലുള്ള ഒരാളാണ് 49 കാരിയായ ധരസാരി അനസൂയ്യ.

തെലുങ്കാനയിലെ മുളുക് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ കൂടിയായ ധനസാരി അനസൂയ്യ കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. അതില്‍ നിന്ന് തന്നെ അവരുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് പറഞ്ഞു തുടങ്ങാം;

സ്പ്രിംക്ലര്‍ കരാറില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി; വിവരം ചോരില്ലെന്ന് ഉറപ്പുണ്ടോ, മറുപടി പറയണംസ്പ്രിംക്ലര്‍ കരാറില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി; വിവരം ചോരില്ലെന്ന് ഉറപ്പുണ്ടോ, മറുപടി പറയണം

ധനസാരി അനസൂയ്യ

ധനസാരി അനസൂയ്യ

ഞാന്‍ ആ പ്രദേശത്ത് കൂടി കടന്ന് പോകുമ്പോള്‍ (ആന്ധ്രപ്രദേശിലെ വാറങ്കലിന്റെ വടക്കുഭാഗത്തായി തപകുളംഗുഡെ എന്ന സ്ഥലത്തിലൂടെ, ഗോദാവരി പുഴയുടെ അടുക്കലൂടെ) എന്റെ പഴയ ദിനങ്ങളിലേക്ക് ഞാന്‍ തിരിച്ചുപോയി. അന്ന് എന്റെ കൈയ്യില്‍ തോക്ക് ആയിരുന്നു. ഇന്ന് പച്ചക്കറികളും ധാന്യങ്ങളുമാണ്. അത് 12 ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വിതരണം ചെയ്തു. ഇതായിരുന്നു ധനസാരി അനസൂയ്യ പങ്കുവെച്ച ട്വീറ്റ്.

മാവോയിസം

മാവോയിസം

മൂന്‍പ് അനസൂയ്യ നിരോധിത സംഘടനയായ സിപിഐ(മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ്) ജനശക്തിയില്‍ അംഗമായിരുന്നു. അന്ന് സീതാക്കാക്ക എന്നായിരുന്നു അവര്‍ നാമകരണം ചെയ്യപ്പെട്ടിരുന്നത്. ചത്തീസ്ഗഢിലെ എതുര്‍നഗരം വനത്തിലെ പാവപ്പെട്ട ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ ഏറെ ജനപ്രീതിയുള്ളയാളായിരുന്നു സീതാക്കാക്കയെന്ന അനസൂയ്യ. എന്നാല്‍ 1994 ല്‍ മുഖ്യധാര രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിനായി അവര്‍ ആയുധം ഉപേക്ഷിച്ചു.

മുന്‍നിര രാഷ്ട്രീയ പ്രവേശനം

മുന്‍നിര രാഷ്ട്രീയ പ്രവേശനം

ഒരുപതിറ്റാണ്ടിന് ശേഷം അവര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ഈ ലോക്ഡൗണ്‍ കാലത്ത് അനസൂയ്യ ഓരോ ആദിവാസി വില്ലേജില്‍ നിന്നും മറ്റൊന്നിലേക്കായി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അവിടെയുള്ള ആളുകള്‍ക്കായി ദൈനംദിവ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുകയാണ്. ഭക്ഷണം മുതല്‍ എല്ലാ അവശ്യസാധനങ്ങളും.
'ഇവിടെയുള്ള കൂടുതല്‍ പേര്‍ക്കും പുറത്ത് നടക്കുന്നതിനെകുറിച്ച് അറിയില്ല. അവര്‍ക്ക് കെറോണ വൈറസ് രോഗത്തെക്കുറിച്ച് ധാരണയില്ല. അവര്‍ക്ക് അറിയുന്ന ഒരു കാര്യം ആഴ്ച്ച ചന്തകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. അവശ്യസാധനങ്ങള്‍ വാങ്ങിക്കുന്നതിനായി അവിടേക്ക് പോകാന്‍ അനുവദിക്കില്ല.' അനസൂയ്യ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിനോടായിരു്ന്നു അനസൂയ്യയുടെ പ്രതികരണം.

സുരക്ഷാ ഉദ്യോഗസ്ഥര്‍

സുരക്ഷാ ഉദ്യോഗസ്ഥര്‍

സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും ഇല്ലാതെയാണ് അനസൂയ്യ ഇവിടെ കഴിയുന്നത്. സുരക്ഷ ഉദ്യോഗസ്ഥരെ കണ്ടാല്‍ പ്രദാശ വാസികള്‍ ഭയപ്പെടുമോയെന്ന സംശയം കൊണ്ടാണ് സുരക്ഷ ഉദ്യോഹസ്ഥരെ ഒപ്പം കൂട്ടാത്തതെന്നും അവര്‍ പറഞ്ഞു. ഇവിടുത്തെ ഓരോ മുക്കിലും മൂലയിലും അനസൂയ എത്തുന്നുണ്ട്. ചില പ്രദേശങ്ങളില്‍ ജീപ്പിലും കാറിലും ഓട്ടോറിക്ഷയിലും വരെ എത്താറുണ്ടെന്നും എന്നാല്‍ ചിലയിടങ്ങളില്‍ അങ്ങനെ പോകാന്‍ കഴിയില്ലെന്നും അവിടെ ട്രാക്ടറുകളും കാളവണ്ടികളിലുമാണ് യാത്രയെന്നും അവര്‍ പറയുന്നു.

 സഹായം

സഹായം

'ആദ്യദിവസം ഞാനും എന്റെ പാര്‍ട്ടിയിലെ ചില സഹപ്രവര്‍ത്തകരും കൂടി പണം സ്വരൂപിച്ച് ഭക്ഷ്യസാധ
നങ്ങള്‍ വിതരണം ചെയ്തു. എന്നാല്‍ അടുത്ത ദിവസം നൂറ് പേര്‍ ഇങ്ങോട്ട് സഹായം ചോദിച്ച് വരികയായിരുന്നു. അപ്പോഴാണ് പ്രതിസന്ധിയുടെ തീവ്രത മനസിലാവുന്നത്. പിന്നാലെ പ്രതിസന്ധി മാറുന്നത് വരെ ഈ മണ്ഡലത്തില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.' അനസൂയ്യ പറഞ്ഞു.

കൊറോണ

കൊറോണ


ഈ ജനപ്രതിനിധി ഇവിടുത്തുകാര്‍ക്ക് കൊറോണയെക്കുറിച്ചുള്ള ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാസ്‌ക്ക് ധരിക്കുന്നതിനെക്കുറിച്ചുമെല്ലാം ഇവര്‍ക്ക് വിശദമംായ ക്ലാസുകള്‍ നല്‍കുന്നുണ്ട്.

ജനശക്തി

ജനശക്തി

14 ാം വയസിലായിരുന്നു അനസൂയ്യ സായുധ സേനയില്‍ ചേരുന്നത്. വാറങ്കല്‍ ജില്ലയിലെ പ്രധാന ഇടതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളിലൊന്നാണ് ജനശക്തി. പാര്‍ട്ടിയില്‍ ചേര്‍ന്ന് രണ്ട് വര്‍ഷം കൊണ്ട് തന്നെ അവര്‍ ഒരു ദളത്തിന്റെ നേതാവായി ഉയര്‍ത്തപ്പെട്ടു. എന്നാല്‍ പാര്‍ട്ടിയിലെ നേതൃത്വ പ്രതിസന്ധിയെക്കുറിച്ചുള്ള അവര്‍ പ്രസ്ഥാനത്തില്‍ നിരാശയാവുകയും പിന്നീട് സര്‍ക്കാരിന്റെ പൊതുമാപ്പ് അപേക്ഷയോട് പ്രതികരിച്ചുകൊണ്ട് കീഴടങ്ങുകയുമായിരുന്നു.

അഭിഭാഷക

അഭിഭാഷക

പിന്നീട് വാറങ്കലില്‍ നിന്നും നിയമത്തില്‍ ബിരുദം നേടി അഭിഭാഷകയാി. ശേഷം സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് സജീവ പൊതു പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.

കോണ്‍ഗ്രസില്‍

കോണ്‍ഗ്രസില്‍

2004 നാണ് അനസൂയ്യയുടെ മുന്‍നിര രാഷ്ട്രീയ പ്രവേശനം.ആദ്യം പാര്‍ട്ടി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ തെലുങ്കു ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് മുളുക് നിയോജകമണ്ഡലത്തില്‍ നിന്നും 2009 ല്‍ ആന്ധ്രപ്രദേശ് നിയമസഭയിലെത്തി. എന്നാല്‍ 2014 ല്‍ അതേ സീറ്റില്‍ നിന്നും പരാജയപ്പെടുകയായിരുന്നു. പിന്നീട് 2017 ല്‍ ടിഡിപിയില്‍ നിന്ും വിട്ട് കോണ്‍ഗ്രസില്‍ ചേരുകയും 2018 ല്‍ മുളുക് തിരിച്ചുപിടിക്കുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Maoist To Congress MLA; Danasari Anasuya Is Travelling From one Village to Another
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X