ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മത്സരിക്കും; ആരുമായും സഖ്യത്തിനില്ലെന്ന് മായാവതി
ലഖ്‌നൗ: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന മറ്റ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒറ്റക്ക് മത്സരിക്കും എന്ന് ബി എസ് പി അധ്യക്ഷ മായാവതി. 67-ാം ജന്മദിനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആയിരുന്നു മായാവതിയുടെ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും കോണ്‍ഗ്രസുമായി സഖ്യമുണ്ടായേക്കും എന്ന ഊഹാപോഹങ്ങളെ തള്ളിയാണ് മായാവതിയുടെ പ്രതികരണം.
ബി എസ് പിക്കൊപ്പം സഖ്യത്തിന് സാധ്യത തേടുന്ന മറ്റ് പാര്‍ട്ടികളേയും മായാവതി വിമര്‍ശിച്ചു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ വോട്ട് ബാങ്ക് ബി എസ് പിക്ക് അനുകൂലമാക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ സഖ്യമുണ്ടാക്കിയതിന്റെ കയ്‌പേറിയ മുന്‍കാല അനുഭവങ്ങള്‍ തനിക്കുണ്ടെന്ന് മായാവതി പറഞ്ഞു.

2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിയുമായി മായാവതി തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യത്തില്‍ ഏര്‍പ്പെട്ടിരുന്നു. അന്ന് 10 ലോക്സഭാ സീറ്റുകള്‍ നേടാന്‍ ബി എസ് പിക്ക് സാധിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ വോട്ടര്‍മാരെ എല്ലാം ബി എസ് പി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതില്‍ എസ ്പി പരാജയപ്പെട്ടുവെന്ന് മമായാവതി ആരോപിച്ചിരുന്നു.
പിന്നീട് സഖ്യത്തില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ് പിക്ക് അഞ്ച് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ അസംഗഢിലും രാംപൂരിലും പരാജയപ്പെട്ടിരുന്നു. എന്നാല്‍ തന്റെ പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ നിന്ന് നേട്ടമുണ്ടാക്കിയത് മറ്റ് രാഷ്ട്രീയ സംഘടനകളാണ് എന്നാണ് മായാവതി പറയുന്നത്.
ഈ വര്‍ഷം അവസാനം രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, തെലങ്കാന എന്നിവയുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് പാര്‍ട്ടി നിലപാട് വിശദീകരിച്ച് മായാവതി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം വോട്ടിംഗില്‍ ഇ വി എമ്മുകളുടെ വിശ്വാസ്യതയെ മായാവതി വീണ്ടും ചോദ്യം ചെയ്തു.












Click it and Unblock the Notifications