കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി സഖ്യത്തില്‍ വിള്ളല്‍.... മതിയായ സീറ്റില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കും, ഭീഷണിയുമായി മായാവതി!!

ആവശ്യത്തിന് സീറ്റ് തന്നില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രതിപക്ഷത്തില്‍ വിള്ളലെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തിലുള്ള സൂചനയുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്തെത്തിയിട്ടുണ്ട്. തന്റെ പാര്‍ട്ടിയായ ബിഎസ്പിക്ക് മതിയായ സീറ്റുകള്‍ ലഭിച്ചിട്ടില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും മായാവതി വ്യക്താക്കി. തന്റെ പാര്‍ട്ടിക്ക് അര്‍ഹമായ രീതിയിലുള്ള പ്രാതിനിധ്യവും സീറ്റുകളും ലഭിച്ചാല്‍ ഏത് സഖ്യത്തിനൊപ്പവും ചേരുന്നതിന് എതിര്‍പ്പില്ല. എന്നാല്‍ മറിച്ചാണെങ്കില്‍ ഒറ്റയ്ക്ക് മത്സരിച്ച് ശക്തി തെളയിക്കാന്‍ തയ്യാറാണെന്നും മായാവതി പറഞ്ഞു. അതേസമയം കൈരാനയില്‍ സീറ്റ് വീട്ടുതന്നെന്ന് കരുതി എപ്പോഴും അതുണ്ടാവില്ലെന്ന് സമാജ്‌വാദി പാര്‍ട്ടിയെയും അഖിലേഷ് യാദവിനെയും അറിയിക്കാനാണ് ഇപ്പോഴത്തെ പ്രതികരണെന്നാണ് സൂചന.

1

ബിഎസ്പിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ സംസാരിക്കുമ്പോഴാണ് മായാവതി ഇക്കാര്യം പറഞ്ഞത്. ഇപ്പോഴുള്ള സഖ്യം മുന്നോട്ട് കൊണ്ടുപോകാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് മായാവതി പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ എല്ലാവരും പാര്‍ട്ടിക്കായി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള സമയം അതിക്രമിച്ച് കഴിഞ്ഞു. ഉന്നതപദവികള്‍ വേണ്ടി ആരും പ്രവര്‍ത്തിക്കേണ്ട. പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് പ്രവര്‍ത്തിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. അതേസമയം കൈരാനയിലെ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മായാവതി തന്റെ നിലപാടുകള്‍ പ്രഖ്യാപിച്ചത്.

ദേശീയ സമിതിയില്‍ എസ്പിയുമായുള്ള സഖ്യത്തെയും മായാവതി ന്യായീകരിച്ചിട്ടുണ്ട്. അതേസമയം അടുത്ത 20 വര്‍ഷത്തേക്ക് താനായിരിക്കും പാര്‍ട്ടിയുടെ പ്രസിഡന്റെന്നും അവര്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥനപ്രകാരം തന്റെ സഹോദരനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ കുടുംബാധിപത്യം ബിഎസ്പിയിലും വന്നെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ നിരാശപ്പെടുത്തുന്നതാണെന്നും മായാവതി പറഞ്ഞു.

മധ്യപ്രദേശില്‍ കിസാന്‍ മാര്‍ച്ച് വരുന്നു... വിപ്ലവവീര്യവുമായി കിസാന്‍ സംഘ്!! ബിജെപിയെ പറപ്പിക്കും!!മധ്യപ്രദേശില്‍ കിസാന്‍ മാര്‍ച്ച് വരുന്നു... വിപ്ലവവീര്യവുമായി കിസാന്‍ സംഘ്!! ബിജെപിയെ പറപ്പിക്കും!!

യുഎസ് യുദ്ധക്കപ്പല്‍ ദക്ഷിണ ചൈനാ കടലില്‍: ചൈനയെ പ്രകോപിപ്പിച്ച് ട്രംപ്യുഎസ് യുദ്ധക്കപ്പല്‍ ദക്ഷിണ ചൈനാ കടലില്‍: ചൈനയെ പ്രകോപിപ്പിച്ച് ട്രംപ്

English summary
Mayawati says will contest separately if BSP not given respectable number of seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X