കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്മുടെ മൂവര്‍ണ്ണ കൊടി..അറിയണം, മനസ്സിലാക്കണം, ഉപയോഗിക്കും മുമ്പ്

  • By Sruthi K M
Google Oneindia Malayalam News

ബഹുമാനിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമായ ദേശീയ പതാകയോട് പലരും അനാദരവ് കാട്ടുന്നുണ്ട്. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും നാം ഈ മൂവര്‍ണ്ണ കൊടി പവിത്രതയോടെ വെക്കുന്നു. എന്നാല്‍, അടുത്ത ദിവസങ്ങളില്‍ അവ ഉപേക്ഷിക്കപ്പെടുകയാണ്. ദേശീയ പതാക പവിത്രമാണ് അത് ഒരിക്കലും കളങ്കപ്പെടരുത്.

രാജ്യം അറുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ദേശീയപതാകയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്ന പതാകയില്‍ വിവിധപരിണാമങ്ങള്‍ വരുത്തിയതിനുശേഷം സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കപ്പെട്ടു തുടങ്ങിയതാണ് ത്രിവര്‍ണ്ണപതാക എന്നറിയപ്പെടുന്ന ഇന്ത്യയുടെ ദേശീയ പതാക.

പതാകയുടെ ജനനം

പതാകയുടെ ജനനം

1947 ജൂലൈ 22ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തില്‍ അംഗീകരിച്ചത്.

രൂപം നല്‍കിയത്

രൂപം നല്‍കിയത്

ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തത് പിംഗലി വെങ്കയ്യ ആണ്. പതാക ഖാദി കൊണ്ട് മാത്രമേ നിര്‍മ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങള്‍ അനുശാസിക്കുന്നു.

നിറങ്ങള്‍ സൂചിപ്പിക്കുന്നത്

നിറങ്ങള്‍ സൂചിപ്പിക്കുന്നത്

കുങ്കുമം ത്യാഗത്തെയും നിഷ്പക്ഷതയേയും സൂചിപ്പിക്കുന്നു. നടുക്കുള്ള വെള്ള നിറം നമ്മുടെ പ്രവൃത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു. പച്ച നിറം നമ്മുടെ ജീവിതം നിലനിര്‍ത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു.

അശോകചക്രം

അശോകചക്രം

നാവിക നീല നിറമുള്ള 24 ആരങ്ങളുള്ള അശോകചക്രം. അശോകചക്രം ധര്‍മ്മത്തിന്റെ ചക്രമാണ്. സത്യം, ധര്‍മ്മം ഇവ ആയിരിക്കും ഈ പതാകയെ അംഗീകരിക്കുന്ന എല്ലാവരുടേയും മാര്‍ഗ്ഗദര്‍ശി. ചക്രം ചലനത്തേയും സൂചിപ്പിക്കുന്നു.

ദേശീയ പതാകയുമായി ബന്ധപ്പെട്ട നിയമങ്ങള്‍

ദേശീയ പതാകയുമായി ബന്ധപ്പെട്ട നിയമങ്ങള്‍

പ്രിവമന്‍ഷന്‍ ഓഫ് ഇംപ്രോപ്പര്‍ യൂസ് ആക്ട്, 1971ലെ ദേശീയമാനത്തോടുള്ള അപമാനങ്ങള്‍ തടയല്‍ ആക്ട്, 2002ലെ ഇന്ത്യന്‍ ഫഌഗ് കോഡ് എന്നീ നിയമങ്ങള്‍ നിലനില്‍ക്കുന്നു. ദേശീയപതാകയോടുള്ള അനാദരവിന് മൂന്നു വര്‍ഷം വരെയുള്ള തടവും പിഴയുമാണ് ശിക്ഷ.

പതാക കൈകാര്യം ചെയ്യേണ്ടവിധം

പതാക കൈകാര്യം ചെയ്യേണ്ടവിധം

പതാക പുലര്‍ന്നതിനു ശേഷം ഉയര്‍ത്തേണ്ടതും അസ്തമയത്തിനു മുന്‍പ് താഴ്‌ത്തേണ്ടതുമാകുന്നു. തലകീഴായ രീതിയില്‍ പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. പാരമ്പര്യ ചിട്ടകളനുസരിച്ച് കുത്തനെ വെച്ചിരിക്കുന്ന പതാക 90 ഡിഗ്രി തിരിയ്ക്കുവാനോ മേല്‍ കീഴ് തിരിച്ചു കാണിക്കുവാനോ പാടില്ല. അഴുക്കുപുരണ്ടതോ കീറിപ്പറിഞ്ഞതോ ആയ രീതിയില്‍ പതാക പ്രദര്‍ശിപ്പിക്കുന്നതും അതിനെ അവഹേളിക്കുന്നതിനു തുല്യമാണ്.

സദസ്സുകളില്‍ ഉപയോഗിക്കുമ്പോള്‍

സദസ്സുകളില്‍ ഉപയോഗിക്കുമ്പോള്‍

പൊതുയോഗമായാലും സമ്മേളനമായാലും, അവിടെ ദേശീയപതാക പ്രദര്‍ശിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതു നടക്കുന്ന ഹാളില്‍ വേദിയുടെ വലതുവശത്തായി പ്രദര്‍ശിപ്പിക്കേണ്ടതാണ്. കാരണം വലതുഭാഗം അധികാരത്തെ സൂചിപ്പിക്കുന്നു.

English summary
History Of National Flag. Evolution of the Tricolour. It is really amazing to see the various changes that our National Flag went through since its first inception.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X