കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ- ചൈന അതിർത്തിയിൽ നിർണ്ണായക നീക്കം: ടിബറ്റൻ യുവാക്കൾക്ക് പരിശീലനം നൽകി ചൈനീസ് സൈന്യം, ലക്ഷ്യങ്ങൾ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യ- ചൈന നിർണ്ണായക നീക്കത്തിന് ചൈന. ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ പ്രവർത്തിക്കാൻ തിബറ്റൻ യുവാക്കൾക്ക് ചൈന പരിശീലനം നൽകുന്നതായി ഇന്ത്യ ടുഡേയാണ് റിപ്പോർട്ട് ചെയ്യുന്നത്. ചൈനീസ് ഭൂപ്രദേശത്ത് വെച്ചാണ് പരിശീലനം. കഴിഞ്ഞ വർഷം ലഡാക്ക് മേഖലയിൽ ഇന്ത്യ- ചൈന സൈന്യങ്ങൾക്കിടയിൽ ആരംഭിച്ച സംഘർഷം മാസങ്ങൾക്ക് ശേഷമാണ് അയയുന്നത്.

സ്വപ്നങ്ങൾക്ക് അതിരുകളുണ്ടോ ? ആദിവാസി വിഭാഗത്തിലെ ആദ്യ ഐഎഎസുകാരി ശ്രീധന്യ സുരേഷ്- നേട്ടത്തിന്റെ കഥയറിയാം

1500 ഓക്സിജന്‍ പ്ലാന്‍റുകള്‍ കൂടി വരുന്നു: സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മോദി1500 ഓക്സിജന്‍ പ്ലാന്‍റുകള്‍ കൂടി വരുന്നു: സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മോദി

1


ഇന്ത്യ- ചൈന അതിർത്തിയായ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ പ്രവർത്തിക്കുന്നതിനായി ചൈന തിബറ്റൻ പൌരന്മാർക്ക് പരിശീലനം നൽകുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നുവെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ നിയോഗിക്കുന്നതിനായി നിരന്തരം പരിശീലനം നൽകി വരികയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

2

ചൈനീസ് സൈന്യം നൽകുന്ന പരിശീലനത്തിനായി ടിബറ്റൻ യുവാക്കളിൽ സത്യസന്ധത പരീക്ഷിക്കുന്നതിനുള്ള ചില മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് റിക്രൂട്ട് ചെയ്യുന്നത്. മെയിൻലാൻഡ് ചൈനീസ് ഭാഷ പഠിക്കുക, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേധാവിത്വം അംഗീകരിക്കുക, ദലൈലാമയെയും മറ്റ് ആത്മീയ ഗുരുക്കളെയും പിന്തുടരുക എന്നിങ്ങനെയുള്ള പരീക്ഷണങ്ങളാണ് ഇതിനായി നടത്തുന്നതെന്നാണ് ഇന്ത്യൻ വൃത്തങ്ങൾ നൽകുന്ന വിവരം.

3

ഇന്ത്യയുടെ ഇന്ത്യൻ ഫ്രോന്റിയർ ഫോഴ്സ് ഇന്ത്യ- ചൈന അതിർത്തിയിൽ സേവനമനുഷ്ടിച്ചപ്പോൾ ടിബറ്റുകാർ എത് തരത്തിലാണ് പ്രതികരിച്ചത് എന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. 2021ന്റെ തുടക്കത്തിലാണ് ചൈനീസ് ഇതിനായുള്ള തുടക്കം കുറിച്ചത്. 1962ലെ യുദ്ധകാലത്ത് വളർത്തിക്കൊണ്ടുലന്ന ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യേക യൂണിറ്റാണ് എസ്എഫ്എഫ് എന്ന പേരിൽ അറിയപ്പെടുന്നത്. യുഎസിന്റെ സിഎആയും ഇന്ത്യൻ സേനകളും സംയുക്തമായാണ് ഈ യൂണിറ്റിന് പരിശീലനം നൽകിയിട്ടുള്ളത്. ടിബറ്റൻ ഗോത്ര വംശജരും ടിബറ്റിൽ നിന്ന് നാടുകടത്തപ്പെട്ടവരുമാണ് ഇതിൽ അധികവും.

4

ടിബറ്റൻ യുവാക്കളെ ഇന്ത്യ- ചൈന അതിർത്തിയിൽ നിയമിക്കുന്നതോടെ നിരവധി നേട്ടങ്ങളാണ് ചൈനീസ് സൈന്യത്തിനുള്ളത്. ചൈനീസ് സൈന്യത്തിന് ടിബറ്റൻ യുവാക്കളിൽ അംഗീകാരം നേടാൻ കഴിയുന്നതിനൊപ്പം ലഡാക്കിലെ മലമ്പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുള്ള ചൈനീസ് മെയിൻ ലാൻഡ് സൈനിക ഉദ്യോഗസ്ഥരുടെ സമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കുമെന്നുമാണ് ചൈന കരുതുന്നത്.

5


ക്യാബിനറ്റ് സെക്രട്ടറിയേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന എസ്എഫ്എഫ് ഇന്ത്യൻ സൈന്യത്തിനൊപ്പം തന്നെ പ്രവർത്തിച്ചുവരുന്നുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യ ചൈന അതിർത്തി തർക്കം ഉടലെടുത്തതോടെ ലഡാക്കിലെ പാൻഗോങ്ങ് തടാകത്തിന്റെ കരയിൽ ചൈനീസ് സൈന്യത്തെ അമ്പരിപ്പിക്കുന്ന പ്രകടനം നടത്തിയത്. ഇതിന് പിന്നാലെയാണ് മൊഖ് പാരി, ബ്ലാക്ക് ടോപ്പ് എന്നിങ്ങനെ ലഡാക്കിനെ മലയിടുക്കുകൾ പിടിച്ചെടുത്തതും.

6


കഴിഞ്ഞ വർഷം ഏപ്രിൽ- മെയ് മാസങ്ങളിൽ ഇന്ത്യ- ചൈന അതിർത്തിയിൽ ഇരു സൈന്യങ്ങളും തമ്മിൽ അതിർത്തി തർക്കം ആരംഭിച്ചത്. തുടർന്ന് മാസങ്ങൾക്ക് ശേഷമാണ് സംഘർഷത്തിന് ഒടുവിലാണ് ലഡാക്കിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത്. ഹോട്ട്സ്പ്രിംഗ്സ്, ഗോഗ്ര ഹൈറ്റ്സ് എന്നീ മേഖലകളിലും ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം നിലനിന്നിരുന്നു.

7


ഇന്ത്യയും ചൈനയും മാസങ്ങൾ നീണ്ട നയതന്ത്ര ചർച്ചകൾക്ക് ശേഷമാണ് തർക്കം നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത്. ഇതോടെ പാൻഗോങ്ങ് തടാകത്തിന്റെ വടക്ക് കിഴക്ക് തീരങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതിനായി നടന്നിട്ടുള്ളത്.

ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

Recommended Video

cmsvideo
India shifts 50,000 troops to China border in historic move | Onendia Malayalam

English summary
Media report says Chinese Army on a move to recruits Tibetan youth for operations along LAC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X