മിസോറാം തെരഞ്ഞെടുപ്പ്; ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥി ആരാണ്? ഏറ്റവും കുറവ് ഈ സ്ഥാനാര്‍ത്ഥിക്ക്
ന്യൂഡല്‍ഹി: മിസോറാമില്‍ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. നവംബര്‍ ഏഴിനാണ് വോട്ടെടുപ്പ്. ജനങ്ങള്‍ പോളിംഗിനായി തയ്യാറെടുത്ത് കഴിഞ്ഞു. അതേസമയം മിസോറാമില്‍ മത്സരത്തിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആസ്തി വിവരം ഒന്ന് പരിശോധിച്ച് നോക്കാം. സ്ഥാനാര്‍ത്ഥികളില്‍ 25.86 ശതമാനത്തിന് അഞ്ച് കോടിയോളം വരും. അതേസമയം 13.22 ശതമാനത്തിന് ആകെ പത്ത് ലക്ഷത്തില്‍ താഴെയെ വരുമാനം വരൂ.
ബിജെപിയുടെ ജെബി റുവാല്‍ചിംഗ ലോംഗ്തലായ് ആണ് സംസ്ഥാനത്തെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥി. ലോംഗ്തലായ് മണ്ഡലത്തില്‍ നിന്നാണ് റുവാല്‍ചിംഗ മത്സരിക്കുന്നത്. ചിംഗയ്ക്ക് 90,32,89532 രൂപയാണ് സമ്പാദ്യമായിട്ടുള്ളത്. 90 കോടിയില്‍ അധികം രൂപ ഇമ്മൂവബിള്‍ അസറ്റായിട്ടാണ് ഉള്ളത്. 25 ലക്ഷത്തിലേറെ രൂപ മൂവബിള്‍ അസറ്റിലാണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വന്‍ലാല്‍തുലാംഗയാണ് ഉള്ളത്.

സെര്‍ചിപ്പില്‍ നിന്നാണ് ഇയാള്‍ മത്സരിക്കുന്നത്. ഇത് സംവരണ മണ്ഡലമാണ്.55,63,721 രൂപയാണ് വന്‍ലാല്‍തുലാംഗയുടെ ആസ്തി. മൂന്നാം സ്ഥാനത്ത് സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് സ്ഥാനാര്‍ത്ഥിയായ എച്ച് ജിന്‍സലാലയാണ്. ചമ്പായ് നോര്‍ത്തില്‍ നിന്നാണ് ജിന്‍സലാല മത്സരിക്കുന്നത്. 36,09,52042 രൂപയാണ് ജിന്‍സലാലയുടെ സമ്പാദ്യം. ഇതില്‍ 18 കോടിയിലധികം രൂപ ഇമ്മൂവബിളായിട്ടുള്ള സ്വത്തുക്കളാണ്. ബാക്കി വരുന്ന 17 ലക്ഷത്തില്‍ അധികം മൂവബിള്‍ അസറ്റില്‍ വരും.
അതേസമയം സ്ഥാനാര്‍ത്ഥികളില്‍ എല്ലാവരും ധനികരല്ല. ഏറ്റവും സമ്പത്ത് കുറഞ്ഞ സ്ഥാനാര്‍ത്ഥി രാംലുന്‍ എഡേനയാണ്. സെര്‍ച്ചിപ്പില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നയാളാണ് രാംലുന്‍. അദ്ദേഹം മത്സരിക്കുന്നതോ സംസ്ഥാനത്തെ ഏറ്റവും ധനികനായ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിക്ക് എതിരെയാണ്. എഡേനയുടെ സ്വത്തുക്കള്‍ എത്രയുണ്ടെന്ന് കേട്ടാല്‍ ആരുമൊന്ന് അമ്പരന്ന് പോകും. വെറും 1500 രൂപ മാത്രമാണ് അദ്ദേഹത്തിന്റെ ആസ്തി.
രണ്ടാം സ്ഥാനത്തുള്ളത് വിഎല്‍ എന്‍ഗാക്കയാണ്. 6742 രൂപയാണ് എന്‍ഗാക്കയുടെ കൈവശമുള്ളത്. ഇയാളും സ്വതന്ത്രനാണ്. മൂന്നാം സ്ഥാനത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ലാല്‍മാച്ചുവാനിയാണ്. പതിനായിരം രൂപയാണ് ആസ്തി. ഐസ്വാള്‍ ഈസ്റ്റ് 2 മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. എഡിആറാണ് 174 സ്ഥാനാര്‍ത്ഥികളുടെ സ്വത്തുവിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 114 പേര്‍ ഇതില്‍ കോടിപതികളാണ്.
2018ലെ 209 സ്ഥാനാര്‍ത്ഥികളില്‍ 116 പേര്‍ കോടിപതികളായിരുന്നു. ഇതില്‍ നിന്ന് കാര്യമായ കുറവുണ്ടായിട്ടുണ്ട്. സുപ്രധാന പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ടിന്റെ 90 ശതമാനം സ്ഥാനാര്‍ത്ഥികളും കോടിപതികളാണ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളില്‍ 83 ശതമാനമാണ് കോടിപതികള്‍. സോറം പീപ്പിള്‍സ് മൂവ്‌മെന്റിലെ 73 ശതമാനം പേരും, ബിജെപിയിലെ 39 ശതമാനവും, എഎപിയിലെ ഒരു ശതമാനവുമാണ് കോടിപതികള്‍.












Click it and Unblock the Notifications