കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിക്ക് പിന്നാലെ ഗുലാം നബിയുമായി കൂടിക്കാഴ്ച; ജി-23 നേതാക്കൾക്കെതിരെ പരാതി, നടപടി?

Google Oneindia Malayalam News

ദില്ലി: രാജിവെച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയ നേതാക്കൾക്കെതിരെ പരാതി. ജി-23 കൂട്ടായ്മയിലെ നേതാക്കളായ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ എന്നിവർക്കെതിരെയാണ് പരാതി. കഴിഞ്ഞ ദിവസമായിരുന്നു ദില്ലിയിൽ വെച്ച് നേതാക്കൾ ആസാദുമായി കൂടിക്കാഴ്ച നടത്തിയത്.

ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ

നേതാക്കളുടെ കൂടിക്കാഴ്ച


ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെ ജി-23 യിലെ മറ്റ് ചില നേതാക്കൾ കൂടി രാജിക്ക് തയ്യാറെടുക്കുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അതിനിടയിലാണ് മുതിർന്ന നേതാക്കളായ ആനന്ദ് ശർമ്മയും ചവാനും ഹൂഡയും ആസാദുമായി കൂടിക്കാഴ്ച നടത്തിയത്. കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർത്തി രാജിവെച്ച ആസാദിനെതിരെ പാർട്ടി ഔദ്യോഗിക നേതൃത്വം ശക്തമായ നിലപാട് സ്വീകരിക്കുന്നതിനിടയിലായിരന്നു നേതാക്കളുടെ നീക്കം. ഇതിനെതിരെയാണ് ഇപ്പോൾ പരാതി ഉയർന്നത്.

വിശദീകരണം തേടണമെന്ന്


ഹൂഡയ്ക്കെതിരെ ഹരിയാണ മുൻ പി സി സി അധ്യക്ഷ ഷെൽജയാണ് പരാതി നൽകിയത്. എന്തുകൊണ്ട് കൂടിക്കാഴ്ച എന്ന കാര്യത്തിൽ കൃത്യമായ വിശദീകരണം ഹൂഡയിൽ നിന്ന് തേടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എ ഐ സി സി ജനറൽ സെക്രട്ടറി വിവേക് ബൻസലിന് നൽകിയ പരാതിയിൽ പറയുന്നു. പൃഥ്വിരാജ് ചവാനെതിരെ പരാതി നൽകിയത് മഹാരാഷ്ട്രയിൽ നിന്നുള്ള വീരേന്ദർ വസിഷ്ഠ് ആണ്. ആസാദിനെ പിന്തുണയ്ക്കുന്ന സമീപനമാണ് ചവാനിൽ നിന്നും ഉണ്ടായതെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

പരാതി അച്ചടക്ക സമിതിക്ക് കൈമാറും


പരാതി ഉടൻ അച്ചടക്ക സമിതിക്ക് കൈമാറുമെന്നാണ് വിവരം. എന്നാൽ ഹൈക്കമാന്റ് എന്ത് നിലപാട് എടുക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജി 23 നേതാക്കൾക്കെതിരെ കടുത്ത നടപടിയിലേക്ക് നേതൃത്വം പോകാനുള്ള സാധ്യത ഇല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോൾ തന്നെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കെതിരെയ അടക്കം ചോദ്യം ഉയർത്തുകയാണ് നേതാക്കൾ. തിരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്ന ആവശ്യം ഉയർത്തി പരസ്യമായി നേതാക്കൾ രംഗത്തെത്തിയിരിക്കുന്ന ഈ ഘട്ടത്തിൽ നേതാക്കളെ അനാവശ്യമായി പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിലപാട് നേതൃത്വം സ്വീകരിക്കാനാണ് സാധ്യത കൂടുതൽ എന്ന വിലയിരുത്തലുകൾ ഉണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി എത്രയെന്ന് അറിയാമോ? ആസ്തിയിൽ കൂടുതലും ബാങ്ക് നിക്ഷേപം

പ്രതികരിച്ച് ഹൂഡ

അതിനിടെ തങ്ങൾക്കെതിരായ പരാതിയിൽ പ്രതികരിച്ച് ഹൂഡ രംഗത്തെത്തി. പാർട്ടി നേതൃത്വത്തിനെതിരെ വീണ്ടും പരസ്യമായ വിമർശനത്തിലേക്ക് കടക്കരുതെന്ന് ആവശ്യപ്പെടാനായിരുന്നു കൂടിക്കാഴ്ചയെന്നും ജി-23 കൂട്ടായ്മക്കിടയിൽ പോലും രാജിക്കാര്യം അദ്ദേഹം പറഞ്ഞിരുന്നില്ലെന്നും ഹൂഡ പ്രതികരിച്ചു.
'ഇത്രയും വർഷം കോൺഗ്രസിനെ സേവിച്ചതിന് ശേഷം പാർട്ടിക്കെതിരെ കൂടുതൽ പ്രതികരണം നടത്തി നേതാക്കൾക്കിടയിൽ അതൃപ്തി സൃഷ്ടിക്കരുതെന്നാണ് ആവശ്യപ്പെട്ടത്'.

ആവശ്യം അംഗീകരിച്ചിട്ടും


'സംഘടന തിരഞ്ഞെടുപ്പ് എന്ന ആവശ്യം ഞങ്ങൾ ആണ് ഉന്നയിച്ചത്. അത് അംഗീകരിച്ച നേതൃത്വം ഇപ്പോൾ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ആവശ്യം അംഗീകരിച്ചു. എന്നിട്ടും ആസാദ് സാഹിബ് രാജി വെയ്ക്കാൻ തീരുമാനിച്ചു. പക്ഷേ അദ്ദേഹം ഒരിക്കലും തന്റെ രാജിയെക്കുറിച്ച് ഞങ്ങളോട് സംസാരിച്ചിട്ടില്ല. ആവശ്യങ്ങൾ അംഗീകരിച്ചതിന് ശേഷവും ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്നാണ് ഞങ്ങൾ ചോദിച്ചത്', ഹൂഡ പറഞ്ഞു. തന്റെ സ്ഥാനം അംഗീകരിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം തയ്യാറാകുന്നില്ലെന്നും തനിക്കെതിരെ പാർട്ടിയിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്നുമായിരുന്നു ആസാദ് പറഞ്ഞതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പൃഥ്വിരാജ് ചവാൻ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

'ദിലീപിന്റെ ഈ വാദം വിചിത്രം, കണ്ട അണ്ടനും അടങ്ങോടനും വരെ ആക്സസ് ചെയ്തിട്ടും..; പ്രകാശ് ബാരെ'ദിലീപിന്റെ ഈ വാദം വിചിത്രം, കണ്ട അണ്ടനും അടങ്ങോടനും വരെ ആക്സസ് ചെയ്തിട്ടും..; പ്രകാശ് ബാരെ

English summary
Meeting With Ghulam Nabi Azad; Complaints raised against G 23 leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X