കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

75 ല്‍ തഥഗത റോയ് സജീവ രാഷ്ട്രീയത്തിലേക്ക്?;ഒഴിയാതെ വിവാദങ്ങള്‍;മമത വഴി മാറുമോ?

Google Oneindia Malayalam News

കൊല്‍ക്കത്ത: സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനൊരുങ്ങി മേഘാലയ ഗവര്‍ണര്‍ തഥഗത റോയ്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം രാജ്ഭവനില്‍ നിന്നും വിരമിച്ചത്. എന്നാല്‍ ഈ പ്രായത്തിലും സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് റോയ്. പശ്ചിമ ബംഗാള്‍ ബിജെപിയുടെ അധ്യക്ഷനായിരുന്ന റോയ് ഇവിടേക്ക് തന്നെ മടങ്ങി വരാനാണ് ആഗ്രഹിക്കുന്നത്. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായേയും ആര്‍എസ്എസ് നേതൃത്വത്തേയും അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

സാഹചര്യം ഇടതിന് അനുകൂലമല്ല; യുഡിഎഫിലേക്ക് മടങ്ങാന്‍ ജോസ് കെ മാണി? ജോസഫിന് അതൃപ്തിസാഹചര്യം ഇടതിന് അനുകൂലമല്ല; യുഡിഎഫിലേക്ക് മടങ്ങാന്‍ ജോസ് കെ മാണി? ജോസഫിന് അതൃപ്തി

ബിജെപി

ബിജെപി

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാള്‍ തിരിച്ചുപിടിക്കാന്‍ അമിത്ഷാ തന്നെ നേരിട്ടിറങ്ങിയിരിക്കുകയാണ്. കൊവിഡ് സാഹചര്യം നിലനില്‍ക്കുമ്പോഴും വെര്‍ച്വല്‍ റാലികളിലൂടെ ജനങ്ങള്‍ക്കിടയില്‍ സജീവമാകാനാണ് ബിജെപി ശ്രമം. പാര്‍ട്ടി തീരുമാനത്തിനനുസരിട്ട് റോയ് ഒരുപക്ഷെ പശ്ചിമ ബംഗാള്‍ ബിജെപിയില്‍ സജീവമായി തുടരും.

റോയ്

റോയ്

75 വയസിലെത്തി നില്‍ക്കുന്ന റോയി 2002-2006 വരെയുള്ള കാലഘട്ടത്തില്‍ പശ്ചിമബംഗാളില്‍ ബിജെപി അധ്യക്ഷനായി പ്രവര്‍ത്തിച്ചിരുന്നു. 1986 വരെ ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ച റോയ് 1990 ലായിരുന്നു ബിജെപിയില്‍ പ്രവേശിക്കുന്നത്. ഹിന്ദുക്കളോട് നീതി പുലര്‍ത്താനാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നായിരുന്നു റോയ് അവകാശപ്പെട്ടത്.

വിവാദങ്ങ പരാമര്‍ശങ്ങളില്‍ കുടുങ്ങി

വിവാദങ്ങ പരാമര്‍ശങ്ങളില്‍ കുടുങ്ങി

നേരത്തെ നിരവധി വിവാദങ്ങ പരാമര്‍ശങ്ങളില്‍ കുടുങ്ങിയ നേതാവാണ് തഥഗത. പൗരത്വഭേദഗതി നിയമത്തില്‍ രാജ്യത്ത് വലിയ പ്രതിഷേധം നടക്കുമ്പോള്‍ 'വിഭജിക്കപ്പെട്ട ജനാധിപത്യം' ആവശ്യമില്ലാത്തവര്‍ ഉത്തരകൊറിയയിലേക്ക് പോകണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇത് ഏറെ വിവാദം സൃഷ്ടിച്ചു. മേഘാലയയിലും വലിയ പ്രതിഷേധം അരങ്ങേറുന്ന സമയത്തായിരുന്നു ഇദ്ദേഹം രംഗത്തെത്തുന്നത്.

Recommended Video

cmsvideo
Non-Gandhi should be Congress chief: Priyanka Gandhi Vadra | Oneindia Malayalam
പ്രതിഷേധം

പ്രതിഷേധം

രാജ്യം ഒരിക്കല്‍ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടതാണ്. ഒരു ജനാധിപത്യം നിര്‍ബന്ധമായും വിഭജിക്കപ്പെടേണ്ടതുണ്ട്. നിങ്ങള്‍ അതിനെ സ്വീകരിക്കുന്നില്ലെങ്കില്‍ ഉത്തരകൊറിയയിലേക്ക് പോകൂവെന്നായിരുന്നു തഥഗതിന്റെ ട്വീറ്റ്. പിന്നാലെ പ്രതിഷേധക്കാര്‍ രാജഭവന്റെ കവാടത്തിന് മുന്നില്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.

ഹിന്ദുക്കള്‍ക്ക് നീതി

ഹിന്ദുക്കള്‍ക്ക് നീതി

പശ്ചിമ ബംഗാളില്‍ ഹിന്ദുക്കള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നുവെന്നാണ് റോയ് ഉയര്‍ത്തുന്നത്.കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള ഹിന്ദുക്കള്‍ പശ്ചിമ ബംഗാളിലേക്ക് പലായനം ചെയ്തു. എന്നാല്‍ പശ്ചിമ ബംഗാളില്‍ നിന്നും മുസ്ലീങ്ങള്‍ കിഴക്കന്‍ ബംഗാളിലേക്ക് പലായനം ചെയ്തിട്ടില്ല. ഹിന്ദുക്കള്‍ക്ക് നെഹ്‌റു പുനരധിവാസം നിഷേധിക്കുകയായിരുന്നുവെന്ന് തഥഗത പറയുന്നു.ചരിത്രപരമായ തെറ്റുകള്‍ തിരുത്തണം. എന്നാല്‍ ബിജെപി ഒരിക്കലും ഹിന്ദുക്കളുടെ പാര്‍ട്ടിയാണെന്ന് കരുതരുത്. അത് വിഢിത്തമാണ്. എന്നാല്‍ താന്‍ ഹിന്ദുക്കളോട് നീതി പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നു തഥഗത പറഞ്ഞു.

കശ്മീരികളെ ബഹിഷ്‌കരിക്കണം

കശ്മീരികളെ ബഹിഷ്‌കരിക്കണം

കശ്മീരികളെ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനം ഉയര്‍ത്തിയും തഥഗത രംഗത്തെത്തിയിരുന്നു. ഒപ്പം ബംഗാളികള്‍ തറ തുടക്കുന്നവരും ബാര്‍ഡാന്‍സര്‍മാരുമാണെന്നുമുള്ള റോയിയുടെ പ്രസ്താവനയും വിവദങ്ങള്‍ക്ക് തിരികൊളുത്തി. ബംഗാളിന്റെ ഔന്നിത്യം നഷ്ടപ്പെട്ടുവെന്നും ഇന്ന് ഹരിയാന മുതല്‍ കേരളം വരെ നോക്കുമ്പോള്‍ ബംഗാളി യുവാക്കള്‍ അവിടെ തൂപ്പുകാരായെന്നും ബംഗാളി പെണ്‍കുട്ടികള്‍ മുംബൈയിലെ ബാറുകളില്‍ ഇന്ന് ഡാന്‍സര്‍മാരാണെന്നും റോയ് പറഞ്ഞു.

സജീവരാഷ്ട്രീയത്തിലേക്ക്

സജീവരാഷ്ട്രീയത്തിലേക്ക്

സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചുവരികയാണെങ്കില്‍ മമതക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാമനാണ് റോയിയുടെ നീക്കങ്ങള്‍. മമതയുടെ പര്യായമാണ് തൃണമൂല്‍ കോണ്‍ഗ്രസെന്നും തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ ഒരാഴ്ച്ച പോലും നീണ്ട കാലയളവാണെന്ന് തഥഗത് പറയുന്നു.

 തിരിച്ചുവരവ്

തിരിച്ചുവരവ്

റോയിയുടെ തിരിച്ചുവരവ് സംബന്ധിച്ച് സംസ്ഥാന ബിജെപി കേന്ദ്ര നേതൃത്തോട് തീരുമാനം ആരാഞ്ഞിരിക്കുകയാണ്. ബംഗാളില്‍ നിന്നുമുള്ള നേടാവും നേതൃപാഠവവുമുള്ള റോയിയെ സജീവരാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ ആര്‍എസ്എസ് ബിജെപിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.

English summary
Meghalaya Governor Dr Tathagata Roy plans to return to active politics for West Bengal BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X