മേഘാലയ ഫലം: മേഘാലയയില്‍ കുതിച്ചുകയറി എൻപിപി; ഒറ്റയ്ക്ക് മത്സരിച്ചിട്ടും നേട്ടമില്ലാതെ ബിജെപി
തൃണമൂലിനെ സംബന്ധിച്ച് ഇത് മികച്ച മുന്നേറ്റം തന്നെയാണ്. തനിച്ച് മത്സരിക്കാൻ ഇറങ്ങിയ ബിജെപിക്ക് വലിയ മാറ്റമൊന്നും ഉണ്ടാക്കാൻ ആയിട്ടില്ല എന്നാണ് ആദ്യ ഫലങ്ങൾ നൽകുന്ന സൂചന

മേഘാലയ, ത്രിപുര, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. നാഗാലാന്റിലും ത്രിപുരയിലും ബിജെപി ആണ് മുന്നിട്ട് നിൽക്കുന്നത്. മേഘാലയയിൽ അട്ടിമറികൾ ഒന്നും നടന്നില്ലെങ്കിൽ ബിജെപി സഖ്യമായ മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എം.ഡി.എ.) വീണ്ടും അധികാരത്തിലേക്ക് വരാനാണ് സാധ്യത.
വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളിൽ എൻപിപി 27 സീറ്റുകളിലും ബി.ജെ.പി. നാല് സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. തൃണമൂൽ കോൺഗ്രസ് ഏഴ് സീറ്റുകളിലാണ് മുന്നിട്ടുനിൽക്കുന്നത്. കോൺഗ്രസ് നാല് സീറ്റിൽ മുന്നിട്ട് നിൽക്കുന്നു. തൃണമൂലിനെ സംബന്ധിച്ച് ഇത് മികച്ച മുന്നേറ്റം തന്നെയാണ്.
തനിച്ച് മത്സരിക്കാൻ ഇറങ്ങിയ ബിജെപിക്ക് വലിയ മാറ്റമൊന്നും ഉണ്ടാക്കാൻ ആയിട്ടില്ല എന്നാണ് ആദ്യ ഫലങ്ങൾ നൽകുന്ന സൂചന. ഇത്തവണ എൻപിപിയും ബിജെപിയും തനിച്ചാണ് മത്സരിക്കാൻ രംഗത്തിറങ്ങിയത്.
2018 നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എൻപിപിയും യുഡിപിയും ബിജെപിയും എല്ലാം ചേർന്നാണ് സർക്കാർ രൂപികരിച്ചത്. ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നിട്ടും കോൺഗ്രസിന് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിച്ചില്ല. അറുപതംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടത്.
അതേസമയം, എ ൻഡിഎയുടെ ഭാഗമായിരുന്ന യുഡിപി ഒൻപതിടത്തും ലീഡ് ചെയ്യുന്നുണ്ട്. വിപിപി മൂന്നിടത്തും പി.ഡി.എഫ് രണ്ടിടത്തും ലീഡ് ചെയ്യുന്നു. 2018-ൽ ബി.ജെ.പിയ്ക്ക് വിജയിച്ചത് രണ്ട് സീറ്റിൽ മാത്രം ആയിരുന്നു. ഇത്തവണ സീറ്റ് വർധിപ്പിക്കണം എന്ന ഉദ്ദേശ്യത്തിലാണ് ഇറങ്ങിയത് എങ്കിലും ആ ലക്ഷ്യം നടക്കില്ലെന്ന് തന്നെയാണ് പുറത്തു വരുന്ന സൂചന. ആദ്യഘട്ടത്തിലെ ലീഡ് നിലകൾ പരിശോധിക്കുമ്പോൾ മേഘാലയയിൽ എൻ.ഡി.എയുടെ സഖ്യസർക്കാർ രൂപീകരിക്കുമെന്ന സൂചന തന്നെയാണ് പുറത്തുവരുന്നത്.
മേഘാലയയിൽ എക്സിറ്റ് പോൾ ഫലങ്ങൾ തൂക്കുസഭയക്ക് സാധ്യത കൽപ്പിച്ചതോടെ ബി ജെ പിയും എൻ പി പിയും സഖ്യ നീക്കത്തിനുള്ള ചർച്ചകൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രിയും ബി ജെ പി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് മുന്നിൽ നിൽക്കുകയും ചെയ്യുന്ന ഹിമന്ത ബിശ്വ ശർമ്മ കോൺറാഡ് സാങ്മയുമായി ഗുവാഹട്ടിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിൽ ഇരുപാർട്ടികളും വീണ്ടും ഒരുമിക്കുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.
ത്രിപുരയിൽ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്. ഈ വർഷം നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നത്












Click it and Unblock the Notifications