Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ കൂട്ടിയാലും കേവലഭൂരിപക്ഷമില്ല; എങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സാംഗ്മ

തൃണമൂല്‍ കോണ്‍ഗ്രസ് ഇതാദ്യമായി സംസ്ഥാനത്ത് അഞ്ച് സീറ്റ് നേടിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചിട്ടില്ല

npp

ഷില്ലോംഗ്: മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി എന്‍ പി പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും എന്‍ പി പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 60 അംഗ 31 സീറ്റ് ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഒരു സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് 59 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍റാഡ് സാംഗ്മയുടെ എന്‍ പി പിക്ക് 26 സീറ്റില്‍ ആണ് ജയിക്കാനായത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അഞ്ച് പേരുടെ പിന്തുണ കൂടി ആവശ്യമാണ്. ഇതില്‍ രണ്ട് സീറ്റുള്ള ബി ജെ പിയുടെ പിന്തുണ എന്‍ പി പി നേരത്തെ തന്നെ തേടിയിരുന്നു. ബി ജെ പി പിന്തുണക്കാം എന്ന് അറിയിച്ചിട്ടുമുണ്ട്. എങ്കില്‍ പോലും മൂന്ന് പേരുടെ പിന്തുണ കൂടി സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍റാഡ് സാംഗ്മക്ക് ആവശ്യമാണ്. എന്നാല്‍ തങ്ങള്‍ക്ക് ആവശ്യത്തിന് പിന്തുണ ഉണ്ട് എന്നാണ് കോണ്‍റാഡ് സാംഗ്മ അവകാശപ്പെടുന്നത്.

ബിജെപി ഒപ്പം കൂടിയാലും 31 ല്‍ എത്തില്ല

ബിജെപി ഒപ്പം കൂടിയാലും 31 ല്‍ എത്തില്ല

കോണ്‍റാഡ് സാങ്മ വെള്ളിയാഴ്ച രാവിലെ സംസ്ഥാന ഗവര്‍ണര്‍ ഫാഗു ചൗഹാനെ കണ്ടു രാജി സമര്‍പ്പിക്കുകയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആരാണ് ബി ജെ പിയെ കൂടാതെ എന്‍ പി പിക്ക് പിന്തുണ നല്‍കിയിരിക്കുന്നത് എന്നത് വ്യക്തമല്ല. മേഘാലയയില്‍ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി 11 സീറ്റില്‍ വിജയിച്ചിട്ടുണ്ട്.

ലക്ഷ്യം പ്രാദേശിക പാര്‍ട്ടികളെ

ലക്ഷ്യം പ്രാദേശിക പാര്‍ട്ടികളെ

കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനും അഞ്ച് വീതം സീറ്റില്‍ ജയിക്കാനായിട്ടുണ്ട്. വോയ്സ് ഓഫ് പീപ്പിള്‍ പാര്‍ട്ടി നാല്, ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവ രണ്ട് വീതം സീറ്റുകളിലും ജയിച്ചിട്ടുണ്ട്. രണ്ട് സീറ്റില്‍ സ്വതന്ത്രര്‍ ആണ് ജയിച്ചിരിക്കുന്നത. എന്നാല്‍ ഇവരില്‍ ആരാണ് എന്‍ പി പി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചത് എന്ന് വ്യക്തമല്ല.

കോണ്‍ഗ്രസിന്റെ വീഴ്ച

കോണ്‍ഗ്രസിന്റെ വീഴ്ച

കഴിഞ്ഞ തവണ 21 സീറ്റ് നേടിയിട്ടും കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. 19 സീറ്റുള്ള എന്‍ പി പിക്കൊപ്പം ചേര്‍ന്ന് ബി ജെ പി കോണ്‍ഗ്രസിന്റെ നീക്കം തടയുകയായിരുന്നു. ഇത്തവണ കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തെ പ്രകടനം ആവര്‍ത്തിക്കാനായില്ല. എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് എന്‍ പി പി - ബി ജെ പി സഖ്യം തകര്‍ന്നിരുന്നു. ഇരുവരും വെവ്വേറായണ് മത്സരിച്ചിരുന്നത്.

ബിജെപി നോക്കിക്കോളും

ബിജെപി നോക്കിക്കോളും

എന്നാല്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ വീണ്ടും ബി ജെ പിക്കൊപ്പം പോകാന്‍ എന്‍ പി പി സമ്മതിക്കുകയായിരുന്നു. മേഘാലയയില്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും എന്നും സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും എന്നും കോണ്‍റാഡ് സാംഗ്മ അവകാശപ്പെട്ടു. ഇന്നലെ സാംഗ്മയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സഖ്യം സ്ഥാപിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+