Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഹ്ബൂബ മുഫ്തി മോദിയുമായി കൂടിക്കാഴ്ച നടത്തി

ദില്ലി: മെഹ്ബൂബ മുഫ്തിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ മെഹ്ബൂബയെ തൃപ്തിപ്പെടുത്താനുള്ള ഉറപ്പുകള്‍ മോദി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. കൂടിക്കാഴ്ച പോസിറ്റിവായി കാണുന്നുവെന്നും ഞാന്‍ ഇപ്പോള്‍ തൃപ്തയാണെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം മെഹബൂബ പറഞ്ഞു.

കഴിഞ്ഞ ദിവസം മെഹബൂബ മുഫ്തി ദില്ലിയിലെത്തി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും അത് ഫലം കണ്ടിരുന്നില്ല. പിഡിപിയിലെ ഒരു വിഭാഗത്തെ അടര്‍ത്തി മാറ്റി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമവും ബിജെപി നടത്തിയിരുന്നു. ഇതിനിടയിലാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി ഒത്തു തീര്‍പ്പ് ഫോര്‍മുലയില്‍ എത്തിയിരിക്കുന്നത്.

Mehbooba Mufti

മുഫ്തി മുഹമ്മദ് സയിദിന്റെ മരണത്തെ തുടര്‍ന്ന് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ വഷളായ ബന്ധമാണ് ഇപ്പോള്‍ പുനസ്ഥാപിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി ഇപ്പോള്‍ രാഷ്ട്രപതി ഭരണമാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത മാസം നിയമസഭ പിര്ച്ചു വിടുമെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസംമുന്നറിയിപ്പ് നല്‍കിയിരുന്നു.

ബിജെപിയുമായുള്ള സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് പാര്‍ട്ടിയിലെ ഭിന്നതകളാണ് പിഡിപിയെയും മെഹബൂബയെയും കുഴക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ചില പദ്ധതികള്‍ സമയബന്ധിതമായി സംസ്ഥാനത്തിന് പ്രഖ്യാപിക്കണമെന്നതായിരുന്നു മെഹബൂബയുടെ പ്രധാന ആവശ്യം. ചര്‍ച്ചയുടെ അടിസ്ഥനത്തില്‍ എതിര്‍പ്പുള്ളവരെ കൂടി അനുനയിപ്പിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നാണ് മെഹ്ബൂബയുടെ കണക്കു കൂട്ടലുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+