'താന്‍ മാത്രമല്ല അവളുടെ കാമുകനെന്ന് തിരിച്ചറിഞ്ഞു',കാമുകിയെ വെടിവെച്ചു കൊന്ന കാമുകന്‍ പിടിയില്‍...
സിമ്രാന് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നെന്നും, അക്കാര്യം തന്നോട് മറച്ചുവെച്ചതിനാലാണ് സിമ്രാനെ കൊലപ്പെടുത്തിയതെന്നുമാണ് ശുഭം പോലീസിനോട് പറഞ്ഞത്.
ദില്ലി: നാജഫര്‍ഗയില്‍ 17കാരിയെ കാറിനുള്ളില്‍ വെച്ച് വെടിവെച്ച് കൊന്ന കേസില്‍ പെണ്‍കുട്ടിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സിമ്രാന്റെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന 23കാരനായ ശുഭം ഗുപ്തയെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. ഡിസംബര്‍ 20 ചൊവ്വാഴ്ച വൈകീട്ടാണ് നാജഫര്‍ഗയിലെ വീടിന് മുന്നില്‍ വെച്ച് സിമ്രാന്‍ വെടിയേറ്റ് മരിച്ചത്.
സംഭവത്തിന് ശേഷം ബന്ധുക്കളുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ശുഭം ഗുപ്തയെ വെള്ളിയാഴ്ചയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സിമ്രാന് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നെന്നും, അക്കാര്യം തന്നോട് മറച്ചുവെച്ചതിനാലാണ് സിമ്രാനെ കൊലപ്പെടുത്തിയതെന്നുമാണ് ശുഭം പോലീസിനോട് പറഞ്ഞത്. സംഭവ ദിവസം സിമ്രാനും ശുഭം ഗുപ്തയും ഇവരുടെ കൂട്ടുകാരനായ യോഗേഷുമൊത്ത് മെഴ്‌സിഡസ് ബെന്‍സ് കാറില്‍ സഞ്ചരിക്കുന്നതിനിടെ സിമ്രാന്റെ മറ്റൊരു കാമുകനായ നിതിന്‍ കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് നിതിനും യോഗേഷും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെയാണ് തന്റെ കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ശുഭം സിമ്രാനെ വെടിവെച്ച് കൊന്നത്.

ജ്വല്ലറി ബിസിനസ്...
പ്ലസ്ടു വരെ മാത്രം പഠിച്ച ശുഭം ഗുപ്ത അതിന് ശേഷം അച്ഛനെ ജ്വല്ലറി ബിസിനസില്‍ സഹായിക്കാനിറങ്ങി. ദില്ലിയിലും സമീപ പ്രദേശങ്ങളിലുമായി കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള വ്യക്തിയാണ് ശുഭം ഗുപ്തയുടെ അച്ഛന്‍.

ചോദിച്ചപ്പോള്‍ കള്ളം പറഞ്ഞു...
തന്റെ കാമുകിയായിരുന്ന സിമ്രാന് നിതിനുമായി ബന്ധമുണ്ടെന്ന കാര്യത്തില്‍ ശുഭം ഗുപ്തയ്ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് സിമ്രാനോട് ചോദിച്ചപ്പോളെല്ലാം സിമ്രാന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.

പക്ഷേ, സംഭവിച്ചത്...
സംഭവ ദിവസം നിതിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സിമ്രാന്‍ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ ശുഭം ഗുപ്തയോടൊപ്പം നഗരത്തില്‍ ചുറ്റിയടിക്കാനാണ് സിമ്രാന്‍ പോയത്.

ദേഷ്യം വന്നപ്പോള്‍ വെടിവെച്ചു കൊന്നു...
വൈകീട്ട് കാറില്‍ വീടിന് സമീപത്ത് വെച്ച് നിതിന്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി. തന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് വരാത്തതിലും ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിലും ദേഷ്യപ്പെട്ടാണ് നിതിന്‍ വന്നത്. തുടര്‍ന്ന് റോഡില്‍ വെച്ച് നിതിനും യോഗേഷും തമ്മില്‍ വഴക്കിടുന്നതിനിടെയാണ് സിമ്രാനെ കാറിനുള്ളില്‍ വെച്ച് ശുഭം വെടിവെച്ച് കൊന്നത്.

കമിതാക്കളുടെ വീഡിയോ ക്ലിപ്പുകള്‍
അറസ്റ്റ് ചെയ്ത ശുഭം ഗുപ്തയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഇരുവരുടെയും നിരവധി ഫോട്ടോകളും വീഡിയോ ക്ലിപ്പുകളുമാണ് പോലീസിന് ലഭിച്ചത്. സിമ്രാന്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് വരെയുള്ള വീഡിയോകളും ഇതിലുണ്ട്.












Click it and Unblock the Notifications