Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് യുവതി അലിസ്ബയെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി ഷമി.. ദുബായിൽ വെച്ച് കൂടിക്കാഴ്ച!

ദില്ലി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഏറ്റവും ഗുരുതരമായത് രാജ്യത്തിനെതിരെ ഒത്തുകളിച്ചു എന്നതാണ്. ഹസിന്‍ ജഹാന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ബിസിസിഐ ഷമിയെ വേതനക്കരാറില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. അലിസ്ബ എന്ന പാക് യുവതിയുമായി ചേര്‍ന്നാണ് ഷമി ഒത്തുകളിച്ചത് എന്നായിരുന്നു ആരോപണം. ഈ ആരോപണങ്ങള്‍ ഷമി നിഷേധിച്ചിരുന്നു. എന്നാല്‍ ഇതാദ്യമായി അലിസ്ബയെ തനിക്ക് അറിയാം എന്ന് ഷമി സമ്മതിച്ചിരിക്കുകയാണ്.

ഒത്തുകളിച്ചെന്ന് ആരോപണം

ഒത്തുകളിച്ചെന്ന് ആരോപണം

റിപ്പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷമി ആദ്യമായി അലിസ്ബ എന്ന പാകിസ്താന്‍കാരിയായ യുവതിയെ തനിക്കറിയാം എന്ന് തുറന്ന് പറഞ്ഞിരിക്കുന്നത്. അലിസ്ബ ഷമിയുടെ അനേകം കാമുകിമാരില്‍ ഒരാളാണെന്നും അലിസ്ബയില്‍ നിന്നും പണം വാങ്ങി ഷമി ക്രിക്കറ്റില്‍ ഒത്തുകളിച്ചു എന്നുമായിരുന്നു ഹസിന്‍ ജഹാന്‍ ആരോപിച്ചത്. മുഹമ്മദ് ഭായ് എന്ന ഇംഗ്ലണ്ടുകാരനായ ബിസ്സിനസ്സുകാരനാണ് ഈ ഒത്തുകളിക്ക് പിന്നിലെന്നും ഹസിന്‍ ആരോപിക്കുകയുണ്ടായി. തന്നെ വഞ്ചിച്ച ഷമിക്ക് സ്വന്തം രാജ്യത്തെ വഞ്ചിക്കാന്‍ ഒരു പ്രയാസവും ഇല്ലെന്നും ഹസിന്‍ ജഹാന്‍ വ്യക്തമാക്കിയിരുന്നു.

ഫോൺ സംഭാഷണം

ഫോൺ സംഭാഷണം

എന്നാല്‍ ഹസിന്‍ ജഹാന്റെ ആരോപണങ്ങള്‍ നിഷേധിച്ച് കൊണ്ട് ഷമി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുകയുണ്ടായി. ഹസിന്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെട്ടിരിക്കുകയാണ് എന്നും താന്‍ രാജ്യത്തെ ഒറ്റുകൊടുത്തിട്ടില്ലെന്നും അതിലും ഭേദം മരണമാണെന്നും ഷമി പ്രതികരിച്ചു. അതിന് പിന്നാലെ അലിസ്ബയെക്കുറിച്ചുള്ള ഫോണ്‍ സംഭാഷണം ഹസിന്‍ ജഹാന്‍ പുറത്ത് വിട്ടു. ഷമിയും ഹസിനും തമ്മിലുള്ള സംഭാഷണത്തില്‍ അലിസ്ബയുമായുള്ള ബന്ധത്തെക്കുറിച്ച് ഹസിന്‍ ചോദിക്കുന്നത് കേള്‍ക്കാം. ഈ ഫോണ്‍ സംഭാഷണം പുറത്ത് വന്നതോട് കൂടി ബിസിസിഐ ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.

അലിസ്ബയെ പരിചയമുണ്ട്

അലിസ്ബയെ പരിചയമുണ്ട്

അതിനിടെ റിപ്പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അലിസ്ബയെ തനിക്ക് പരിചയുമുണ്ട് എന്ന കാര്യം മുഹമ്മദ് ഷമി തുറന്ന് സമ്മതിച്ചിരിക്കുകയാണ്. ഒത്തുകളിക്ക് പിന്നിലുള്ളയാളെന്ന് ഹസിന്‍ ആരോപിച്ച മുഹമ്മദ് ഭായി എന്ന ആളെ പരിചയമുണ്ടെന്നും ഷമി സമ്മതിച്ചു. ദുബായില്‍ വെച്ച് താന്‍ അലിസ്ബയെ കണ്ടിട്ടുണ്ട് എന്നും എന്നാല്‍ ഒരു ആരാധിക എന്ന രീതിയിലുള്ള പരിചയം മാത്രമേ തങ്ങള്‍ക്കിടയിലുള്ളൂ എന്നുമാണ് ഷമി പ്രതികരിച്ചിരിക്കുന്നത്. തന്നെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്ന ആരാധികമാരില്‍ ഒരാള്‍ മാത്രമാണ് അലിസ്ബ. അത്തരത്തില്‍ തന്നെ ദുബായില്‍ വെച്ച് അലിസ്ബ പരിചയപ്പെട്ടിട്ടുണ്ട് എന്നേ ഉള്ളൂ എന്ന് ഷമി വ്യക്തമാക്കി.

ആരോപണങ്ങൾ തെറ്റ്

ആരോപണങ്ങൾ തെറ്റ്

മുഹമ്മദ് ഭായി എന്നയാളെ എല്ലാവര്‍ക്കും അറിയാം എന്നത് പോലെയേ തനിക്കും പരിചയമുള്ളൂ. അതല്ലാതെ ഇവരുമായി ചേര്‍ന്ന് ഒത്തുകളിച്ചു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് ഷമി വ്യക്തമാക്കി. രാജ്യത്തെ ഒറ്റുന്ന കാര്യം തനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നതല്ല. ഹസിന്റെ ആരോപണങ്ങള്‍ ശരിയാണ് എങ്കില്‍ ഇത്രയും വൈകിയത് എന്തുകൊണ്ടെന്ന് ഷമി ചോദിക്കുന്നു. മാസങ്ങള്‍ക്ക് മുന്‍പ് നടന്നുവെന്ന് പറയുന്ന സംഭവങ്ങള്‍ ഇപ്പോള്‍ ആരോപിച്ചതിന് പിന്നിലെന്താണ് എന്നും തനിക്കൊപ്പം അതിനിടെ ഹസിന്‍ ഹോളി ആഘോഷിച്ചത് എന്തിനാണ് എന്നും ഹസിന്‍ ചോദിച്ചു. ഇതിനെല്ലാം ഹസിന്‍ മറുപടി പറയണമെന്നും ഷമി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+