Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത തിരഞ്ഞെടുപ്പിലും ഞാന്‍ മത്സരിക്കും, ജയിക്കും; വെല്ലുവിളിച്ച് ബ്രിജ് ഭൂഷണ്‍ സിംഗ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ശക്തിപ്രകടനവുമായി വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗികാരോപണം ഉന്നയിച്ച ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൈസര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്ന് വീണ്ടും മത്സരിക്കുമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. അടുത്ത വര്‍ഷം ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നടന്ന റാലിയില്‍ വികാരഭരിതമായ ഒരു കവിതാ പരാമര്‍ശത്തോടെയാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. സ്‌നേഹത്തിന് ലഭിക്കുന്ന പ്രതിഫലം ചിലപ്പോള്‍ കണ്ണുനീരും സങ്കടവും ഒക്കെയായിരിക്കും. അങ്ങനെയായിരിക്കും നിങ്ങള്‍ സമൂഹത്തില്‍ ജീവിക്കേണ്ടി വരിക എന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. അവര്‍ എന്നെ വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ എന്നാണ് പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു.

brij

കോണ്‍ഗ്രസ് ഭരണകാലത്ത് ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യയുടെ 78,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി പാകിസ്ഥാന്‍ പിടിച്ചെടുത്തു. 1962-ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചു. 33,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂമി ഇപ്പോഴും കൈവശം വെച്ചിട്ടുണ്ട്. 1972 ല്‍ 92,000 പാകിസ്ഥാന്‍ യുദ്ധത്തടവുകാരെ ഇന്ത്യ പിടികൂടി. പാകിസ്ഥാന്‍ പിടിച്ചടക്കിയ ഭൂമി തിരിച്ചുപിടിക്കാനുള്ള അവസരമായിരുന്നു അതെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

കോണ്‍ഗ്രസിന് പകരം പ്രധാനമന്ത്രി സ്ഥാനത്ത് മോദിയായിരുന്നെങ്കില്‍, തീര്‍ച്ചയായും അത് തിരികെ ലഭിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ കശ്മീര്‍, അയോധ്യയിലെ രാമക്ഷേത്രം, അതിവേഗപാതകള്‍, മെഡിക്കല്‍ കോളേജുകള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശീയ പ്രതിരോധ നിര്‍മ്മാണം എന്നിവയിലെ നിലപാടുകളേയും ബ്രിജ് ഭൂഷണ്‍ സിംഗ് വാനോളം പുകഴ്ത്തി.

അതേസമയം ബ്രിജ് ഭൂഷണിനെതിരെ പരാതി നല്‍കിയ വനിതാ താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കി മൊഴിമാറ്റാന്‍ അദ്ദേഹം ശ്രമിക്കുകയാണെന്ന് ഗുസ്തി താരങ്ങള്‍ ആരോപിച്ചു. ജൂണ്‍ 15നകം അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം ശക്തമായി പുനരാരംഭിക്കുമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 200 പേരുടെ മൊഴി രേഖപ്പെടുത്തിയ കേസില്‍ ഡല്‍ഹി പൊലീസ് ജൂണ്‍ 15നകം കുറ്റപത്രം സമര്‍പ്പിക്കും എന്നാണ് കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞിട്ടുള്ളത്.

അതിനിടെ പരാതി ഉന്നയിച്ച ഗുസ്തി താരങ്ങളോട് അവരുടെ ആരോപണങ്ങള്‍ തെളിയിക്കുന്ന ചിത്രങ്ങളോ വീഡിയോകളോ വാട്‌സാപ്പ് ചാറ്റ് സന്ദേശങ്ങളോ ഹാജരാക്കണം എന്ന് പൊലീസ് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. അതേസമയം ആരോപണങ്ങളെല്ലാം നിഷേധിച്ച ബ്രിജ് ഭൂഷണ്‍ തനിക്കെതിരായ കുറ്റം തെളിയിച്ചാല്‍ തൂങ്ങി മരിക്കാന്‍ തയ്യാറാണ് എന്നാണ് പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+