ഉപമുഖ്യമന്ത്രി പദം മോഹിച്ചിട്ട് കിട്ടിയില്ല, ഗോവയില്‍ പ്രതിപക്ഷ നേതാവാകാന്‍ മൈക്കിള്‍ ലോബോ
ദില്ലി: ഗോവയില്‍ പുതിയ സ്ഥാനങ്ങള്‍ക്കായി നീക്കം ശക്തമാക്കി മൈക്കിള്‍ ലോബോ. നെഹ്‌റുവിന്റെ ആശയങ്ങളാണ്് താന്‍ പിന്തുടരുന്നതെന്ന് ലോബോ പറയുന്നു. നെഹ്‌റു ക്രിക്കറ്റ് കളിക്കുന്നതിന്റെ അപൂര്‍വ ചിത്രം തന്റെ ഓഫീസില്‍ സ്ഥാപിക്കാന്‍ പോവുകയാണ് ലോബോ. തിരഞ്ഞെടുപ്പിന് മുമ്പാണ് ബിജെപിയില്‍ നിന്ന് അദ്ദേഹം കോണ്‍ഗ്രസിലെത്തിയത്.
കോണ്‍ഗ്രസ് അധികാരത്തില്‍ വരാത്തതിന്റെ നിരാശയുണ്ടെന്ന് ലോബോ സമ്മതിക്കുന്നു. കാലന്‍ഗുട്ടെയില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. ജയിച്ചിരുന്നെങ്കില്‍ ലോബോയ്ക്ക് വലിയ ഓഫര്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ നല്‍കിയതാണ്. ബിജെപി നേതൃത്വവുമായി ഇടഞ്ഞാണ് ലോബോ കോണ്‍ഗ്രസിലെത്തിയത്.

ജയിച്ചിരുന്നെങ്കില്‍ ലോബോയ്ക്ക് വലിയ പദവികള്‍ കോണ്‍ഗ്രസ് സര്‍ക്കാരിലുണ്ടാവുമായിരുന്നു. എന്നെ ബിജെപി അവരുടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതല്ല. പാര്‍ട്ടിയില്‍ തുടരണമെന്നായിരുന്നു ആവശ്യം. അവസാന നിമിഷം വരെ അവര്‍ എന്നെ ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഗോവയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് എനിക്കറിയാമായിരുന്നു. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായിരുന്നു. ബിജെപി സര്‍ക്കാരിനെതിരെ കടുത്ത ജനരോഷം ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് മുതലെടുത്ത് വോട്ടിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്ന് ലോബോ പറയുന്നു. അതുകൊണ്ട് കടുത്ത നിരാശയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞടുപ്പിന് മുമ്പ് ലോബോ പാര്‍ട്ടിക്കുള്ളില്‍ ഒരു ഡീല്‍ ഉണ്ടാക്കിയെന്ന് റിപ്പോര്‍ട്ടുണ്ട്. ദിഗംബര്‍ കാമത്തുമായി ഇത് രഹസ്യമായി നടന്ന ചര്‍ച്ചയാണെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള കാമത്തിന്റെ വരവിനെ താന്‍ എതിര്‍ക്കില്ലെന്ന് ലോബോ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് ഉപമുഖ്യമന്ത്രി പദം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചില്ല. ഇതോടെ പ്രതീക്ഷ തകര്‍ന്ന അവസ്ഥയിലാണ് ലോബോ. പക്ഷേ നിയമസഭയില്‍ പ്രതിപക്ഷ നേതാവാകാനുള്ള നീക്കമാണ് അദ്ദേഹം നടത്തുന്നത്. കാമത്ത് പ്രതിപക്ഷ നേതാവാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല.

ലോബോ ക്യാമ്പ് കോണ്‍ഗ്രസില്‍ ശക്തമായ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 2017ല്‍ കോണ്‍ഗ്രസിനെ ശക്തമാക്കി തിരിച്ചുകൊണ്ടാണ് കാമത്തിന് അവസരം ലഭിച്ചു. എന്നാല്‍ അദ്ദേഹം അതില്‍ പരാജയപ്പെട്ടു. ഇനി പുതിയ നേതൃത്വം വരണം. മാറ്റമാണ് കോണ്‍ഗ്രസില്‍ വേണ്ടതെന്നും ലോബോ ക്യാമ്പ് പറയുന്നു. പാര്‍ട്ടി ഹൈക്കമാന്‍ഡ് ഉത്തരവാദിത്തങ്ങള്‍ തന്നാല്‍ നിറവേറ്റും. അവര്‍ക്ക് താല്‍പര്യമെങ്കില്‍ പ്രതിപക്ഷ നേതാവാകാനും തയ്യാറാണ്. ഗോവയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടുറാവുവിനെ പ്രതിപക്ഷ നേതൃ സ്ഥാനം വഹിക്കാനുള്ള മോഹത്തെ ലോബോ അറിയിച്ചിട്ടുണ്ട്. ഇനി ഒരിക്കലും ബിജെപിയിലേക്ക് പോകില്ല. അത് ജനങ്ങളെ വഞ്ചിക്കുന്നത് പോലെയാണെന്നും ലോബോ പറഞ്ഞു.

തനിക്ക് ബിജെപിയില്‍ നിന്ന് ക്ഷണമുണ്ട്. എന്നാല്‍ പോകില്ല. കോണ്‍ഗ്രസിനെ ശക്തമാക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന് ജയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. എന്നാല്‍ ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താനായില്ല. കോണ്‍ഗ്രസിനെ അടിത്തട്ട് മുതല്‍ ശക്തമാക്കുകയാണ് വേണ്ടത്. എല്ലാ ഗ്രാമത്തിലും സംഘടനാ ചുമതല ഓരോരുത്തര്‍ക്കായി നല്‍കണം. നേരത്തെ തന്നെ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ നടത്തണം. യുവ നേതൃത്വത്തെ പാര്‍ട്ടിക്ക് വേണം. മനോഹര്‍ പരീക്കറില്‍ നിന്നാണ് ഇത് ഞാന്‍ പഠിച്ചത്. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പരീക്കര്‍ ഓരോ മണ്ഡലത്തിലും പോകുമായിരുന്നുവെന്ന് ലോബോ വ്യക്തമാക്കി. എന്തിനും പോന്ന യുവ നേതാക്കളുണ്ടെങ്കില്‍ വിജയം നേടാനാവുമെന്നും ലോബോ പറഞ്ഞു.

കോണ്‍ഗ്രസിന് പതിനഞ്ചോളം യുവ നേതാക്കള്‍ വേണം. തന്റെ ഭാര്യ ഡെലൈല അടക്കം അതില്‍ വരും. ഒരേസമയം നാല്‍പ്പത് നേതാക്കള്‍ എന്ന രീതി പിന്തുടരരുത്. 26 നേതാക്കളെ മുന്നില്‍ കണ്ട് അതിന് മുകളിലായിരിക്കണം കോണ്‍ഗ്രസ് കെട്ടിപ്പടുക്കേണ്ടത്. ഹൈക്കമാന്‍ഡ് അധികാരം തരികയാണെങ്കില്‍ ഈ സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ തനിക്കാവും. അതും പത്ത് മാസം കൊണ്ട് സാധ്യമാക്കും. മണ്ഡലത്തിലെ 70 ശതമാനം വോട്ടര്‍മാരെയും ഞാന്‍ കണ്ടിട്ടുണ്ട്. വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. താന്‍ മുമ്പ് വെറുമൊരു ബ്ലോക് പ്രസിഡന്റായിരുന്നു. പിന്നീട് എംഎല്‍എയായത് കഠിനാധ്വാനം കൊണ്ടത്. മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കറെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം. പഞ്ചിമില്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് ഉത്പല്‍ മത്സരിച്ചിരുന്നതെങ്കില്‍ ജയം ഉറപ്പായിരുന്നുവെന്നും ലോബോ വ്യക്തമാക്കി.












Click it and Unblock the Notifications