കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്‌സ്പി പോകുമ്പോള്‍ എടിഎം നിലക്കുമോ?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മൈക്രോ സോഫ്റ്റ് വിന്‍ഡോസ് എക്‌സ്പി പിന്‍വലിക്കാന്‍ പോകുന്നു. സിസ്റ്റം പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് മാറ്റിയില്ലെങ്കില്‍ കമ്പ്യൂട്ടര്‍ വെറും കാഴ്ചവസ്തു ആകുമെന്ന് സാരം.

സാധാരണ പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ പോയാല്‍ പോകട്ടെ എന്ന് വക്കാം. പക്ഷേ രാജ്യത്തെ എടിഎമ്മുകളെല്ലാം നിലച്ച് പോയാലോ...? കാര്യങ്ങള്‍ അങ്ങോട്ടാണ് പോകുന്നത്. രാജ്യത്തെ ഒട്ടുമിക്ക എടിഎം മെഷീനുകളും പ്രവര്‍ത്തിക്കുന്നത് വിന്‍ഡോസ് എക്‌സ്പി ഉപയോഗിച്ചാണ്.

Microsoft Windows XP

2014 ഏപ്രില്‍ 8 ന് ശേഷം വിന്‍ഡോസ് എക്‌സ്പി പിന്‍വലിക്കുമെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്. എക്‌സ്പി സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ആപ്ലിക്കേഷനുകളും ഇതോടെ പിന്‍വലിക്കും. സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ ലഭിക്കുകയും ഇല്ല. ഏത് സമയവും വൈറസ് ആക്രമണം പ്രതീക്ഷിക്കാം.

പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങളാണ് ഇനി മുന്നില്‍ ഉള്ളത്. ഒന്നുകില്‍ വിന്‍ഡോസിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 8.1 ലേക്ക് മാറുക. അല്ലെങ്കില്‍ പഴയ സിസ്റ്റം കെട്ടിപ്പൂട്ടുക.

പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് മാറുക എന്നത് അത്ര പ്രായോഗികമാകില്ല. കാരണം, 2001 ല്‍ എക്‌സ്പി പുറത്തിറങ്ങുമ്പോള്‍ ഉണ്ടായിരുന്ന സ്‌പെസിഫിക്കേഷനുകള്‍ മതിയാകില്ല പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാന്‍.

പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാമെന്ന് വച്ചാലും എടിഎമമ്മുകളുടെ കാര്യം എന്താകുമെന്ന് പറയാന്‍ വയ്യ. ചെറിയ സമയത്തിനുള്ളില്‍ ഇത്രയധികം എടിഎം മെഷീനുകള്‍ അപ്‌ഡേറ്റ് ചെയ്യുക ബാങ്കുകളെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും. പ്രത്യേകിച്ചും പൊതുമേഖലാ ബാങ്കുകള്‍ക്ക്.

എടിഎമ്മുകള്‍ വിപുലമായതോടെ ആളുകള്‍ പണം പിന്‍വലിക്കുന്നതിനും മറ്റും ബാങ്കുകളെ ആശ്രയിക്കുന്നത് കുറഞ്ഞിട്ടുണ്ട്. ഉടനടി മെഷീനുകള്‍ അപ്‌ഡേറ്റ് ചെയ്യുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്തില്ലെങ്കില്‍ ഏപ്രില്‍ എട്ട് മുതല്‍ രാജ്യം വലിയ പ്രതിസന്ധിയിലാകും.

English summary
Microsoft to withdraw Windows Xp in 2014; ATM will be in crisis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X