കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

160 കിലോമീറ്റര്‍ താണ്ടി നാട്ടിലെത്തി, വീട്ടില്‍ കയറ്റിയില്ല, താമസം മരത്തിന് മുകളില്‍, ഭില്‍വാരയില്‍!

Google Oneindia Malayalam News

ജയ്പൂര്‍: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് നിന്ന് ലോക്ഡൗണ്‍ കാലത്ത് രസകരമായൊരു സംഭവം നടന്നിരിക്കുകയാണ്. ഒരു അതിഥി തൊഴിലാളിയുടെ കഥയാണ്. കമലേഷ് മീണയെന്ന 24കാരന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അജ്‌മേറിലെ കിഷന്‍ഗഞ്ചില്‍ കുടുങ്ങി പോയിരുന്നു. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ ഇയാള്‍ സ്വന്തം ഗ്രാമമായ ഷേര്‍പുരയിലേക്ക് നടന്നു. ഷേര്‍പുരയെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അറിഞ്ഞെന്ന് വരില്ല. രാജ്യത്തിന് തന്നെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ മോഡലായ കോണ്‍ഗ്രസ് ഭരിക്കുന്ന ഭില്‍വാരയിലാണ് ഷേര്‍പുരയുള്ളത്. എന്നാല്‍ പിന്നീട് നടന്നത് മീണ ഒരിക്കലും തന്റെ ജീവിതത്തില്‍ മറക്കാന്‍ ഇടയില്ല. നാട്ടിലെത്തിയ ഇയാളെ 14 ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

1

ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത് മരത്തിന് മുകളില്‍ താമസ സ്ഥലം കെട്ടിയുണ്ടാക്കിയിട്ടാണ്. ഇയാളുടെ കൃഷി സ്ഥലത്തുള്ള മരത്തിലാണ് ഈ ക്വാറന്റൈന്‍ സെന്ററുള്ളത്. അതും ഗ്രാമത്തിന് പുറത്താണ് ഇതുള്ളത്. കമലേഷ് വലിയ ആശ്വാസത്തോടെയാണ് ഗ്രാമത്തിലെത്തിയത്. എന്നാല്‍ ഷേര്‍പുരയിലെ ജഹസ്പൂര്‍ തഹസിലിലെ ജനങ്ങള്‍ ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. കൊറോണ പടരുമെന്നായിരുന്നു ഇവര്‍ ഉന്നയിച്ചത്. അത്രയ്ക്ക് ജാഗ്രതയായിരുന്നു ഗ്രാമവാസികള്‍ പുലര്‍ത്തിയത്. ജില്ലാ ആശുപത്രിയില്‍ പോയി പരിശോധനയ്ക്ക് വിധേയനാവണമെന്ന ഉപദേശവും മീണയ്ക്ക് ഗ്രാമവാസികള്‍ നല്‍കി.

അതേസമയം ഇതിനിടയിലേക്ക് മീണയുടെ കുടുംബാംഗങ്ങളും മറ്റുള്ളവരും കൂടി വന്നതോടെ പ്രശ്‌നം വഷളായി. ഇവര്‍ മീണയെ വീട്ടില്‍ തന്നെ താമസിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഇതോടെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്ന് മെഡിക്കല്‍ ടീമിനെ ഇവര്‍ വിളിച്ച് വരുത്തി. മീണയുടെ സാമ്പിളെടുക്കാനും നിര്‍ദേശിച്ചു. ഇതോടെ ഭില്‍വാരയിലെ ക്വാറന്റൈന്‍ സെന്ററില്‍ തന്നെ അദ്ദേഹത്തിന് താമസിക്കാനുള്ള സൗകര്യം ഒരുങ്ങുകയായിരുന്നു. വളരെയധികം തര്‍ക്കം നടന്ന ശേഷമാണ് ദൂരെയുള്ള ഷേര്‍പുരയില്‍ കമലേഷിനെ ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ഗ്രാമവാസികള്‍ സമ്മതിച്ചത്. ഇതോടെയാണ് സ്വന്തം കൃഷി സ്ഥലം കമലേഷ് തന്നെ നിര്‍ദേശിച്ചത്.

കമലേഷിന്റെ ഗ്രാമത്തില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെയാണ് ഈ കൃഷി സ്ഥലമുള്ളത്. ഗ്രാമവാസികല്‍ ചേര്‍ന്നാണ് മരത്തിന് മുകളില്‍ താമസ സൗകര്യം ഒരുക്കിയത്. പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മേല്‍ക്കൂര ഒരുക്കുകയും ചെയ്തു. താല്‍ക്കാലികമായി മുകളിലേക്ക് കയറാന്‍ സൗകര്യവും ഒരുക്കി. കമലേഷിന്റെ പിതാവ് സഗര്‍മാല്‍ എന്നും രണ്ട് തവണ കൃഷി സ്ഥലത്തെത്തും. ഭക്ഷണവും വെള്ളവും മറ്റ് അത്യാവശ്യ സാധനങ്ങളും നല്‍കുന്നതിനാണിത്. 14 ദിവസം ക്വാറന്റൈനില്‍ താമസിച്ച കമലേഷിന് രോഗമൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഇയാള്‍ ആരോഗ്യവാനാണ്. ഒരു മെഡിക്കല്‍ ടീം എന്നും കൃഷി സ്ഥലത്തെത്തി ഇയാളെ പരിശോധിക്കാറുണ്ട്.

കമലേഷിനെ ഇപ്പോള്‍ സ്വന്തം വീട്ടിലേക്ക് മാറ്റയിരിക്കുകയാണ്. സഹോദരനും രക്ഷിതാക്കളുമാണ് ഒപ്പമുള്ളത്. ഇയാള്‍ ദിവസേന തൊഴിലാളിയാണ്. ട്രാക്ടര്‍ ഡ്രൈവറായിട്ടാണ് ജോലി ചെയ്യുന്നത്. ലോക്ഡൗണ്‍ ഏപ്രില്‍ 14ന് പ്രഖ്യാപിച്ചതോടെ താന്‍ ഞെട്ടിപ്പോയെന്ന് കമലേഷ് പറയുന്നു. ഇതോടെയാണ് ഗ്രാമത്തിലേക്ക് വേഗമെത്താന്‍ ശ്രമിച്ചത്. ഷേര്‍പുര വളരെ ചെറിയ ഗ്രാമമാണ്. ഇവിടെ 600 പേരാണ് ആകെ താമസിക്കുന്നത്. ഭില്‍വാരയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണിത്. ഇവിടെ യുവാക്കളുടെ സഹകരണം നല്ല രീതിയില്‍ ലഭിച്ചത് കൊണ്ടാണ് രോഗത്തെ പ്രതിരോധിക്കാന്‍ സാധിച്ചത്.

English summary
migrant labourer from bhilwara completes quarantine on a tree
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X