• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മിലിന്ദ് ദേവ്‌റയും കോണ്‍ഗ്രസ് വിട്ടേക്കും, ബിജെപിയുടെ ലിസ്റ്റില്‍ സച്ചിനും? ജി23 പടിയിറങ്ങിയേക്കും

ദില്ലി: കോണ്‍ഗ്രസില്‍ ഒരിക്കല്‍ കൂടി കൂറുമാറ്റത്തിന്റെ കാലം വരുന്നു. ജിതിന്‍ പ്രസാദ തുടക്കം മാത്രമാണ്. നിരവധി നേതാക്കള്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. പ്രധാനമായും ജി23 നേതാക്കളില്‍ ഉള്ളവര്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന. ടീം രാഹുലില്‍ നിന്ന് പുറത്തായതും പാര്‍ട്ടിയിലെ അവഗണനയുമാണ് പ്രധാന കാരണം. അതേസമയം ജിതിന്‍ പ്രസാദ പോയതോടെ കോണ്‍ഗ്രസിന്റെ കോര്‍ വോട്ടുബാങ്കില്‍ വിള്ളല്‍ വീണെന്നാണ് വിലയിരുത്തല്‍. പ്രിയങ്കയുടെ മിഷന്‍ യുപി തുടക്കത്തിലെ പൊളിഞ്ഞ അവസ്ഥയാണ്.

ദേവ്‌റയ്ക്ക് ചാഞ്ചാട്ടം

ദേവ്‌റയ്ക്ക് ചാഞ്ചാട്ടം

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായിരുന്ന മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിടാന്‍ കാത്തിരിക്കുകയാണ്. ജിതിന്‍ പ്രസാദയെ പോലെ ദേവ്‌റയും ജി23യില്‍ വരുന്ന നേതാവാണ്. മുംബൈ കോണ്‍ഗ്രസിന്റെ അധ്യക്ഷനായ ദേവ്‌റ 2019ലെ വന്‍ തോല്‍വിയോടെ പടിയിറങ്ങി. പിന്നീട് നേതൃത്വുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. സഞ്ജയ് നിരുപവുമായി നിരന്തരം പ്രശ്‌നങ്ങളുമുണ്ട്. ബിജെപിയെ ഇടയ്ക്കിടെ പ്രശംസിക്കുന്ന ദേവ്‌റ പ്രസാദയുടെ കൂറുമാറ്റത്തോടെ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

പൈലറ്റിനെ നോട്ടമിട്ടു

പൈലറ്റിനെ നോട്ടമിട്ടു

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് പോകാനുള്ള ഒരുക്കത്തിലാണ്. ബിജെപി അദ്ദേഹത്തിന്റെ ഗ്രൂപ്പിലുള്ളവരെ രഹസ്യമായി കാണുന്നുണ്ട്. ദേശീയ തലത്തില്‍ വലിയ ഓഫറും പൈലറ്റിനായി ബിജെപി ഒരുക്കുന്നുണ്ട്. ബിജെപിയുടെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ ഇപ്പോ വലിയ പ്രശ്‌നമായി ഈ നേതാക്കള്‍ കാണുന്നില്ല. ബംഗാളില്‍ തീവ്ര സംഘടനയായ ഐഎസ്എഫുമായി കോണ്‍ഗ്രസ് ചേര്‍ന്നു. കേരളത്തിലും അസമിലും സമാന കക്ഷികളുമായി ചേര്‍ന്നിട്ടുണ്ട്. അപ്പോള്‍ പിന്നെ ബിജെപിക്കെന്താണ് കുഴപ്പമെന്ന് ഇവര്‍ ചോദിക്കുന്നു. അതാണ് ബിജെപിയിലേക്ക് പോകാനുള്ള കാരണം.

അതൃപ്തരുടെ നിര

അതൃപ്തരുടെ നിര

അതൃപ്തരുടെ നിരയാണ് കോണ്‍ഗ്രസില്‍ ഉള്ളത്. നവജ്യോത് സിദ്ദുവാണ് മറ്റൊരാള്‍. കപില്‍ സിബലും ആനന്ദ് ശര്‍മയും മാത്രമാണ് പാര്‍ട്ടി വിടാന്‍ തയ്യാറല്ലാത്തത്. ഇവര്‍ക്ക് ബിജെപിയില്‍ കാര്യമായ റോളുണ്ടാവില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണിത്. ജി23 നേതാക്കളില്‍ പലരും ക്ഷമ നശിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. ഇവര്‍ക്ക് പാര്‍ട്ടി വിടാന്‍ അതുകൊണ്ട് മടിയില്ല. രാഹുലിന് അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ മടിയുള്ളതാണ് പ്രശ്‌നങ്ങള്‍ ശക്തമാക്കുന്നത്.

പ്രിയങ്ക വീഴ്ത്തി

പ്രിയങ്ക വീഴ്ത്തി

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് പ്രിയങ്ക ഗാന്ധിയുമായി ഇടഞ്ഞതാണ് പ്രസാദയെ കൂറുമാറ്റാന്‍ പ്രേരിപ്പിച്ചത്. ലഖ്‌നൗവില്‍ നിന്ന് രാജ്‌നാഥ് സിംഗിനെതിരെ മത്സരിക്കാനായിരുന്നു പ്രസാദയോട് പ്രിയങ്ക നിര്‍ദേശിച്ചത്. എന്നാല്‍ സ്വന്തം കോട്ടയായ ദൗരാരയില്‍ നിന്ന് മത്സരിക്കാനായിരുന്നു പ്രസാദയുടെ താല്‍പര്യം. ഒടുവില്‍ പ്രിയങ്കയ്ക്ക് വഴങ്ങി ലഖ്‌നൗവില്‍ മത്സരിച്ച് തോറ്റ് തുന്നം പാടുകയായിരുന്നു പ്രസാദ. യുപിയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക വോട്ടുബാങ്കാണ് ഇതിലൂടെ നഷ്ടമാകുന്നത്.

ആ പദവി കിട്ടിയില്ല

ആ പദവി കിട്ടിയില്ല

യുപി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിനായുള്ള നീക്കത്തിലായിരുന്നു പ്രസാദ. അത് അജയ് കുമാര്‍ ലല്ലുവിന് കൊടുത്ത് പ്രിയങ്ക പ്രസാദയെ തഴഞ്ഞു. പിന്നെ ബംഗാളിന്റെ ചുമതലയായിരുന്നു നല്‍കിയത്. ഇത് സോണിയക്ക് കത്തെഴുതിയതിലുള്ള പ്രതികാരമായിരുന്നു. ബ്രാഹ്മണ വിഭാഗത്തിന്റെ പിന്തുണ നേടാനുള്ള പ്രസാദയുടെ പല യാത്രകളും പ്രിയങ്ക ദുര്‍ബലപ്പെടുത്തി. അതിനി ബിജെപിയിലേക്ക് പോകുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിന്റെ കേഡര്‍ വോട്ടുകളാണ് ബ്രാഹ്മണര്‍. അത് നേരത്തെ തന്നെ ബിജെപിയിലേക്ക് പോയി തുടങ്ങിയിരുന്നു. പ്രസാദ പോയതോടെ അത് പൂര്‍ണമാകും.

സീറ്റ് ഉറപ്പിച്ചു

സീറ്റ് ഉറപ്പിച്ചു

ബിജെപിയില്‍ സീറ്റ് ഉറപ്പിച്ചിരിക്കുകയാണ് ജിതിന്‍ പ്രസാദ. യുപിയില്‍ 12 ശതമാനം ബ്രാഹ്മണ വോട്ടുകളുണ്ട്. ഇവര്‍ ബിജെപിക്കെതിരാണ്. താക്കൂര്‍ വിഭാഗമായ യോഗി ആദിത്യനാഥിനെ ഇവര്‍ക്ക് താല്‍പര്യമില്ല. ബ്രാഹ്മണര്‍ ബിജെപിയില്‍ ഉണ്ടെങ്കിലും ആ രാഷ്ട്രീയം പയറ്റുന്നവരില്ല. ജിതിന്‍ പ്രസാദയുടെ കുടുംബം ബ്രാഹ്മണ രാഷ്ട്രീയ വക്താക്കളാണ്. ദിനേഷ് ശര്‍മ, നാഥ് പാണ്ഡെ, ശ്രീകാന്ത് ശര്‍മ, ബ്രജേഷ് പഥക്, റീത്ത ബഹുഗുണ ജോഷി എന്നിവരാണ് ബ്രാഹ്മണ നേതാക്കള്‍. പക്ഷേ ഒരു യുവ നേതാവായി ജിതിന്‍ മാത്രമാണ് ഉള്ളത്. ബ്രാഹ്മണരുടെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ജിതിന്‍ ബിജെപി സഹായിക്കും.

cmsvideo
  Jitin Prasada joins BJP in presence of Piyush Goyal, dumps Congress ahead of UP polls
  നേട്ടം എസ്പിക്ക്

  നേട്ടം എസ്പിക്ക്

  പ്രസാദയുടെ കൂറുമാറ്റത്തോടെ കോണ്‍ഗ്രസ് ദുര്‍ബലായി എന്ന തോന്നല്‍ മുസ്ലീങ്ങളിലുണ്ടാക്കും. അത് സമാജ് വാദി പാര്‍ട്ടിക്ക് ഗുണകരമാകും. മുസ്ലീം വോട്ട് ഏകീകരിക്കാനും എസ്പിക്ക് സാധിക്കും. 40 ശതമാനം മുസ്ലീം വോട്ടുകള്‍ യുപിയിലുണ്ട്. മുസ്ലീം വോട്ടുകള്‍ ഏകീകരിക്കപ്പെടുന്നത് എപ്പോഴും കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുന്ന കാര്യമാണ്. അഖിലേഷിന് മാത്രമേ ബിജെപിയെ പരാജയപ്പെടുത്താനാവൂ എന്നാണ് യുപിയിലെ മുസ്ലീങ്ങളിലുള്ള ധാരണ. കോണ്‍ഗ്രസ് യുപിയില്‍ വട്ടപൂജ്യമാകുമെന്ന സൂചനയാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ നല്‍കുന്നത്.

  English summary
  milind deora and sachin pilot showing discontent, congress facing more desertion
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X