കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദ ഭീഷണി; അജിത്‌ ഡോവലിന്റെ സുരക്ഷ വര്‍ധിപ്പിച്ച്‌ കേന്ദ്രം

Google Oneindia Malayalam News

ന്യൂഡല്‍ഹി; ദേശീയ സുരക്ഷ ഉപദേഷ്ടാവ്‌ അജിത്‌ ഡോവലിന്‌ തീവ്രവാദഭീഷണിയുണ്ടെന്ന വിവരത്തെ തുടര്‍ന്ന്‌ ജോവലിന്റെ വീട്ടലേയും ഒഫീസിലേയും സുരക്ഷ വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ജെയ്‌ഷെ മുഹമ്മദ്‌ തീവ്രവാദിയെന്ന്‌ സംശയിക്കുന്ന ഹിദായത്തുള്ള മാലികിന്റെ അറസ്റ്റിന്‌ പിന്നാലെ അയാളില്‍ നിന്ന്‌ ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കും വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്‌.

ജെയ്‌ഷെ മുഹമ്മദ്‌ തീവ്രവാദിയുടെ വെളിപ്പെടുത്തല്‍ അനുസരിച്ച്‌ പാക്കിസ്ഥാനില്‍ നിന്നുള്ള നിര്‍ദേശപ്രകാരം അജിത്‌ ഡോവലിനെ ലക്ഷ്യമിട്ട്‌ സര്‍ദാര്‍ പട്ടേല്‍ ഭവനും രാജ്യ തലസ്ഥാനത്തെ മറ്റ്‌ ഉന്നത കേന്ദ്രങ്ങളിലും രഹസ്യന്വേഷണം നടത്തിയിരുന്നെന്നാണ്‌ സൂചന. 2016ലെ ഉറി ആക്രമണത്തിനും 2019ലെ ബലാക്കോട്ട്‌ വ്യോമാക്രമത്തിനും ശേഷം പാക്‌ ഭീകരസംഘടനകളുടെ പ്രധാന ലക്ഷ്യമാണ്‌ അജിത്‌ ഡോവല്‍.

ajit doval

ആയുധങ്ങളും വെടിയുണ്ടകളുമായാണ്‌ ഷോപ്പിയാന്‍ സ്വദേശിയായ മാലിക്കിനെ അറസ്റ്റ്‌ ചെയ്‌തത്‌. അറസ്റ്റിനിടെ ഒരു വാഹനവും പിടിച്ചെടുത്തിരുന്നു. ജയ്‌ഷ്‌ ഫ്രണ്ട്‌ ഗ്രൂപ്പായ ലഷ്‌കര്‍-ഇ-മിസ്‌തഫയുടെ തലവനായ മാലികിലെ അനന്ത്‌നാഗില്‍ വെച്ച്‌ അറസ്റ്റ്‌ ചെയ്‌തതിന്‌ ശേഷം ഗംഗ്യാല്‍ പോലീസ്‌ സ്‌റ്റേഷനില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാർത്ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

ഫെബ്രുവരി ആറിന്‌ മാലിക്‌ അറസ്റ്റിലായതിന്‌ പിന്നാലെ കേസുമായി ബന്ധപ്പെട്ട്‌ ചിലരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തിരുന്നു. ഷോപിയാനിലെ രണ്ട്‌ നിവാസികള്‍, ഹിദായത്തുള്ള മാലികിന്റെ ഭാര്യ, ചണ്ഡീഗഢിലെ കോളേജ്‌ വിദ്യാര്‍ഥി, ഒരു ബീഹാര്‍ സ്വദേശി എന്നിവരെയാണ്‌ ചോദ്യം ചെയ്‌തത്‌.

English summary
militant threat against ajit doval; security tighten after government order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X