ഒരു ലിറ്റര്‍ പാലിന് 50 രൂപ!!!മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ആവശ്യം

Subscribe to Oneindia Malayalam

മുംബൈ: ഒരു ലിറ്റര്‍ പാലിന് 50 രൂപയാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് മഹാരാഷ്ട്രയിലെ ക്ഷീരകര്‍ഷകരുടെ ആവശ്യം. നിലവില്‍ ഒരു ലിറ്റര്‍ പാലിനു ലഭിക്കുന്നതിന്റെ ഇരട്ടി തുകയാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ 21 രൂപ മുതല്‍ 28 രൂപ വരെയാണ് ഇവര്‍ക്ക് വിവിധ കമ്പനികള്‍ നല്‍കിവരുന്നത്.

കാലിത്തീറ്റക്ക് വില കൂടിവരുന്നതാണ് തങ്ങളുടെ ആവശ്യത്തിനു കാരണമെന്ന് 50 രൂപ പോലും ലഭിച്ചില്ലെങ്കില്‍ തങ്ങളുടെ പ്രയത്‌നം വെറുതെയാണെന്നും ക്ഷീരകര്‍ഷകര്‍ പറയുന്നു. വിലക്കുറവിലും കേന്ദസര്‍ക്കാരിന്റെ കശാപ്പുനിരോധന നിയമത്തില്‍ പ്രതിഷേധിച്ചും റോഡില്‍ ആയിരക്കണക്കിനു ലിറ്റര്‍ പാല്‍ ഒഴുക്കിയാണ് സംസ്ഥാനത്തെ കര്‍ഷകര്‍ പ്രതിഷേധിച്ചത്.

milk

വിവിധ ആവശ്യങ്ങളുന്നയിച്ച് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ജൂണ്‍ ആദ്യവാരം രണ്ടു ദിവസം സമരം നടത്തിയിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് സമരം അവസാനിപ്പിച്ചത്. കര്‍ഷകരുടെ 70% ആവശ്യങ്ങളും മുഖ്യമന്ത്രി അംഗീകരിച്ചു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ പുതിയ സമിതിയെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കുറഞ്ഞ സ്ഥലം മാത്രമുള്ള കര്‍ഷകരുടെ കടം ഒക്ടോബര്‍ 31 ഓടു കൂടെ എഴുതിത്തള്ളുമെന്നും ഫട്നാവിസ് ഉറപ്പു നല്‍കിയിരുന്നു. കാര്‍ഷിക വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളുക, എല്ലാ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും താങ്ങുവില പ്രഖ്യാപിച്ച് ന്യായമായ വില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

English summary
Milk at Rs 50 a litre: Maharashtra farmers demand higher price from govt
Please Wait while comments are loading...