Get Updates
Get notified of breaking news, exclusive insights, and must-see stories!

ആവശ്യപ്പെടുന്ന എല്ലാവർക്കും പദവി ലഭിക്കില്ല: മന്ത്രിസഭാ പുനസംഘടനയിൽ ബസവരാജ് ബൊമ്മെ, എതിർപ്പുമായി മന്ത്രിമാർ

ബെംഗളൂരു: കർണ്ണാടക മന്ത്രിസഭാ പുനസംഘടനയ്ക്ക് പിന്നാലെ എതിർപ്പുമായി മന്ത്രിമാർ. വകുപ്പുകൾ അനുവദിച്ചതിലും പുതിയ മന്ത്രിമാർക്ക് നിർണ്ണായക വകുപ്പുകൾ അനുവദിച്ചതിലുമുള്ള എതിർപ്പുമായാണ് രണ്ട് മന്ത്രിമാർ രംഗത്തെത്തുന്നത്. കർണ്ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ച് ബസവരാജ് ബൊമ്മെ. യെഡിയൂരപ്പ മന്ത്രിസഭയിൽ ഉണ്ടായിരുന്ന ഭൂരിഭാഗം പേർക്കും അവരുടെ വകുപ്പുകൾ നിലനിർത്തിക്കൊണ്ടാണ് വകുപ്പുകൾ വിഭജിച്ചിട്ടുള്ളത്. പുതിയതായെത്തിയ മന്ത്രിമാരിൽ അരഗ ജ്ഞാനേന്ദ്രയ്ക്ക് ആഭ്യന്തരം, വി സുനിൽകുമാറിന് ഊർജ്ജം കന്നഡ സാസ്കാരികം എന്നീ വകുപ്പുകളാണ് നൽകിയിട്ടുള്ളത്.

കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ

1


കർണ്ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ 29 മന്ത്രിമാരെ ഉൾപ്പെടുത്തിക്കൊണ്ട് മന്ത്രിസഭ പുനസംഘടിപ്പിച്ചത്. ഇതിൽ 23 പേരും യെഡിയൂരപ്പ മന്ത്രിസഭയിലെ മന്ത്രിമാരാണ്. ആറ് പേരാണ് പുതിയതായി അധികാരമേറ്റ മന്ത്രിമാർ. കഴിഞ്ഞ സർക്കാരിൽ ചുമതല വഹിച്ചിരുന്ന അതേ വകുപ്പുകളാണ് 17 മന്ത്രിമാർക്കും പുതിയ മന്ത്രിസഭയിലും ലഭിച്ചിട്ടുള്ളത്. ഇതിൽ എട്ട് പേർ ജെഡിഎസ്- കോൺഗ്രസ് സഖ്യ സർക്കാർ വിട്ട് സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിലെത്താൻ സഹായിച്ചവരാണ്.

2

ബസവരാജ് ബൊമ്മെ മന്ത്രിസഭയിൽ ഇടം നേടിയവരിൽ ആറ് പേർ ബിജെപി- ആർഎസ്എസ് അനുഭാവികളോ പശ്ചാത്തലമുള്ളവരോ ആണ്. അരഗ ജ്ഞാനേന്ദ്ര, സുനിൽ കുമാർ എന്നിവർക്കാണ് സുപ്രധാന വകുപ്പുകൾ ലഭിച്ചിട്ടുള്ളത്. കെ എസ് ഈശ്വരപ്പ- ഗ്രാമ വികസനം, പഞ്ചായത്ത് രാജ്, ആർ അശോക- റെവന്യൂ, കോട്ട ശ്രീനിവാസ് പൂജാരി- സാമൂഹിക ക്ഷേമം, പിന്നോക്ക വികസനം, ബിസി നാഗേഷ്- പ്രൈമറി സെക്കണ്ടറി വിദ്യാഭ്യാസം, ശകല വിഭാഗം എന്നിങ്ങനെയൈാണ് വകുപ്പുകൾ വിഭജിച്ച് നൽകിയിട്ടുള്ളത്. അതേ സമയം വകുപ്പ് വിഭജനം സംബന്ധിച്ച് ആനന്ദ് സിംഗ്, എംടിബി നാഗരാദ് എന്നിവർക്ക് അതൃപ്തിയുണ്ട് ഇരുവരും ഇക്കാര്യം പരസ്യമായി പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതോടെ ഇവരോട് നേരിട്ട് സംസാരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവർക്കും അവർ ആവശ്യപ്പെടുന്ന പദവികൾ ലഭിക്കില്ലെന്നാണ് ഇതിനോട് മുഖ്യമന്ത്രി ബൊമ്മെ പ്രതികരിച്ചത്.

3

ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് (ഡിഎപിആർ), ഫിനാൻസ്, ഇന്റലിജൻസ്, കാബിനറ്റ് അഫയേഴ്സ്, ബെംഗളൂരു വികസനം എന്നിങ്ങനെയുള്ള വകുപ്പുകളെല്ലാം മുഖ്യമന്ത്രിയ്ക്കാണുള്ളത്.ബൃഹത് ബെംഗളൂരു മഹാനഗര പാലികെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബെംഗളരൂവിൽ നിന്ന് തന്നെള്ള ഒരു മുതിർന്ന മന്ത്രിക്ക് നഗര വികസനം അനുവദിക്കുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഈ വകുപ്പ് മുഖ്യമന്ത്രി തന്നെ നിലനിർത്തുകയായിരുന്നു.

4

കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരിൽ പലരുടേയും വകുപ്പുകൾ അതേപടി നിലനിർത്തിയിട്ടുണ്ട്. ഗോവിന്ദ് കർജോൾ-ജലവിഭവങ്ങൾ, സിസി പാട്ടീൽ- പൊതുമരാമത്ത്, ബി ശ്രീരാമുലു- ഗതാഗതം, പട്ടികവർഗ ക്ഷേമം, മുരുകേഷ് നിരാനി- വ്യവസായം എന്നിവരുടെ വകുപ്പുകളാണ് അതേ പടി നിലനിർത്തിയിട്ടുള്ളത്. കോവിഡ് വ്യാപനം നിലനിർക്കുന്ന സാഹചര്യത്തിൽ കെ സുധാകറിന് നൽകിയിട്ടുള്ള ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾ അതേ പടി നിലനിർത്തിയിട്ടുണ്ട്.

5

കാബിനറ്റിലെ ഏക വനിതാ മന്ത്രി ശശികല ജോളെയ്ക്ക് മുസ്രായി, വഖ്ഫ്, ഹജ്ജ് എന്നിവയുടെ ചുമതല നൽകിയിട്ടുണ്ട്. യെഡിയൂരപ്പ മന്ത്രിസഭയിൽ വനിതാ -ശിശു വികസന മന്ത്രിയായിരുന്ന അവർ നേരത്തെ അഴിമതി ആരോപണങ്ങൾ നേരിട്ടിരുന്നു. പുതു മുഖമായ ഹാലപ്പ ആചാർ ഇപ്പോൾ മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ലഭിച്ചതിനൊപ്പം വനിതാ -ശിശു വികസന മന്ത്രിയായും നിയമിക്കപ്പെട്ടിട്ടുണ്ട്. വി സോമന - ഭവനം; ഉമേഷ് കട്ടി- വനം, ഭക്ഷണം, സിവിൽ സപ്ലൈസ്; എസ് അംഗാര- ഫിഷറീസ്, തുറമുഖങ്ങൾ, ഉൾനാടൻ ഗതാഗതം; ജെ സി മധുസ്വാമി- ചെറുകിട ജലസേചനം, നിയമം, പാർലമെന്ററി കാര്യങ്ങൾ; സി എൻ അശ്വത് നാരായൺ ഉന്നത വിദ്യാഭ്യാസം, ഐടി, ബിടി, ശാസ്ത്ര സാങ്കേതിക, നൈപുണ്യ വികസനം; ആനന്ദ് സിംഗ്- പരിസ്ഥിതി, പരിസ്ഥിതി, ടൂറിസം എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാരുടെ വകുപ്പുകൾ.

6


പ്രഭു ചൗഹാൻ- മൃഗസംരക്ഷണം; ശിവറാം ഹെബ്ബാർ- ലേബർ; എസ് ടി സോമശേഖർ- സഹകരണം, ബി സി പാട്ടീൽ- കൃഷി; ബി എ ബസവരാജ്- നഗരവികസനം; കെ ഗോപാലയ്യ- എക്സൈസ്; എംടിബി നാഗരാജ്- മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ചെറുകിട വ്യവസായങ്ങൾ; നാരായണ ഗൗഡ- സെറി കൾച്ചർ, യുവ ശാക്തീകരണം, കായികം; ശങ്കർ പാട്ടീൽ മുനേനക്കോപ്പ-കൈത്തറിയും തുണിത്തരങ്ങളും; മുനിരത്ന- ഹോർട്ടികൾച്ചർ ആൻഡ് പ്ലാനിംഗ് വകുപ്പുകൾ എന്നിവർക്കും മന്ത്രി സ്ഥാനങ്ങൾ നൽകിയിട്ടുണ്ട്.

7

"മുൻ മുഖ്യമന്ത്രി ബിഎസ്‌ യെഡിയൂരപ്പയും ഇപ്പോഴത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജിയും വാക്കു പാലിച്ചില്ലെന്നാണ് ബിജെപി നേതാവ് നാഗരാജ് ഉന്നയിക്കുന്ന ആരോപണം. തനിക്ക് അനുവദിച്ച വകുപ്പിൽ താൻ സന്തുഷ്ടനല്ലെന്നും 2 -3 ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ വിളിക്കുമെന്നും നാഗരാജ് ട്വീറ്റ് ചെയ്തു. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ നാഗരാജ് തനിക്ക് മന്ത്രിസ്ഥാനം അനുവദിച്ചില്ലെങ്കിൽ രാജി ഭീഷണി മുഴക്കിയിട്ടുണ്ട്. മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ, ചെറുകിട വ്യവസായങ്ങൾ, പൊതുമേഖലാ വ്യവസായങ്ങൾ എന്നീ വകുപ്പുകളാണ് അദ്ദേഹത്തിന് അനുവദിച്ചിട്ടുള്ളത്. ഇതിൽ അദ്ദേഹം സന്തുഷ്ടനല്ലെന്നും, മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ കൈവശമുള്ള ബെംഗളൂരു നഗരവികസനം പോലുള്ള ചില സുപ്രധാന വകുപ്പുകളിലാണ് അദ്ദേഹം കണ്ണുവെച്ചിട്ടുള്ളത്.

8

തനിക്ക് അനുവദിച്ച വകുപ്പിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട്, പരിസ്ഥിതി, പരിസ്ഥിതി, ടൂറിസം വകുപ്പുകളുടെ ചുമതലയുള്ള ആനന്ദ് സിംഗും രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ കാണുമെന്നും എന്നാൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ആവശ്യരപ്പെട്ടത് ഈ വകുപ്പുകളല്ലെന്നും എന്റെ അഭ്യർത്ഥന പാർട്ടി പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അതിനെതിരെ അഭിപ്രായങ്ങൾ ഉന്നയിക്കാനോ വിമർശനങ്ങൾ ഉന്നയിക്കാനോ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യത്തിൽ ആലോചന നടത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു, എന്നാൽ ഏത് വകുപ്പാണ് തനിക്ക് വേണ്ടത് എന്നതിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

9

സിംഗിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ബൊമ്മൈ രംഗത്തെത്തിയിട്ടുണ്ട്. സിംഗിനോട് താൻ സംസാരിക്കുമെന്നായിരുന്നു ഹുബ്ബളിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ അദ്ദേഹം വ്യക്തമാക്കിയത്. " നവാഗത മന്ത്രിമാർക്ക് നിർണ്ണായക വകുപ്പുകൾ ലഭിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി, പുതിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഉദ്ദേശ്യത്തോടെയാണ് ഈ നീക്കമെന്നാണ് ബൊമ്മൈ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+