27 വർഷത്തിന് ശേഷം ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ
ന്യൂഡൽഹി: 27 വർഷത്തിന് ശേഷം 2023 ലെ ലോക സുന്ദരി മത്സരത്തിന് വേദിയാവാനൊരുങ്ങി ഇന്ത്യ. 71ാമത് ലോകസുന്ദരി മത്സരത്തിനാണ്
ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരം ഈ വർഷം തന്നെ നടക്കുമെന്നാണ് കരുതുന്നത്. മത്സരത്തിന്റെ തീയതിയും വേദിയും ഇതുവരെ തീരുമാനിച്ചിട്ടില്ല.
എങ്കിലും ഫൈനൽ 2023 നവംബർ/ഡിസംബർ മാസങ്ങളിൽ താൽക്കാലികമായി ഷെഡ്യൂൾ ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 130-ലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ ഇന്ത്യയിൽ ഒത്തുകൂടും. 1996 ലാണു ഇന്ത്യ അവസാനമായി ലോകസുന്ദരി മത്സരത്തിന് ആതിഥേത്വം വഹിച്ചത്.

ആ വർഷത്തെ ലോകസുന്ദരി കിരീടം റീത്ത ഫറിയയിലൂടെ ഇന്ത്യ നേടുകയും ചെയ്തു. ആറ് തവണയാണ് ഇന്ത്യ ലോക സുന്ദരി പട്ടം സ്വന്തമാക്കിയത്. റീത്ത ഫറിയ (1966), ഐശ്വര്യ റായ് (1994), ഡയാന ഹെയ്ഡൻ (1997), യുക്ത മൂഖി (1999), പ്രിയങ്ക ചോപ്ര (2000), മാനുഷി ചില്ലർ (2017) എന്നിക്കായിരുന്ന ലോകകസുന്ദരി കിരീടം ലഭിച്ചത്.
ഒരു മാസം നീണ്ടുനിൽക്കുന്ന മത്സര പരിപാടിയിൽ 130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കും. നിരവധി മത്സരങ്ങളാണ് മത്സരാർത്ഥികളുടെ മികവ് കണ്ടെത്തുന്നതിന് ആയി ഉണ്ടാവുക. മിസ് വേൾഡ് ഓർഗനൈസേഷന്റേതിന് സമാനമായ മൂല്യങ്ങളുള്ള ഈ മനോഹര രാജ്യത്ത് വച്ച് ലോകസുന്ദരി കിരീടം കൈമാറുന്നതിൽ വളരെ ആവേശത്തിൽ ആണെന്ന് താനെന്നാണ് നിലവിലെ ലോകസുന്ദരി കരലീന ബിയെലവ്സ്ക പറഞ്ഞത്
ലോകസുന്ദരി മത്സരത്തിന്റെ പ്രചാരണത്തിനായി 2022 ലെ ലോകസുന്ദരി കരലീന ബിയെലവ്സ്ക നിലവിൽ ഇന്ത്യയിലാണ് ഇപ്പോൾ. ''ലോകത്തിൽ വച്ചേറ്റവും ആതിഥ്യ മര്യാദയുള്ള രാജ്യമാണ് ഇന്ത്യയെന്നും രണ്ടാം തവണയാണ് ഇവിടെ വരുന്നതെന്നും വീടുപോലയാണ് തനിക്ക് ഇന്ത്യ എന്നും കരലീന ബിയെലവ്‍സ്‍ക പറഞ്ഞു.
71-ാമത് മിസ് വേൾഡ് ഫൈനലിന് ആതിഥ്യം വഹിക്കുന്നതിനായി ഇന്ത്യയെ പ്രഖ്യാപിക്കുന്നതിൽ താൻ സന്തുഷ്ടയാണെന്നും കരലീന പറഞ്ഞു.
30 വർഷങ്ങൾക്ക് മുമ്പ് ഈ അവിശ്വസനീയമായ രാജ്യം സന്ദർശിച്ചതെന്നും ആദ്യ നിമിഷം മുതൽ തനിക്ക് ഇന്ത്യയോട് വലിയ സ്നേഹം തോന്നി എന്നും കരലീന പറഞ്ഞു. ഏറ്റവും ഗംഭീരവുമായ മിസ്സ് വേൾഡ് ഫൈനൽ ആണ് തങ്ങൾ അവതരിപ്പിക്കുക എന്നും കരലീന ബിയെലവ്‍സ്‍ക പറഞ്ഞു.
ഇന്ത്യയിലെ 71-ാമത് ലോകസുന്ദരി മത്സരം ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരാർത്ഥികളെ അവരുടെ സമൂഹത്തിൽ നല്ല സ്വാധീനം ചെലുത്തുന്നതിനായും സമൂഹത്തിന് സംഭാവന നൽകാനും പ്രചോദിപ്പിക്കും.












Click it and Unblock the Notifications