കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി; മിന്നൽ പ്രളയത്തിൽപ്പെട്ടെന്ന് സംശയം

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കാണാതായ മലയാളി കരസേനാ ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം കണ്ടെത്തി.മിന്നൽ പ്രളയത്തിൽപ്പെട്ടായിരിക്കാം മരണം സംഭവിച്ചതെന്നാണ് നിഗമനം.കൊച്ചി മാമംഗലം സ്വദേശിയായ നിര്‍മലിനെ മൂന്ന് ദിവസം മുന്‍പാണ് കാണാതായത്.

നിർമൽ സഞ്ചരിച്ചിരുന്ന കാർ ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു.പ്രളയത്തിൽ നൂറ് മീറ്ററോളം കാർ ഒഴുകി പോയ നിലയിലാണ് കണ്ടെത്തിയത്.പൽപൂരിൽ പോയി ലെഫ്റ്റനന്‍റ് കേണലായ ഭാര്യ ഗോപി ചന്ദ്രയെ കണ്ട് മടങ്ങുന്നതിനിടെയാണ് നിർമൽ അപകടത്തിൽപ്പെട്ടത്. മധ്യപ്രദേശ് പോലീസും എൻഡിആർഎഫും ആർമിയും ചേർന്നായിരുവന്നു നിര്‍മ്മലിനായുള്ള തെരച്ചില്‍.

nirmal sivarajan

നർമ്മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നി‍മ്മലിന്‍റെ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ എന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രദേശത്ത് നടത്തിയ തെരച്ചില്‍ നിര്‍മ്മല്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയിരുന്നു. തകർന്ന നിലയിലാണ് കാർ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചില്‍ നിര്‍മ്മലിന്‍റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. വെള്ളപൊക്കത്തിൽ കാർ അപകടത്തില്‍ പെട്ടെന്നാണ് നിഗമനം.

'രാജ്യവിരുദ്ധ ഉള്ളടക്കം'; 8 യൂട്യൂബ് ചാനലുകള്‍ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍'രാജ്യവിരുദ്ധ ഉള്ളടക്കം'; 8 യൂട്യൂബ് ചാനലുകള്‍ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍

മധ്യപ്രദേശിലെ പച്മഡി എ ഇ സി‌ ട്രെയിനിങ് കോളേജ് ആൻഡ് സെന്ററിലാണ് നിർമൽ സേവനം അനുഷ്ഠിച്ചിരുന്നത്. മാമംഗലം ഭാഗ്യതാര നഗറിൽ പെരുമൂഴിക്കൽ പി കെ ശിവരാജന്റെ മകനാണ്. ഓഗസ്റ്റ് 15 ന് ഭാര്യയെ ജബൽപൂരിൽ എത്തി സന്ദർശിച്ച ശേഷം മടങ്ങുകയാണെന്ന് വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. 15 ന് വൈകീട്ട് 7.30 നാണ് വീട്ടുകാരെ വിളിച്ചത്. ജോലിസ്ഥലത്തേക്ക്‌ എത്താൻ 85 കിലോമീറ്റർ കൂടിയുണ്ടെന്നും മഴ കാരണം റോഡിൽ തടസങ്ങളുണ്ടെന്നും ശിവരാജ് അറിയിച്ചിരുന്നു.

ജബൽപൂരിൽ സൈന്യത്തിൽ തന്നെ ക്യാപ്റ്റനായ ഭാര്യയെയും രാത്രി എട്ടരയോടെ ഫോണിൽ വിളിച്ചിരുന്നു. റോഡിൽ തടസമുള്ളതിനാൽ വഴി മാറിയാണ് സഞ്ചരിക്കുന്നതെന്നും പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് നിര്‍മ്മലിനെ കാണാതായത്. പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

എംഎല്‍എ വേദിയിലെത്തി, ഇറങ്ങിപോയി ട്വന്റി ട്വന്റി ഭരണ സമിതി... ഐക്കരനാട്ടില്‍ ബഹിഷ്കരണംഎംഎല്‍എ വേദിയിലെത്തി, ഇറങ്ങിപോയി ട്വന്റി ട്വന്റി ഭരണ സമിതി... ഐക്കരനാട്ടില്‍ ബഹിഷ്കരണം

English summary
missing malayali army officer captain nirmal sivarajan deadbody found madhya pradesh narmadapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X