മണിപ്പൂര്‍ തിരിച്ചടി ഭയന്ന് ബിജെപി; നരേന്ദ്ര മോദി മിസോറാമില്‍ പ്രചരണം നടത്തില്ല
ഐസ്വാള്‍: മിസോറാമില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തില്ല. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം. മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും നിസംഗത പുലര്‍ത്തിയിരുന്നു. ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ബി ജെ പി. ഈ സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം റദ്ദാക്കിയിരിക്കുന്നത്.
നേരത്തെ ഒക്ടോബര്‍ 30 ന് മമിത്തില് എത്തി മോദി പ്രചാരണം നടത്തുമെന്ന് ബി ജെ പി നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍ ഇത് റദ്ദാക്കിയതായി സംസ്ഥാന ബി ജെ പി മീഡിയ കണ്‍വീനര്‍ ജോണി ലാല്‍തന്‍പുയ പി ടി ഐയോട് പറഞ്ഞു. അതേസമയം നരേന്ദ്ര മോദിയുടെ സന്ദര്‍ശനം റദ്ദാക്കാനുള്ള കാരണമൊന്നും ലാല്‍തന്‍പുയ അറിയിച്ചിട്ടില്ല.

മണിപ്പുര്‍ സന്ദര്‍ശിക്കാത്ത നരേന്ദ്ര മോദി മിസോറമില്‍ വോട്ട് ചോദിക്കാനായി എത്തിയാല്‍ വിപരീതഫലമാകും ഉണ്ടാക്കുക എന്നാണ് ബി ജെ പി കണക്കുകൂട്ടല്‍. മണിപ്പുര്‍ കലാപം മിസോറാം തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്നാണ്. പ്രചാരണത്തിനെത്തുന്ന നരേന്ദ്ര മോദിയുമായി വേദി പങ്കിടില്ലെന്ന് മിസോറമില്‍ നിലവില്‍ അധികാരത്തിലിരിക്കുന്ന എം എന്‍ എഫ് നേതാവും മുഖ്യമന്ത്രിയുമായ സോറതംഗ പറഞ്ഞിരുന്നു. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നരേന്ദ്ര മോദിക്ക് പകരം പ്രചരണത്തിനെത്തും. എന്നാല്‍ അദ്ദേഹത്തിന്റെ പ്രചാരണ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ജോണി ലാല്‍തന്‍പുയ പറഞ്ഞു. മറ്റൊരു മുതിര്‍ന്ന ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി തിങ്കളാഴ്ച വടക്കുകിഴക്കന്‍ സംസ്ഥാനത്ത് പ്രചാരണത്തിനെത്തും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിത് ഷാ മമിത്തും സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗവും സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗത്ത് താമസിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങളായ ചക്മ, ബ്രു, മാര, ലായ് സമുദായക്കാരുടെ വോട്ടുകളിലാണ് ബിജെപി നോട്ടമിടുന്നത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 39 സീറ്റുകളില്‍ മത്സരിച്ച ബി ജെ പിക്ക് ഒരു സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. ഇത്തവണ 23 പേരെയാണ് ബി ജെ പി മത്സരിപ്പിക്കുന്നത്. ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ വെള്ളിയാഴ്ച പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു.
സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണവും അസമുമായുള്ള ദീര്‍ഘകാല അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരവും ആണ് പ്രകടന പത്രികയിലെ പ്രധാന ആകര്‍ഷണം. നവംബര്‍ 7 നാണ് മിസോറാമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 40 അംഗ നിയമസഭയാണ് മിസോറാമിലേത്. രാജസ്ഥാന്, തെലങ്കാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്കൊപ്പം ഡിസംബര്‍ മൂന്നിന് ഫലമറിയാം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications