Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂര്‍ പ്രശ്‌നം മിസോറാമില്‍ അലയടിക്കും; പ്രചാരണ വിഷയമാകുന്നത് ഇങ്ങനെ

മിസോറാം തെരഞ്ഞെടുപ്പിന് ഒരുങ്ങി നില്‍ക്കുകയാണ്. എന്നാല്‍ അയല്‍ സംസ്ഥാനമായ മണിപ്പൂരും ഇപ്പോള്‍ മിസോറാമില്‍ ചര്‍ച്ചാ വിഷയമാണ്. കോണ്‍ഗ്രസും മിസോറ നാഷണല്‍ ഫ്രണ്ടും തമ്മിലുള്ള വെറുമൊരു മത്സരം മാത്രമല്ല ഇപ്പോള്‍ നടക്കുന്നത്. ഇതിന് പുറമേ സോറം പീപ്പിള്‍സ് മൂവ്‌മെന്റും രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങിയിട്ടുണ്ട്. ഇതോടെ ത്രികോണ പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്.

ഇതിനിടയില്‍ കൂടി ബിജെപി വലിയൊരു കക്ഷിയാവാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. എസ്പിഎം എല്ലാ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. പാര്‍ട്ടിയുടെ സുപ്രധാന നേതാവ് ലാല്‍ദുഹോമ സെര്‍ച്ചിപ്പില്‍ നിന്നാണ് മത്സരിക്കുന്നത്. സെര്‍ചിപ്പില്‍ നിന്ന് നേരത്തെ ഉപതെരഞ്ഞെടുപ്പിലാണ് ലാല്‍ദുഹോമ വിജയിച്ചത്. കോണ്‍ഗ്രസും നാല്‍പ്പത് പേരുടെ പട്ടിക പ്രഖ്യാപിച്ച് കഴിഞ്ഞു. മിസോ നാഷണല്‍ ഫ്രണ്ടും ഇവിടെ നാല്‍പ്പത് സീറ്റില്‍ മത്സരിക്കുന്നുണ്ട്.

mizoram-election

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ലാല്‍നുന്‍മാവിയ ചൗങ്കോ മണിപ്പൂര്‍ വിഷയമാണ് ഉന്നയിക്കുന്ന്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് മുന്നിലാണെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. അതോടൊപ്പം ത്രികോണ മത്സരമാണെന്നും, ചൗങ്കോ പറയുന്നു. എന്നാല്‍ ബിജെപി വിജയിക്കില്ലെന്നും ഒരു സീറ്റ് മാത്രമേ നേടൂ എന്നും അദ്ദേഹം ഉറപ്പിച്ച് പയുന്നു. മണിപ്പൂര്‍ വിഷയം വോട്ടര്‍മാരെ സ്വാധീനിക്കും.

ബിജെപിക്കെതിരെ കേന്ദ്രത്തിലും, മിസോറാമിലും ശക്തമായ വികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഭരണകക്ഷിയായ എംഎന്‍എഫിന് ബിജെപിയുമായി സഖ്യം ചില വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയുന്നു. മണിപ്പൂര്‍ വിഷയം ഇത്രത്തോളം വഷളാക്കിയത് ബിജെപിയാണെന്നും ഇവര്‍ ആരോപിക്കുന്നു. എംഎന്‍എഫ് ജനറല്‍ സെക്രട്ടറി വന്‍ലാല്‍റാവ്‌ന വീടും മറ്റും നഷ്ടപ്പെട്ട് മണിപ്പൂരിലെയും മ്യാന്‍മറിലുമായി ചിതറി തെറിച്ചവര്‍ക്ക് സഹായം എത്തിച്ചിരുന്നു.

ഇത് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. മണിപ്പൂരില്‍ കലാപം ബാധിക്കപ്പെട്ടരുടെ ബന്ധുക്കള്‍ ധാരാളം മിസോറാമിലുണ്ട്. എംഎന്‍എഫിന്റെ നിലപാടിന് അതുകൊണ്ട് വോട്ട് ലഭിക്കാന്‍ സാധ്യത ഏറെയാണ്. ബിജെപിക്കാണ് ഇതിലൂടെ ഏറ്റവും പ്രതിസന്ധിയുണ്ടാവാന്‍ പോകുന്നത്. അതേസമയം പുതുതായി രൂപീകരിക്കപ്പെട്ട സോറം പീപ്പിള്‍സ് മൂവ്‌മെന്റ് പാര്‍ട്ടി ജയിക്കുമെന്ന ഉറപ്പിലാണ്. കോണ്‍ഗ്രസിനെയും എംഎന്‍എഫിനെയും ജനങ്ങള്‍ക്ക് മടുത്തുവെന്ന് ഇവര്‍ പറയുന്നു. ഇത് മാറ്റത്തിനുള്ള സമയമാണ്.

മണിപ്പൂര്‍ വിഷയം ഇവിടെ കാര്യമായി ബാധിക്കില്ലെന്നും സോറം പീപ്പിള്‍സ് മൂവ്‌മെന്റ് എംഎല്‍എ വന്‍ലാല്‍ലാന പറയുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് 2018ല്‍ ഒരു സീറ്റാണ് വിജയിച്ചത്. ഇത്തവണ കൂടുതല്‍ സീറ്റിനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിലാണ് ഇവിടെ പ്രചാരണം നടന്നത്. കോണ്‍ഗ്രസിന്റെ വ്യാജ പ്രചാരണമാണ് ബിജെപിക്കെതിരെ നടക്കുന്നതെന്നും റിജിജു ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+