Get Updates
Get notified of breaking news, exclusive insights, and must-see stories!

'മണിപ്പൂരല്ല, മോദിക്കും സര്‍ക്കാരിനും ഇസ്രായേലാണ് പ്രധാനം'; മിസോറാമില്‍ രാഹുലിന്റെ പദയാത്ര

ഐസ്വാള്‍: മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങളേക്കാള്‍ ഇസ്രായേല്‍ - ഹമാസ് യുദ്ധത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താല്‍പ്പര്യമെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ രാഹുല്‍ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറാമില്‍ കോണ്‍ഗ്രസിന്റെ പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. മണിപ്പൂരിനെ കുറിച്ച് കേന്ദ്രസര്‍ക്കാരിന് ആശങ്കയില്ലാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

'പ്രധാനമന്ത്രിയും ഇന്ത്യന്‍ സര്‍ക്കാരും ഇസ്രായേലില്‍ നടക്കുന്ന കാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. എന്നാല്‍ മണിപ്പൂരില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ അവര്‍ക്ക് ഒട്ടും താല്‍പ്പര്യമില്ലാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു. ജൂണില്‍ ഞാന്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. വിശ്വസിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ് ഞാന്‍ അവിടെ നേരില്‍ കണ്ടത്,' രാഹുല്‍ ഗാന്ധി പറഞ്ഞു.

MIZORAM

മണിപ്പൂര്‍ എന്ന ആശയത്തെ തന്നെ ബി ജെ പി നശിപ്പിച്ചിരിക്കുകയാണ് എന്നും മണിപ്പൂര്‍ ഇപ്പോള്‍ രണ്ട് സംസ്ഥാനമായി മാറിക്കഴിഞ്ഞു എന്നും മെയ്തി, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. ' അവിടെ നിരവധി ആളുകള്‍ കൊല്ലപ്പെട്ടു, സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു, കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു. എന്നിട്ടും അവിടേക്ക് പോകുക എന്നതിന് പ്രധാനമന്ത്രി പ്രാധാന്യം കൊടുക്കുന്നില്ല,' അദ്ദേഹം കുറ്റപ്പെടുത്തി.

മേയ് മാസത്തില്‍ ആരംഭിച്ച കലാപത്തിന് ശേഷം ഇതുവരെ പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല എന്നത് ലജ്ജിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ അക്രമം ചെറിയ ഉദാഹരണം മാത്രമാണെന്നും ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ജനങ്ങള്‍ക്കുമേല്‍ അടിച്ചമര്‍ത്തല്‍ നടക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മണിപ്പൂരില്‍ സംഭവിച്ചത് ഇന്ത്യ എന്ന ആശയത്തിനെതിരായ ആക്രമണമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തന്റെ നനേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്ര ഈ രാജ്യത്തിന്റെ എല്ലാ മതങ്ങളും സംസ്‌കാരവും ഭാഷയും പാരമ്പര്യവും സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ന് പദയാത്രയോടെയാണ് രാഹുല്‍ ഗാന്ധി മിസോറാമില്‍ പ്രചരണം ആരംഭിച്ചത്.

ചന്മാരി ജംഗ്ഷനില്‍ നിന്ന് രാജ്ഭവന്‍ വരെ രണ്ട് കിലോമീറ്ററോളം ദൂരമാണ് രാഹുല്‍ ഗാന്ധി പദയാത്ര നടത്തിയത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം മിസോറാമിലെത്തിയത്. 40 അംഗ മിസോറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 7 നാണ് നടക്കുന്നത്. ഡിസംബര്‍ മൂന്നിന് മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം ഫലം അറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+