Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസോറാമില്‍ എത്ര സീറ്റ് നേടും, കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടി ഇങ്ങനെ, ഭൂരിപക്ഷം ഉറപ്പ്

ന്യൂഡല്‍ഹി: മിസോറാമില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുമെന്ന് ഉറപ്പിച്ച് പറഞ്ഞ് സംസ്ഥാന അധ്യക്ഷന്‍ ലാല്‍സാവ്ത. ഏറ്റവും കുറഞ്ഞത് 25 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്നും സാവ്ത പറഞ്ഞു. മിസോറാമില്‍ ആകെ നാല്‍പ്പത് സീറ്റുകളാണ് ഉള്ളത്. നവംബര്‍ ഏഴിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഔദ്യോഗിക പ്രചാരണം ഇന്ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അധ്യക്ഷന്റെ പ്രതികരണം.

മിസോറാമില്‍ വലിയ മാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടക്കമിടും. അഴിമതിയെ തുടച്ചുനീക്കി, മികച്ച ഭരണം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പിടിഐയുമായിട്ടുള്ള അഭിമുഖത്തിലായിരുന്നു ലാല്‍സാവ്ത പാര്‍ട്ടിയുടെ മുന്നേറ്റത്തെ കുറിച്ച് പ്രതികരിച്ചത്. മിസോറാമില്‍ ഇപ്പോഴുള്ളത് തെറ്റായ സാമ്പത്തിക നയങ്ങള്‍ കൊണ്ടുള്ള ദുരന്തമാണ്. കോണ്‍ഗ്രസിന് മാത്രമേ സംസ്ഥാനത്തെ അതില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കും. തീര്‍ച്ചയായും സംസ്ഥാനത്ത് വീണ്ടും പഴയ പെന്‍ഷന്‍ പദ്ധതി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുമെന്നും ലാല്‍സാവ്ത പ്രഖ്യാപിച്ചു.

lalsawta-congress

പ്രചാരണം നല്ല രീതിയിലാണ് മുന്നോട്ട് പോയിരുന്നത്. തീര്‍ച്ചയായും സംസ്ഥാനത്ത് കോണ്‍ഗ്രസ് കളം പിടിച്ച് കഴിഞ്ഞു. മിസോറാമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 26 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ്. പക്ഷേ ഏറ്റവും കുറഞ്ഞത് 25 സീറ്റുകള്‍ ഉറപ്പാണെന്നും സാവ്ത പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസ് മുന്നിലെത്തുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സംസ്ഥാനത്ത് കോണ്‍ഗ്രസ് 40 സീറ്റിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വെറും അഞ്ച് സീറ്റുകളാണ് ലഭിച്ചത്. അടുത്തിടെ കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് മിസോ നാഷണല്‍ ഫ്രണ്ടില്‍ ചേര്‍ന്നിരുന്നു. അതേസമയം കോണ്‍ഗ്രസ് ജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള പ്രമുഖ നേതാവാണ് ലാല്‍സാവ്ത.

എംഎന്‍എഫും മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ സോറം പീപ്പിള്‍സ് മൂവ്‌മെന്റും ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നവാണെന്ന അദ്ദേഹം ആരോപിച്ചു. ജനങ്ങള്‍ ഇതൊരിക്കലും സ്വീകരിക്കില്ല. മിസോ ജനങ്ങള്‍ മതത്തില്‍ വിശ്വസിക്കുന്നവരാണ്. അതിലുപരി മതസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രം പറയുന്ന ബിജെപി സംസ്ഥാനത്തിന് ആവശ്യമില്ലെന്നും ലാല്‍സാവ്ത പറഞ്ഞു.

ഐസ്വാള്‍ വെസ്റ്റില്‍ മൂന്നില്‍ നിന്നാണ് ലാല്‍സാവ്ത ഇത്തവണ മത്സരിക്കുന്നത്. എംഎന്‍എഫിനെ വിശ്വസിച്ച് ബിജെപിക്ക് നില്‍ക്കാനാവില്ല. കാരണം എംഎന്‍എഫ് ഇത്തവണ തകരുമെന്ന് ബ്‌ജെപിക്ക് അറിയാം. അതുകൊണ്ടാണ് സോറം പാര്‍ട്ടിയുമായി സഖ്യത്തിന് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്.

കോണ്‍ഗ്രസിനറിയാം എന്താണ് മിസോറാമിന് ആവശ്യമെന്ന്. ജനങ്ങള്‍ക്ക് ഞങ്ങളില്‍ വിശ്വാസമുണ്ട്. ഭരണത്തിന്റെ സ്‌റ്റൈല്‍ തന്നെ ഞങ്ങള്‍ മാറ്റും. ജനകീയ ഭരണം കാഴ്ച്ചവെക്കും. എല്ലാ മേഖലയില്‍ മാറ്റം കൊണ്ടുവരാന്‍ പാകത്തില്‍ ഭരണത്തിലെത്തിയാല്‍ ഒരു സബ് കമ്മിറ്റി രൂപീകരിക്കുമെന്നും ലാല്‍സാവ്ത വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+