Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസോറാമില്‍ ഒപ്പത്തിനൊപ്പം; ഒന്നുംപറയില്ലെന്ന് സോറംതങ്ക, 21 സീറ്റ് കിട്ടിയവര്‍ക്ക് ഭരിക്കാം

ഐസ്വാള്‍: മിസോറാമില്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസാണ് ഭരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണമുള്ള ഏക സംസ്ഥാനവും മിസോറാമാണ്. ഇവിടെ ആദ്യ ഫല സൂചനകള്‍ ആര്‍ക്കും മേല്‍ക്കൈ വ്യക്തമാക്കുന്നില്ല. കോണ്‍ഗ്രസും മിസോ നാഷണല്‍ ഫ്രണ്ടും നേരിട്ടാണ് മല്‍സരം.

15

കോണ്‍ഗ്രസിനും മിസോറാമിനും ഓരോ സീറ്റിലാണ് ലീഡ് രേഖപ്പെടുത്തുന്നത്. കോണ്‍ഗ്രസ് മുഖ്യമന്ത്രി ലാല്‍ തന്‍ഹാവാല കഴിഞ്ഞ രണ്ടുതവണ ഈ പദവി അലങ്കരിക്കുന്നു. എംഎന്‍എഫ് ബിജെപിയുമായി രഹസ്യ ബന്ധമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. പൂര്‍ണ ഫലം വരാതെ ഒന്നും പറയാനില്ലെന്ന് എംഎന്‍എഫ് നേതാവ് സോറംതങ്ക പ്രതികരിച്ചു.

40 സീറ്റാണ് മിസോറാം നിയമസഭയില്‍. 21 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരിക്കാം. ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത സംസ്ഥാനം കൂടിയാണ് മിസോറാം എന്നതാണ് പ്രത്യേകത. കോണ്‍ഗ്രസ്, എംഎന്‍എഫ്, മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സോറാം പീപ്പിള്‍സ് മൂവ്മെന്റ്, ബിജെപി, എന്‍പിപി, എന്‍സിപി എന്നിവയാണ് സംസ്ഥാനത്തെ പ്രധാന കക്ഷികള്‍.

1987 മുതല്‍ രണ്ടു പാര്‍ട്ടികളാണ് മിസോറാം ഭരിക്കുന്നത്. കോണ്‍ഗ്രസും എംഎന്‍എഫും. 2013ല്‍ കോണ്‍ഗ്രസ് 34 സീറ്റ് നേടിയാണ് സംസ്ഥാനത്തിന്റെ ഭരണം പിടിച്ചത്. എംഎന്‍എഫിന് അഞ്ച് സീറ്റേ നേടാനായുള്ളൂ. എംപിസിക്ക് ഒരു സീറ്റും ലഭിച്ചു. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല.

Recommended Video

cmsvideo
    കുതിരകച്ചവടത്തിന് കളമൊരുങ്ങുന്നു | News Of The Day | Oneindia Malayalam

    കോണ്‍ഗ്രസ് തനിച്ചാണ് ഇത്തവണ ജനവിധി തേടിയത്. ബിജെപിയും തനിച്ചാണ്. കോണ്‍ഗ്രസ് 40 സീറ്റിലും മല്‍സരിച്ചു. എംഎന്‍എഫ് 39 സീറ്റിലും. ബിജെപിയും മുഴുവന്‍ സീറ്റില്‍ മല്‍സരിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപിയും എംഎന്‍എഫും തമ്മില്‍ രഹസ്യബന്ധമുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+