Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്ദേഹം കടന്നുപിടിച്ച് ചുണ്ടില്‍ ചുംബിച്ചു: എംജെ അക്ബറിനെതിരെ സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തക

Recommended Video

cmsvideo
    കേന്ദ്ര സർക്കാരിന് നാണക്കേട് ! | Oneindia Malayalam

    ദില്ലി: മീടു ക്യാമ്പെയിനില്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രി എംജെ അക്ബറിനെതിരെ വീണ്ടും വെളിപ്പെടുത്തല്‍. സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തക മജ് ലീ ഡേ പുയ് കമ്പാണ് എംജെ അക്ബറിനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി ഏറ്റവുമൊടുവില്‍ രംഗത്തെത്തിയിട്ടുള്ളത്.

    വോഗ് മാസികയില്‍ വെച്ച് തനിക്ക് എംജെ അക്ബറില്‍ നിന്ന് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ചാണ് പ്രിയ ട്വീറ്റ് ചെയ്തത്. ലോകത്തിലെ ഹാര്‍വി വെസ്റ്റൈനുമാര്‍ക്ക് എന്ന തലക്കെട്ടില്‍ പ്രിയ വോഗില്‍ എഴുതിയ ലേഖനത്തില്‍ ഇതേക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. തനിക്ക് കുടിക്കാന്‍ സോഫ്റ്റ് ഡ്രിങ്ക്സ് നല്‍കിയ ശേഷം അദ്ദേഹം തൊട്ടടുത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് പ്രിയ കുറിച്ചത്. തൊഴില്‍ സംബന്ധമായി എംജെ അക്ബറിനെ കാണാനെത്തിയപ്പോഴായിരുന്നു ഇതെന്നും അവര്‍ കുറിച്ചു.

    പ്രിയ ഇക്കാര്യം ട്വീറ്റ് ചെയ്തതോടെ സമാന രീതിയില്‍ ദുരനുഭവം നേരിട്ട സ്ത്രീകള്‍ കൂടി #metoo ഹാഷ്ടാഗ് ക്യാമ്പയിനില്‍ എംജെ അക്ബറിനെതിരെ വെളിപ്പെടുത്തല്‍ നടത്തുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് അന്ന് താന്‍ ആ മുറിയില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് പ്രിയ കുറിച്ചത്. അധികാരം ഉപയോഗിച്ച് സ്ത്രീകളെ ഏത് തരത്തിലും ഉപദ്രവിക്കുന്ന വ്യക്തി എന്ന നിലയിലാണ് സ്ത്രീകള്‍ അക്ബറിനെ വിലയിരുത്തുന്നത്.

    ഏഷ്യന്‍ ഏജില്‍ വെച്ച് സംഭവിച്ചത്

    ഏഷ്യന്‍ ഏജില്‍ വെച്ച് സംഭവിച്ചത്


    തനിക്ക് 18 വയസായിരിക്കെ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന കാലത്ത് തനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായെന്നാണ് സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍. 2007ലായിരുന്നു സംഭവം. അക്ബറിന് കീഴില്‍ ഏഷ്യന്‍ ഏജ് എന്ന ദിനപത്രത്തിലായിരുന്നു മജ് ലീ ഡേ ഇന്‍റേഷണ്‍ഷിപ്പ് ചെയ്തിരുന്നതെന്ന് ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്റേണ്‍ഷിപ്പ് അവസാനിക്കുന്ന ദിവസം ഈ അവസരം തന്നതിന് എംജെ അക്ബറിന് നന്ദി പറയാന്‍ എത്തിയപ്പോഴാണ് എംജെ അക്ബറില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്നും മജ് ലീ ഡേ വെളിപ്പെടുത്തുന്നു.

     55കാരന്‍ 18കാരിയോട് ചെയ്തത്...

    55കാരന്‍ 18കാരിയോട് ചെയ്തത്...

    നന്ദി അറിയിക്കാനായി കൈ നീട്ടിയപ്പോള്‍ തന്റെ തോളുകള്‍ കൈകള്‍ക്കുള്ളില്‍ വെച്ച് ഞെരിച്ചുവെന്നും ബലം പ്രയോഗിച്ച് വായില്‍ ചുംബിക്കുകയും നാക്ക് വായ്ക്കുള്ളിലേക്ക് ഇടാന്‍ ശ്രമിക്കുകയും ചെയ്തുുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. ഞാനവിടെ നില്‍ക്കുക മാത്രമാണ് ചെയ്തത് മജ് ലീ ഡേ കൂട്ടിച്ചേര്‍ക്കുന്നു. ട്വിറ്ററിലാണ് സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ എംജെ അക്ബറിനെതിരെ മാധ്യമരംഗത്തെ പല സ്ത്രീകളും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. പ്രിയ രമണിയാണ് എംജെക്കെതിരെയുള്ള വെളിപ്പെടുത്തലിന് തുടക്കം കുറിച്ചത്. അതോടെ എട്ടോളം സ്ത്രീകളാണ് എംജെ അക്ബറില്‍ നിന്ന് പലപ്പോഴായി നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയത്.

     എന്തുകൊണ്ട് ഹോട്ടല്‍ മുറികള്‍!!

    എന്തുകൊണ്ട് ഹോട്ടല്‍ മുറികള്‍!!

    എംജെ അക്ബര്‍ ഇന്റര്‍വ്യൂകളും കൂടിക്കാഴ്ചകളും നടത്താന്‍ ഹോട്ടല്‍ മുറികളാണ് തിരഞ്ഞെടുത്തിരുന്നത്. എന്നാണ് ഇവരില്‍ പലരും ഉന്നയിക്കുന്ന ആരോപണം. ഹോട്ടല്‍ മുറിയില്‍ ഇത്തരത്തിലാണ് സ്ത്രീകളോട് പെരുമാറുന്നതെന്നും അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ തുറന്നുകാണിക്കുന്നു. ​എന്നാല്‍ ഇന്ത്യയില്‍ ചൂടുപിടിച്ച മീടൂ ക്യാമ്പെയിന്‍ നടക്കുമ്പോള്‍ ആരോപണങ്ങളോട് പ്രതികരിക്കാതെ എംജെ അക്ബര്‍ ആഫ്രിക്കന്‍ യാത്രയിലാണ്. മന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

     വിശ്വസനീയത പരിശോധിക്കും!

    വിശ്വസനീയത പരിശോധിക്കും!

    എംജെ അക്ബറിനെതിരെ ഉയര്‍ന്നിട്ടുള്ള ലൈംഗിക ആരോപണങ്ങളുടെ വിശ്വസനീയത പരിശോധിക്കുമെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു. എംജെ ​അക്ബറിനെതിരെ ഒന്നിലധികം സ്ത്രീകള്‍ ആരോപണവുമായി രംഗത്തെത്തിയതോടെ അക്ബര്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതോടെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചവരുടെ വിശ്വാസ്യത പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാമെന്ന സൂചന അമിത് ഷാ നല്‍കിയത്. സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച മീടൂ ക്യാമ്പെയിനിലാണ് എട്ടോളം സ്ത്രീകള്‍ എംജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഓഫീസ് ക്യാബിനില്‍ വച്ച് അതിക്രമത്തിന് ഇരയായെന്ന് വരെയുള്ള ആരോപണങ്ങളും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+