കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ് മണ്ണില്‍ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് സ്റ്റാലിന്‍: 40 ഉം പിടിക്കണം, ഉന്നം ബിജെപി തന്നെ

Google Oneindia Malayalam News

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 39 സീറ്റുകളില്‍ 38 സീറ്റുകളും നേടിക്കൊണ്ട് തമിഴ്നാട്ടില്‍ ഡി എം കെ നയിക്കുന്ന സഖ്യം വലിയ മുന്നേറ്റമായിരുന്നു നടത്തിയത്. കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയില്‍ സഖ്യം വിജയിച്ചു. ഡി എം കെ 20, കോണ്‍ഗ്രസ് 8, സി പി എം 2, സി പി ഐ 2, വി സി കെ 2, മുസ്ലീം ലീഗ് 1, ഐ ജെ കെ 1, കെ എം ഡി കെ, എം ഡി എം കെ 1 എന്നിങ്ങനെയായിരുന്നു സംസ്ഥാനത്ത് സഖ്യത്തിന് ലഭിച്ച സീറ്റുകള്‍.

ദിലീപിനെ പുറത്തിറക്കിയത് മുടിവരെ കറുപ്പിച്ച് സുന്ദരനാക്കി: ശ്രീലേഖക്കെതിരെ വീണ്ടും ബൈജു കൊട്ടാരക്കരദിലീപിനെ പുറത്തിറക്കിയത് മുടിവരെ കറുപ്പിച്ച് സുന്ദരനാക്കി: ശ്രീലേഖക്കെതിരെ വീണ്ടും ബൈജു കൊട്ടാരക്കര

അണ്ണാ ഡി എം കെ വിജയിച്ച തേനി മാത്രമാണ് ഡി എം കെ സഖ്യത്തിന് നഷ്ടമായത്. എന്നാല്‍ 2024 ല്‍ നടക്കാന്‍ പോവുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ തേനിയും പിടിച്ച് സമ്പൂർണ്ണ വിജയമാണ് ഡി എം കെ ലക്ഷ്യമിടുന്നത്.

2024ലെ പൊതുതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 39 സീറ്റും

2024ലെ പൊതുതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 39 ലോക്‌സഭാ സീറ്റുകളും പുതുച്ചേരിയിലെ ഏക സീറ്റും ഡി എം കെ സഖ്യം പിടിച്ചെടുക്കുമെന്നാണ് പാർട്ടി അധ്യക്ഷനും സംസ്ഥാന മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. "നമ്മുടെ ലക്ഷ്യം '40 സീറ്റുകളും നമ്മുടേതാണ്, രാജ്യം നമ്മുടേതാണ്' എന്ന മുദ്രാവാക്യമാണ്'' വിരുദുനഗർ ജില്ലയിൽ നടന്ന പാർട്ടി സമ്മേളനത്തിൽ സ്റ്റാലിന്‍ പറഞ്ഞു.

അവളില്‍ നിന്നും ആ കൊടുംചതി പ്രതീക്ഷിച്ചില്ല; ബോധംകെട്ട് മൂന്ന് ദിവസം ഐസിയുവിലായി: സുര്യ ജെ മേനോന്‍

നമ്മുടെ പാർട്ടിയുടെ അഭിമാനം നിലനിറുത്തണമെങ്കിൽ

നമ്മുടെ പാർട്ടിയുടെ അഭിമാനം നിലനിറുത്തണമെങ്കിൽ 40ൽ 40 സീറ്റും നേടണമെന്നും സ്റ്റാലിൻ പറഞ്ഞു. "നമക്ക് മുഴുവൻ രാജ്യത്തോടും കടമയുണ്ട്. ഫെഡറലിസം, സംസ്ഥാന സ്വയംഭരണം, മതേതരത്വം, സാമൂഹിക നീതി, സമത്വം തുടങ്ങിയ നമ്മുടെ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനവും കേന്ദ്രസർക്കാരും തമ്മിലാണ് തിരഞ്ഞെടുപ്പ് പോരാട്ടം, അതായത് ഡി എം കെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യവും ബി ജെ പിയും തമ്മിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2019 ലെ പ്രകടനം ആവർത്തിക്കാനല്ല, അതിനും മുകളില്‍

2019 ലെ പ്രകടനം ആവർത്തിക്കാനല്ല, അതിനും മുകളില്‍ നേടാന്‍ നമുക്ക് സാധിക്കണം. ആര്യൻ മോഡലില്‍ ആളുകളെ ഉയർന്നവരും താഴ്ന്നവരുമായി വേർതിരിക്കുമ്പോൾ ദ്രാവിഡ മാതൃക സാമൂഹിക നീതിയിലും സമത്വത്തിലും അധിഷ്ഠിതമാണെന്നും സ്റ്റാലിൻ പറഞ്ഞു. വിവിധ വികസന സൂചികകളിൽ തമിഴ്‌നാട് ഒന്നാം സ്ഥാനത്താണെന്നും ജി ഡി പിയിൽ മഹാരാഷ്ട്രയ്ക്ക് പിന്നിൽ രണ്ടാമതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാർ ഹിന്ദിയെ ഏകീകൃത ഭാഷയാക്കുന്നത്

കേന്ദ്രസർക്കാർ ഹിന്ദിയെ ഏകീകൃത ഭാഷയാക്കുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്നും ഗവർണർ ആർ എൻ രവിയുടെ നിയമനത്തിലൂടെ കേന്ദ്രസർക്കാർ ഇരട്ട ഭരണ മാതൃക നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ജിഎസ്ടി സാമ്പത്തികത്തിനുള്ള നമ്മുടെ അവകാശവും നീറ്റ് വിദ്യാഭ്യാസത്തിനുള്ള അവകാശവും ഇല്ലാതാക്കിയെന്നും സ്റ്റാലിൻ പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ നിരവധി പരിപാടികൾ

കേന്ദ്രസർക്കാരിന്റെ നിരവധി പരിപാടികൾ പൊതുജനക്ഷേമത്തിന് എതിരാണ്. ഇതിനെല്ലാം തടയിടാൻ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിലും നമ്മുടെ സഖ്യം വിജയിച്ച് പാർലമെന്റിലേക്ക് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിഎംകെ സ്ഥാപകൻ സി എൻ അണ്ണാദുരൈയുടെ ജന്മദിനവും ഡിഎംകെയുടെ സ്ഥാപക ദിനവും പ്രമാണിച്ച് പാർട്ടി പ്രവർത്തകർക്ക് അവാർഡ് നൽകുന്ന ചടങ്ങായിരുന്നു വ്യാഴാഴ്ച സംഘടിപ്പിച്ചത്.

 സുരേഷ് ഗോപിയുണ്ടാവില്ല: കാര്യങ്ങള്‍ കെ സുരേന്ദ്രന് തന്നെ അനുകൂലം, ലക്ഷ്യം തിരുവനന്തപുരം സീറ്റ് സുരേഷ് ഗോപിയുണ്ടാവില്ല: കാര്യങ്ങള്‍ കെ സുരേന്ദ്രന് തന്നെ അനുകൂലം, ലക്ഷ്യം തിരുവനന്തപുരം സീറ്റ്

English summary
mk Stalin says DMK alliance will win all the seats in Tamil Nadu in the Lok Sabha elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X