Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎല്‍എ 'കടത്ത്' ഇതാദ്യമല്ല, രാജ്യത്തെ ഞെട്ടിച്ച രാഷ്ട്രീയ നാടകങ്ങള്‍!! പ്രഭവകേന്ദ്രം കര്‍ണാടക!!

കര്‍ണാടക നിരവധി തവണ ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ക്കു വേദിയായി

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തെ ഇളക്കി മറിച്ചുകൊണ്ട് എംഎല്‍മാരുടെ കടത്തിക്കൊണ്ടുപോവല്‍ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുകയാണ്. എന്നാല്‍ ഇന്ത്യ ഇതാദ്യമായല്ല ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ക്കു വേദിയാവുന്നതെന്ന് ചരിത്രം ഓര്‍മപ്പെടുത്തുന്നു. എംഎല്‍എ കടത്തില്‍ രാജ്യത്തിന്റെ തലസ്ഥാനം കര്‍ണാടകയാണെന്നു വേണമെങ്കില്‍ പറയാം.

മറക്കുന്നതെങ്ങനെ കര്‍ണാടകയെ

2016ല്‍ കര്‍ണാടകയിലുണ്ടായ രാഷ്ട്രീയ നാടകങ്ങള്‍ മറക്കുന്നതെങ്ങനെയാണ്. ജൂണ്‍ 11നാണ് രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ആറിന് സഭയിലെ ഒമ്പത് കോണ്‍ഗ്രസ് അംഗങ്ങളെ മുംബൈയിലേക്ക് കടത്തിക്കൊണ്ടുപോയി.

കോണ്‍ഗ്രസിന്റെ നീക്കത്തിനു കാരണം

രാജ്യസഭയിലേക്കു തങ്ങളുടെ മൂന്നാമത്തെ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ഉറപ്പിക്കാക്കാന്‍ കോണ്‍ഗ്രസ് 12 വോട്ടുകള്‍ കൂടിയാണ് വേണ്ടിയിരുന്നത്. സ്വതന്ത എംഎല്‍മാരെ വരുതിയിലാക്കി ഇത് ഉറപ്പിക്കാനാണ് കോണ്‍ഗ്രസ് ഇത്തരമൊരു നീക്കം നടത്താനുള്ള കാരണം. മുംബൈയിലെ ഹോട്ടലിലാണ് എംഎല്‍എമാര്‍ താമസിച്ചിരുന്നത്. സംഭവം വന്‍ വിവാദമായതോടെ ഇവര്‍ നാട്ടിലേക്കു തിരിച്ചുപോവുകയായിരുന്നു.

ബംഗളൂരുവിലും കണ്ടു

തൊട്ടുമുമ്പത്തെ വര്‍ഷം ബംഗളൂരുവിലും സമാനമായ സംഭവം നടന്നു. അന്നു കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനായിരുന്നു ഇത്. ബിജെപി ഭീഷണിയെത്തുടര്‍ന്ന് കോണ്‍ഗ്രസും ജനതാദളും തങ്ങളുടെ കൗണ്‍സിലര്‍മാരെ റിസോര്‍ട്ടിലേക്ക് മാറ്റുകയായിരുന്നു.

യെദ്യൂരപ്പയും കടത്തി

2011ല്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും എംഎല്‍എമാരെ സ്വന്തം തട്ടകത്തിലേക്ക് കടത്തിക്കൊണ്ടുപോയിട്ടുണ്ട്. ഭൂമി വിവാദക്കേസില്‍ മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നപ്പോഴാണ് 60 എംഎല്‍എമാരെ അദ്ദേഹം ബംഗളൂരുവിലെ റിസോര്‍ട്ടിലേക്കു മാറ്റിയത്.

മുമ്പും സമാനമായ സംഭവങ്ങള്‍

ഇതിനു മുമ്പും നിരവധി സമാനമായ സംഭവങ്ങള്‍ക്കു കര്‍ണാടക വേദിയായിട്ടുണ്ട്. 2004, 05, 09, 10 വര്‍ഷങ്ങളിലും ഇതുപോലെയുള്ള സംഭവങ്ങള്‍ നടന്നു.

ഇനിയല്‍പ്പം പിറകിലേക്ക്

യഥാര്‍ഥത്തില്‍ ഇത്തരം എംഎല്‍എ കടത്തിന് രാജ്യം ആദ്യമായി സാക്ഷിയായത് 1984ലാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍ ടി രാമറാവുവായിരുന്നു അത്തരമൊരു നീക്കത്തിന് ചുക്കാന്‍ പിടിച്ചത്. ശസ്‌ക്രിയക്കുവേണ്ടി എന്‍ടിആര്‍ അമേരിക്കയിലേക്ക് പോയതോടെയാണ് സംഭവം തുടങ്ങുന്നത്. എന്‍ടിആറിനു പകരം ഭാസ്‌കര റാവുവിനെ ഗവര്‍ണര്‍ മുഖ്യമന്ത്രിയായി നിയമിച്ചു. നാട്ടില്‍ മടങ്ങിയെത്തിയ എന്‍ടിആര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. തുടര്‍ന്ന് ഭൂരിപക്ഷം തെളിയിച്ച് അദ്ദേഹം മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്തുകയും ചെയ്തു.

മഹാരാഷ്ടയിലും നടന്നു

കര്‍ണാടകയിലും ആന്ധ്രയിലും മാത്രമല്ല മഹാരാഷ്ട്രയും ഇതുപോലെയുള്ള സംഭവങ്ങള്‍ക്കു വേദിയായിട്ടുണ്ട്. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി വിലാസ്‌റാവു ദേശ്മുഖിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസാണ് എംഎല്‍എമാരെ മാറ്റിയത്. ആന്ധ്രയിലേക്കാണ് എംഎല്‍എമാരെ കടത്തിയത്.

രാജസ്ഥാനില്‍ ബിജെപി

2011 രാജസ്ഥാനില്‍ ബിജെപിയും എംഎല്‍എമാരെ കടത്തിയിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തങ്ങളുടെ എംഎല്‍എമാരെ ജയ്പൂരിലേക്ക് രഹസ്യമായി മാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+