കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 കോടി പെണ്‍കുട്ടികള്‍ക്ക് ബനാറസ് സാരി തയ്യാറാക്കണമെന്ന് മോദി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ബനാറസ് സാരി ഉത്പ്പാദകരോട് ഉത്പ്പാദനം ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. വാരണാസിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിയ്ക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് വരും വര്‍ഷങ്ങളിലായി 20 കോടി പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നു. ഇവര്‍ക്ക് വേണ്ടി 20 കോടി ബനാറസ് പട്ടുസാരി തയ്യാറാക്കാനാണ് മോദിയുടെ ആഹ്വാനം.

ഇന്ത്യയില്‍ ഏറെ പ്രശസ്തമാണ് ബനാറസ് സാരികള്‍. നിലവിലെ സ്ഥിതിയില്‍ നെയ്ത്തുകാര്‍ക്ക് മറ്റ് വിപണികള്‍ തേടി പോകേണ്ട ആവശ്യമില്ല. പെണ്‍മക്കളുടെ വിവാഹത്തിന് എല്ലാ അമ്മമാരും അവര്‍ ബനാറസ് സാരി ഉടുക്കണമെന്നാണ് ആഗ്രഹിയ്ക്കുന്നത്. അതിനാല്‍ ഇന്ത്യയില്‍ തന്നെ ഉത്പ്പന്നങ്ങള്‍ വിറ്റഴിയ്ക്കാന്‍ സാധിയ്ക്കുമെന്ന സാഹചര്യമാണുള്ളത്. വാരണാസയിലെ നെയ്ത്തുകാരുടെ ഉന്നമനത്തനായി 2375 കോടിയുടെ പദ്ധതിയും മോദി പ്രഖ്യാപിച്ചു.

Narendra Modi

ഒട്ടേറെ തൊഴിലവസരങ്ങള്‍ നല്‍കുന്ന മേഖലയാണ് രാജ്യത്തെ വസ്ത്ര വ്യാപാര മേഖലയെന്നും മോദി പറഞ്ഞു. എന്നാല്‍ പരമ്പരാഗത നെയ്ത്തുകാര്‍ യുവതലമുറയുടെ അഭിരുചിയ്ക്കനുസരിച്ച് വസ്ത്ര നിര്‍മ്മാണത്തിലും സാങ്കേതിക വിദ്യയിലും മാറ്റങ്ങള്‍ വരുത്തണമെന്ന് മോദി അഭിപ്രായപ്പെട്ടു. 40000 ത്തോളം നെയ്ത്തുകാരാണ് ബനാറസ് സാരിയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നത്.

English summary
Prime Minister Narendra Modi brought cheer to eastern Uttar Pradesh’s weavers on Friday by announcing a huge financial aid to boost the textile industry, while outlining his broader vision of achieving equal development for the whole country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X