
രാജ്യദ്രോഹ നിയമത്തില്‍ നയം മാറ്റി കേന്ദ്രം, മാറ്റങ്ങളാവാമെന്ന് സുപ്രീം കോടതിയില്‍ മറുപടി
ദില്ലി: രാജ്യദ്രോഹ വിരുദ്ധ നയത്തില്‍ നിലപാട് മാറ്റി കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ നേരത്തെ നിയമത്തെ ശക്തമായി പിന്തുണച്ചിരുന്നു മോദി സര്‍ക്കാര്‍. ഈ നിയമത്തെ എതിര്‍ക്കുന്ന എല്ലാ ഹര്‍ജികളും അടിയന്തരമായി തള്ളിക്കളയണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. എന്നാല്‍ ഇന്ന് വാദം തുടരവേ കേന്ദ്രം നിലപാട് മാറ്റുകയായിരുന്നു. നിയമത്തില്‍ മാറ്റം വരുത്തുന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്നെ ഇടപെടലിലൂടെയാണ് വേണ്ട തിരുത്തുകള്‍ക്ക് കേന്ദ്രം തയ്യാറായത്. മോദി നേരിട്ട് തിരുത്ത് വരുത്താന്‍ നിര്‍ദേശിച്ചെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
മാഡത്തെ രക്ഷിക്കാന്‍ കാവ്യ അടക്കമുള്ളവരുടെ പ്ലാന്‍? പോലീസിന് കൂച്ചുവിലങ്ങുണ്ടെന്ന് സംവിധായകന്
സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യദ്രോഹ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചതായും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പൗര നിയമങ്ങള്‍ മാറ്റുന്നതില്‍ അനുകൂല നിലപാടാണ് മോദിക്കുള്ളത്. എന്തൊക്കെ മാറ്റം വേണമെന്് തീരുമാനിക്കുന്നത് വരെ ഹര്‍ജികള്‍ പരിഗണിക്കരുതെന്നും കേന്ദ്രം ചൂണ്ടിക്കാണിച്ചു. എഡിറ്റേഴ്‌സ് ഗിള്‍ഡ്, തൃണമൂല്‍ എംപി മഹുവ മൊയിത്ര അടക്കമുള്ളവര്‍ ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്. മോദി നേരത്തെ തന്നെ ആവശ്യമില്ലാത്ത ഇത്തരം നിയമങ്ങള്‍ മാറ്റിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി
ബ്രിട്ടീഷുകാരുടെ കാലത്തുള്ള നിയമങ്ങള്‍ പലതും മാറ്റിയെഴുതാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാണെന്നും, 1500ലധികം കാലപ്പഴക്കം ചെന്ന നിയമങ്ങള്‍ പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്നും, പലതിലും മോദി അധികാരത്തില്‍ വന്ന ശേഷം ഭേദഗതി കൊണ്ടുവന്നിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നത് വ്യാപകമായി നടക്കുന്നുണ്ടെന്ന്് നേരത്തെ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്. ബ്രിട്ടീഷുകാരുടെ കാലത്ത് മഹാത്മാ ഗാന്ധിയെ അടക്കമുള്ളവരെ നേരിടാനായി ഉപയോഗിച്ച നിയമം ഇപ്പോഴും തുടരുന്നത് എന്തിനെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു.
രാജ്യദ്രോഹ വിരുദ്ധ നിയമത്തെ നേരത്തെ ശക്തമായി പിന്തുണച്ചിരുന്നു കഴിഞ്ഞ ദിവസം കേന്ദ്രം. 1962ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാണിച്ചായിരുന്നു അതിനെ സപിന്തുണച്ചത്. പലതരത്തിലുള്ള പരീക്ഷണങ്ങളെ അതിജീവിച്ച് ഈ നിയമം ഇത്രയും കാലം നിലനിന്നുവെന്നും, അതിനെ ചോദ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും കേന്ദ്രം നിലപാടെടുത്തിരുന്നു. 1962ലെ വിധി പരിശോധിക്കുന്നതില്‍ വാദങ്ങള്‍ കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന മൂന്നംഗ ബെഞ്ച് നിലപാടെടുത്തിരുന്നു. അടുത്ത കാലത്തായി പല കേസുകളിലും അനാവശ്യമായി ഈ നിയമം ഉപയോഗിക്കുന്നത് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
തെലങ്കാനയില്‍ രാഹുല്‍ 2.0, പ്രശാന്തിനെ വെല്ലാന്‍ സുനില്‍ കനുഗോലു വരും? പ്ലാന്‍ മാറ്റി കോണ്‍ഗ്രസ്