രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ ലോകം നടുങ്ങുമ്പോള്‍ മോദി സര്‍ക്കാര്‍ ബ്രാന്‍ഡ് കെട്ടിപ്പടുക്കുകയാണ്; രാഹുല്‍
ദില്ലി: കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിമര്‍ശനം. പിടിഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് രാഹുല്‍ കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും കുറ്റപ്പെടുത്തി രംഗത്തെത്തിയത്.

ഇന്ത്യയിലെ കൊവിഡ് മഹാമാരിയുടെ വ്യാപനത്തില്‍ ലോകം മുഴുവന്‍ നടുങ്ങിയിരിക്കുകയാണ്. ഓക്‌സിജന്‍ സിലിണ്ടറുകള്‍, ജീവന്‍ രക്ഷിക്കാനുള്ള മരുന്നുകള്‍, ആശുപത്രി കിടക്കകള്‍ എന്തിന് ശ്മശാനങ്ങള്‍ എന്നിവയ്ക്ക് വരെ എല്ലായിടത്തും നീണ്ട നിരകളാണെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ തെറ്റായി വായിക്കുകയും തെറ്റായി കൈകാര്യം ചെയ്യുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ശാസ്ത്രജ്ഞരും വിദഗ്ദരും അടക്കം നല്‍കിയ എല്ലാ മുന്നറിയിപ്പുകളും കേന്ദ്രം അവഗണിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
നമുക്ക് ചുറ്റും നടക്കുന്നത് കണ്ട് ഹൃദയം നടങ്ങുകയാണ്. ഇതൊരു തരംഗമല്ല; ഒരു സുനാമിയാണ് അതിന്റെ പശ്ചാത്തലത്തില്‍ എല്ലാം നശിപ്പിച്ചത്. എല്ലായിടത്തും ഒരിക്കലും അവസാനിക്കാത്ത നിരകളാണ്. ഓക്‌സിജന്‍ സിലിണ്ടറുകള്‍, ജീവന്‍ രക്ഷിക്കാനുള്ള മരുന്നുകള്‍, ആശുപത്രി കിടക്കകള്‍ എന്തിന് ശ്മശാനങ്ങളില്‍ വരെ ആളുകള്‍ ക്യൂ നില്‍ക്കുകയാണെന്നും രാഹുല്‍ വ്യക്തമാക്കി
റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം
ഇന്ന് രാജ്യം നേരിടുന്ന കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്രം സര്‍ക്കാരാണ്. പ്രധാനമന്ത്രിയും ഇതിന് ഉത്തരവാദിയാണ്. വളരെ കേന്ദ്രീകൃതവും വ്യക്തിഗതവുമായ സര്‍ക്കാരാണ് ഇന്ന് രാജ്യത്തുള്ളത്. സ്വന്തം ബ്രാന്‍ഡ് നിര്‍മ്മിക്കുന്നതിനാണ് അദ്ദേഹം ശ്രമിക്കുന്നത്. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ദുരന്തം മുന്നില്‍ കണ്ട് ഞാന്‍ സര്‍ക്കാരിന് നിരന്തരം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അവര്‍ തന്നെ പരിഹസിക്കുകയും ആക്രമിക്കുകയുമാണ് ചെയ്തതെന്നും രാഹുല്‍ വ്യക്തമാക്കി.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications