Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദി കഴുതയെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി കഴുതയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവേയാണ് മമത ബാനര്‍ജി മോദിക്കെതിരെ ഈ പ്രയോഗം നടത്തിയത്. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ തിരിച്ചയക്കണമെന്ന മോദിയുടെ പ്രസ്താവനയാണ് ദീദിയെ ചൊടിപ്പിച്ചത്.

മോദിയെ ബംഗാളില്‍ പ്രചാരണം നടത്താന്‍ അനുവദിക്കുന്നത് തന്നെ നമ്മുടെ മാന്യത കാരണമാണ്. വിമാനത്താവളത്തില്‍ വെച്ച് തന്നെ മോദിയെ തിരിച്ച് പറഞ്ഞയക്കുകയായിരുന്നു വേണ്ടത് - മമത പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പ് ആരംഭിച്ചതിന് ശേഷമാണ് മമത ബാനര്‍ജി - നരേന്ദ്ര മോദി ബന്ധം ഇത്രയും വഷളായത്. നേരത്തെ പിശാച് എന്നും അപകടകാരി എന്നും മമത മോദിയെ വിളിച്ചിരുന്നു.

mamata

അതേസമയം പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തന്നെ അറസ്റ്റ് ചെയ്യട്ടെ എന്നാണ് മോദി പറയുന്നത്. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ തിരിച്ചയക്കണം എന്ന് ആവശ്യപ്പെട്ടതാണ് മമത ബാനര്‍ജിയെ ചൊടിപ്പിച്ചിരിക്കുന്നത്. 2005 ല്‍ അവര്‍ പാര്‍ലിമെന്റില്‍ ആവശ്യപ്പെട്ട കാര്യമാണ് ഇത്. ഇന്ന് ഈ സഹോദരന്‍ അതേ കാര്യം പറയുമ്പോള്‍ അവര്‍ എന്നെ ജയിലിലാക്കണം എന്നാണ് നിങ്ങള്‍ പറയുന്നത്.

എന്നെ കയറുകൊണ്ട് കെട്ടി ജയിലില്‍ അയക്കാനാണ് നിങ്ങളുടെ ആഗ്രഹം. എന്നാല്‍ കയറ് വാങ്ങി വെറുതെ കാശ് കളയേണ്ട. ഏത് ജയിലില്‍ പോകണം എന്ന് പറഞ്ഞാല്‍ മതി. ഞാനായി തന്നെ പോയ്‌ക്കോളാം. നിങ്ങളുടെ ജയിലില്‍ കിടന്ന് ഞാന്‍ ബംഗാളി പഠിക്കും. ഓരോ തവണ മമതാ ബാനര്‍ജി തന്നെ അധിക്ഷേപിക്കുമ്പോഴും ബംഗാളികള്‍ അതിനനുസരിച്ച് തന്നെ സ്‌നേഹിക്കും എന്നും മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+