മോദി വര്‍ഗീയവാദി; പിന്തുണയില്ല: മമത
കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടായാലും നരേന്ദ്രമോദിയ പിന്തുണയ്ക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദി വര്‍ഗീയവാദിയാണ്. ഗുജറാത്തില്‍ സംഭവിച്ചത് എന്താണ് എന്ന് ഓര്‍മയില്ലേ. രാജ്യമാണ് പ്രധാനം. രാജ്യത്തെ എല്ലാ മതക്കാരും ജാതിക്കാരും ജനങ്ങളും ഒരുപോലെയാണ്. തിരഞ്ഞെടുപ്പിന് ശേഷവും മോദിയെ പിന്തുണയ്ക്കുന്ന പ്രശ്‌നമില്ല.
തൃണമൂല്‍ കോണ്‍ഗ്രസ് എ ഐ എ ഡി എം കെ നേതാവ് ജയലളിതയുമായി സഹകരിച്ചേക്കും എന്ന സൂചനയും മമത ബാനര്‍ജി നല്‍കി. പ്രധാനമന്ത്രിയാകണം എന്ന ആഗ്രഹമൊന്നുമില്ല. രാജ്യത്തിന്റെ നന്മയാണ് ലക്ഷ്യം. സമാനചിന്താഗതിയുള്ളവരുമായി സഹകരിക്കും. വേറെ ആര്‍ക്കെങ്കിലും പ്രധാനമനമന്ത്രിയാകണമെങ്കില്‍ അതും സമ്മതിക്കും.

ജയലളിതയും മായാവതിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ല. മുന്‍പ് വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് പരസ്പരം സഹകരിച്ചിട്ടുണ്ട്. അവര്‍ക്ക് പ്രധാനമന്ത്രിയാകണം എന്നുണ്ടെങ്കില്‍ താന്‍ പിന്തുണയ്ക്കും. രാജ്യത്തിന്റെ നന്മ ലക്ഷ്യം വെക്കുന്ന ആരെയും പിന്തുണയ്ക്കാന്‍ തയ്യാറാണ്. ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ സംതൃപ്തയാണ്.
ഇടതുപക്ഷം പറയുന്ന മൂന്നാം മുന്നണി ഒരു ടീ പാര്‍ട്ടി മാത്രമാണ്. സി പി എം ഒരു അവസരവാദ പാര്‍ട്ടിയാണ്. അവരെക്കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല. 2011 നിയമസഭ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനെ മുട്ടുകുത്തിച്ച മമത പറഞ്ഞു. രാഹുല്‍ ഗാന്ധി ജൂനിയറായ ആളാണ് എന്നും രാഹുലിനെക്കുറിച്ച് ഒന്നും പറയാനില്ല.












Click it and Unblock the Notifications