കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വര്‍ഗീയ കാര്‍ഡ് കളിക്കുന്നു: ലാലു പ്രസാദ് യാദവ്

  • By Muralidharan
Google Oneindia Malayalam News

പട്‌ന: സംവരണത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വര്‍ഗീയ കാര്‍ഡ് കളിക്കുകയാണ് എന്ന് മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. രാജ്യത്തെ ജനങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകളാണ് പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടാകുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി ജെ പിയും എന്‍ ഡി എയും അല്ല നിതീഷ് കുമാറും ലാലു പ്രസാദ് യാദവുമാണ് സംസ്ഥാനത്ത സംവരണത്തെ അട്ടിമറിക്കുക എന്ന മോദിയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു ലാലു.

ഏതെങ്കിലും ഒരു മതത്തിന് മാത്രമായി സംവരണം ഒതുക്കാനാണ് ലാലു പ്രസാദും നിതീഷ് കുമാറും കോണ്‍ഗ്രസും ശ്രമിക്കുന്നത് എന്നായിരുന്നു ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ കഴിഞ്ഞ ദിവസം മോദി പറഞ്ഞത്. എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങളില്‍ നിന്നും 5 ശതമാനം സംവരണം പിടിച്ചെടുത്ത് ഒരു മതക്കാര്‍ക്ക് കൊടുക്കാനാണ് ഇവരുടെ ശ്രമം. വോട്ടുകിട്ടാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത് - മുസ്ലിങ്ങളെ ഉദ്ദേശിച്ച് മോദി പറഞ്ഞു.

narendra-modi

മോദിയുടെ ഈ വാക്കുകള്‍ക്കെതിരെ ശക്തമായ ആക്രമണമാണ് ലാലു പ്രസാദ് യാദവ് അഴിച്ചുവിട്ടത്. ഈ രാജ്യത്ത് ദളിതരുടെയും ഒ ബി സിക്കാരുടെയും സംവരണം ആര്‍ക്കും പിടിച്ചെടുക്കാന്‍ കഴിയില്ല. ബിഹാറില്‍ മതേതര വിശാല സഖ്യത്തോട് തോല്‍ക്കുമെന്ന പേടി കൊണ്ടാണ് ബി ജെ പി ഇത്തരത്തില്‍ ഓരോന്ന് പറയുന്നത്. മൂന്നാം ഘട്ടത്തില്‍ മാത്രമല്ല സംസ്ഥാനത്തെ 243 സീറ്റുകളിലും ജയിച്ച് സഖ്യം അധികാരത്തില്‍ വരുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

English summary
Prime Minister Narendra Modi is playing the communal card on reservation, said RJD chief Lalu Prasad on Wednesday. "Modi is playing the communal card on reservation. People in the country never expected such words from the prime minister," Lalu said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X