കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് ശരി തന്നെയാണ്, മോദിയും സമ്മതിച്ചു, എങ്കിലും മുന്‍പത്തേതിലും ഭേദമെന്ന്...

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വളര്‍ച്ചാ നിരക്ക് താഴേക്കു തന്നെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും സമ്മതിച്ചു. എന്നാല്‍ കഴിഞ്ഞ യുപിഎ ഭരണകാലത്ത് രാജ്യം ഇതിനേക്കാള്‍ മോശം അവസ്ഥയില്‍ എത്തിയിട്ടുണ്ടെന്നും മോദി കുറ്റപ്പെടുത്തി. ഇച്ഛാശക്തിയോടെ വീണ്ടും വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുമെന്ന ഉറപ്പും മോദി നല്‍കി. ദില്ലി.യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് (ഐസിഎസ്‌ഐ) സുവര്‍ണ്ണ ജൂബിലി സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മോദി.

രാജ്യത്ത് വളര്‍ച്ചാ നിരക്ക് 6.7 ശതമാനമായി കുറയുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ചിരുന്നു. റിസര്‍വ് ബാങ്കിന്റെ പ്രസ്താവനക്കു പിന്നാലെയാണ് വളര്‍ച്ചാ നിരക്ക് കുറഞ്ഞെന്ന പ്രസ്താവനയുമായി മോദി രംഗത്തെത്തിയത്. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതും ഫരീഫ് വിളകളുടെ ഉത്പാദനം കുറഞ്ഞതും വളര്‍ച്ചാ നിരക്ക് കുറയാനുള്ള കാരണങ്ങളായി റിസര്‍വ് ബാങ്ക് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെ സര്‍ക്കാര്‍ തള്ളിക്കളയുകയാണുണ്ടായത്.

modi

ദോഷൈകു ദൃക്കുക്കള്‍ കാര്യങ്ങള്‍ പെരുപ്പിച്ചു കാട്ടുകയാണെന്നും ആദ്യമായല്ല വളര്‍ച്ചാ നിരക്ക് 5.7 ശതമാനത്തില്‍ എത്തുന്നതെന്നും മോദി പറയുന്നു. കഴിഞ്ഞ യുപിഎ ഭരണകാലത്ത് രാജ്യം ഇതിനേക്കാള്‍ മോശം അവസ്ഥയില്‍ എത്തിയിട്ടുണ്ടെന്നും മോദി കുറ്റപ്പെടുത്തി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വളര്‍ച്ചാ നിരക്ക് എട്ടു തവണയെങ്കിലും താഴോട്ട് പോയിട്ടുണ്ടെന്നും മോദി പറഞ്ഞു.

English summary
Modi exuded confidence that the steps being taken by the government will put the country in a new league of development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X