Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡി; രക്തം പുരണ്ട കൈ പരാമര്‍ശം അധിക്ഷേപമല്ല

ദില്ലി: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി രക്തം പുരണ്ട കയ്യാണ് എന്ന നരേന്ദ്രമോഡിയുടെ പരാമര്‍ശത്തില്‍ അധിക്ഷേപകരമായി ഒന്നുമില്ലെന്ന് ബി ജെ പി. കോണ്‍ഗ്രസ് നടത്തുന്ന അഴിമതിയെക്കുറിച്ച് വിവരിക്കാന്‍ വേണ്ടിയാണ് ആ പ്രയോഗം നടത്തിയത്. കോണ്‍ഗ്രസിന്റെ ചിഹ്നം ആയതുകൊണ്ടാണ് കൈപ്പത്തിയെ പരാമര്‍ശിച്ചത് - തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ ബി ജെ പി പറഞ്ഞു.

ഛത്തീസ്ഗഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി വിവാദമായ പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസിന്റെ രക്തം പുരണ്ട കൈകള്‍ ഛത്തീസ്ഗഢിന് മേല്‍ പതിയരുത് എന്നുണ്ടെങ്കില്‍ താമരയ്ക്ക് വോട്ട് കുത്തൂ എന്നായിരുന്നു മോഡി പ്രസംഗത്തില്‍ പറഞ്ഞത്. മോഡി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി എന്ന് ആക്ഷേപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

narendramodi

തിരഞ്ഞെടുപ്പ് ചിഹ്നത്തെ നരേന്ദ്രമോഡി അപമാനിച്ചു എന്നും തങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്നുമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്തിന് നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് ആരോപിച്ചത്. പരാതി സ്വീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ നരേന്ദ്രമോഡിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും അടുത്തുവരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്‍നിര്‍ത്തി ഇരുപാര്‍ട്ടികളും പരസ്പരമുള്ള ആക്രമണം ശക്തമായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയും ബി ജെ പി നേതാവായ നരേന്ദ്ര മോഡിയുമാണ് തങ്ങളുടെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ നയിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഐ എസ് ഐ വിവാദ പരാമര്‍ശത്തില്‍ ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ പരാതി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+