Get Updates
Get notified of breaking news, exclusive insights, and must-see stories!

12 വയസ് മുതല്‍ 14 വരെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍; മാര്‍ച്ച് 16 മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം

ദില്ലി: രാജ്യത്തെ 12 വയസ് മുതല്‍ 14 വയസു വരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച് 16 മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ തിങ്കളാഴ്ച അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് വാക്‌സിനും ബുധനാഴ്ച മുതല്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോര്‍ബെ വാക്‌സ് എന്ന വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുക. നേരത്തെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്നത്.

1

12 - 13 വയസിനും 13-14 വയസിനും ഇടയിലുള്ളവര്‍ക്ക് ( 2008, 2009, 2010 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ ) കൊവിഡ് 19 വാക്‌സിനേഷന്‍ ആരംഭിക്കാന്‍ വിദഗ്ദരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഹൈദരാബാദിലെ ബയോളജിക്കല്‍ ഇവാന്‍സ് നിര്‍മ്മിക്കുന്ന കോര്‍ബെവാക്‌സ് ആണ് കുട്ടികള്‍ക്ക് 16 മുതല്‍ നല്‍കിത്തുടങ്ങുക.

2

'കുട്ടികള്‍ സുരക്ഷിതരാണെങ്കില്‍ രാജ്യം സുരക്ഷിതമാണ്! 12 മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കോവിഡ് -19 വാക്‌സിനേഷന്‍ നല്‍കുമെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. മാര്‍ച്ച് 16 മുതല്‍ 13 മുതല്‍ 14 വരെയാണിത് - സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ കൂയില്‍ ഹിന്ദിയില്‍ പ്രഖ്യാപനം നടത്തിയ മന്ത്രി പറഞ്ഞു, കൂടാതെ, 60 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇപ്പോള്‍ മുന്‍കരുതല്‍ ഡോസുകള്‍ ലഭിക്കും. കുട്ടികളുടെ കുടുംബങ്ങളോടും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരോടും വാക്‌സിനേഷന്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

3

അതേസമയം, ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,503 പേര്‍ക്കാണ്. 680 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണ് ഇത്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 36,168 പേരാണ്. 675 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

4

ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.08 ശതമാനം മാത്രമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,377 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,24,41,449 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.72 ശതമാനമാണ്. ഞായറാഴ്ച 27 പുതിയ മരണങ്ങള്‍ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 5,15,877 ആയി.

5

അതേസമയം, 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഏറ്റവും മികച്ച രീതിയില്‍ വാക്സിനേഷന്‍ നടത്തിയ സംസ്ഥാനമാണ് കേരളം. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷന്‍ 100 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന്‍ 87 ശതമാനവുമായി. 15 മുതല്‍ 17 വരെയുള്ള കുട്ടികളുടെ ആദ്യ ഡോസ് വാക്സിനേഷന്‍ 78 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന്‍ 44 ശതമാനവുമായി. കരുതല്‍ ഡോസ് വാക്സിനേഷന്‍ 48 ശതമാനമാണ്. കേന്ദ്ര മാര്‍ഗനിര്‍ദേശം ലഭ്യമായാലുടന്‍ അതനുസരിച്ച് കുട്ടികളുടെ വാക്സിനേഷന് പദ്ധതി ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

12 മുതല്‍ 14 വയസുവരെ 15 ലക്ഷത്തോളം കുട്ടികളുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. വാക്സിനെടുക്കാനുള്ള കേന്ദ്രത്തിന്റെ പ്രൊജക്ടഡ് പോപ്പുലേഷനനുസരിച്ച് ഇത് മാറാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ക്കായുള്ള 10,24,700 ഡോസ് കോര്‍ബിവാക്സ് വാക്സിന്‍ സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ട്. എറണാകുളം 4,03,200 ഡോസ്, കോഴിക്കോട് 2,74,500 ഡോസ്, തിരുവനന്തപുരം 3,47,000 ഡോസ് എന്നിങ്ങനെയാണ് വാക്സിന്‍ ലഭ്യമായത്.

സംസ്ഥാനത്ത് മാര്‍ച്ച് 16 മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും രണ്ടാം ഡോസ് കഴിഞ്ഞ് 9 മാസത്തിന് ശേഷം കരുതല്‍ ഡോസ് എടുക്കാവുന്നതാണ്. നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസിന് മുകളില്‍ മറ്റ് അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് കരുതല്‍ ഡോസ് നല്‍കി വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+