ഷമിയുടെ ഫോണ്‍ റെക്കോര്‍ഡ് ഭാര്യ പുറത്തുവിട്ടു; താരത്തിനെതിരെ തെളിവ്, അലിഷ്ബയുമായി ബന്ധം!!

  • Written By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യ ഹസിന്‍ ജഹാന്‍, തെളിവുകള്‍ പുറത്തുവിട്ടു. ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവിട്ടിട്ടുള്ളത്. വിവാദ വിഷയം ഫോണില്‍ ഭാര്യയും ഷമിയും സംസാരിച്ചിരുന്നു. ഇക്കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കൊല്‍ക്കത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയ ഹസിന്‍ ജഹാന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഫോണ്‍ സംഭാഷണം കേള്‍പ്പിച്ചു. ഇതില്‍ ഹസിന്‍ ജഹാനും ഷമിയുമാണ് സംസാരിക്കുന്നതെന്ന് അവര്‍ പറയുന്നു. ഒരുഭാഗത്ത് ഹസിന്‍ ജഹാനാണെന്ന് വ്യക്തം. പുരുഷ ശബ്ദം ഷമിയാണെന്ന് അവര്‍ പറഞ്ഞു. ഷമി ബന്ധം സ്ഥാപിച്ചിട്ടുള്ള ഒരു സ്ത്രീയുടെ കാര്യങ്ങളാണ് ഇരുവരു പ്രധാനമായും ഫോണില്‍ സംസാരിച്ചത്...

സംഭാഷണ തുടക്കം ഇങ്ങനെ

സംഭാഷണ തുടക്കം ഇങ്ങനെ

ഷമി എന്നോട് കള്ളം പറയരുത്. താന്‍ എപ്പോഴാണ് സത്യം പറയുക. നിനക്ക് എന്റെ കാര്യത്തിലോ മകളുടെ കാര്യത്തിലോ കുടുംബ വിഷയത്തിലോ ശ്രദ്ധയില്ല. പാകിസ്താന്‍കാരിയായ ആ പെണ്‍കുട്ടിയുടെ കാര്യത്തിലാണ് ശ്രദ്ധ. അതുകൊണ്ടാണ് താന്‍ ചോദിക്കുന്നത്. ആരാണ് അലിഷ്ബ. അവരുമായി ഷമി ചാറ്റ് ചെയ്തിട്ടുണ്ടോ. ഞാന്‍ കണ്ട ചാറ്റുകള്‍ ഷമി ചെയ്തതാണോ- ഇതാണ് ഹസിന്‍ ജഹാന്‍ ചോദിക്കുന്നത്. ഇതിന് പുരുഷ ശബ്ദം ഇല്ലെന്നാണ് മറുപടി നല്‍കിയത്. പുരുഷ ശബ്ദം ഷമിയുടേതാണെന്ന് ഹസിന്‍ ജഹാന്‍ പറഞ്ഞു. കുടുംബ വിഷയങ്ങളും ചാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇരുവരും സംസാരിക്കുന്നുണ്ട്.

ആദ്യം പറഞ്ഞത് കള്ളം

ആദ്യം പറഞ്ഞത് കള്ളം

ദുബായ് വിസ ഇല്ലെന്നല്ലേ നേരത്തെ പറഞ്ഞിരുന്നത്. അങ്ങനെയുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ഹോട്ടല്‍ വിട്ടു പോരാന്‍ സാധിക്കുക. എന്നോട് കള്ളം പറയുകയായിരുന്നു അല്ലേ? ഹസിന്‍ ജഹാന്‍ ചോദിക്കുന്നു. എനിക്ക് വിസയുണ്ടായിരുന്നുവെന്നാണ് ഇതിന് ഷമി നല്‍കുന്ന മറുപടി. ദുബായിലെ ഹോട്ടലില്‍ ഷമി തങ്ങിയെന്നും പാകിസ്താനിയായ യുവതിയെ കാണാനാണ് അവിടെ പോയതെന്നും കഴിഞ്ഞദിവസം ഹസിന്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ശരിവയ്ക്കുന്ന സംഭാഷണങ്ങളാണ് ഇരുവരും നടത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് ഇന്ത്യന്‍ ടീമംഗങ്ങള്‍ എല്ലാവരും ഇന്ത്യയിലേക്ക് തിരിച്ചപ്പോള്‍ ഷമി പോയത് ദുബായിലേക്കായിരുന്നു. പാകിസ്താനി യുവതിക്കൊപ്പം ദുബായില്‍ ഷമി ഹോട്ടലില്‍ താമസിച്ചുവെന്നാണ് ഹസിന്റെ ആരോപണം.

ആരാണ് അലിഷ്ബ

ആരാണ് അലിഷ്ബ

അലിഷ്ബ എന്ന യുവതിയുമായിട്ടാണ് ഷമി ചാറ്റ് ചെയ്തിരുന്നത്. ഇതുസംബന്ധിച്ചും ഹസിന്‍ ജഹാന്‍ ചോദിക്കുന്നത് ഫോണ്‍ സംഭാഷണത്തില്‍ വ്യക്തം. ഷമിയുടെ ദുബായിലെ ഹോട്ടല്‍ വിവരങ്ങളെല്ലാം അലിഷ്ബയ്ക്ക് സന്ദേശം അയച്ചിരുന്നു. അലിഷ്ബയും ഷമിയും ഒരേ ഹോട്ടലില്‍ ദുബായില്‍ താമസിച്ചുവെന്നാണ് ഹസിന്റെ ആരോപണം. ഇതെല്ലാം തരപ്പെടുത്തിയത് മുഹമ്മദ് ഭായ് ആണോ എന്നും ഹസിന്‍ ചോദിക്കുന്നു. ഷമി എത്തുന്നത് അലിഷ്ബയ്ക്ക് അറിയാമായിരുന്നു. വിമാനത്താവളത്തിലെ ഏഴാം നമ്പര്‍ ഭാഗത്ത് അലിഷ്ബ കാത്തുനിന്നിരുന്നു. ഇതും ചെയ്തത് മുഹമ്മദ് ഭായ് ആണോ എന്നും ഹസിന്‍ ചോദിക്കുന്നു. എന്നാല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് താന്‍ ദുബായില്‍ പോയതെന്ന് ഷമി മറുപടി പറയുന്നുണ്ട്.

അശ്ലീല സംഭാഷണം

അശ്ലീല സംഭാഷണം

മുഹമ്മദ് ഭായ് എനിക്ക് പണം അയച്ചിരുന്നു. അലിഷ്ബ വഴിയാണ് പണം കൈമാറിയത്. അതിന് വേണ്ടിയാണ് ഞാന്‍ അവളെ വിളിച്ചത് എന്ന് ഷമി പ്രതികരിക്കുന്നതും ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്. എന്നാല്‍ അവളോട് മോശമായ തരത്തില്‍ ചാറ്റ് ചെയ്തത് എന്തിനാണ് എന്നാണ് ഹസിന്റെ അടുത്ത ചോദ്യം. അലിഷ്ബയില്‍ നിന്ന് പണം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇതുവരെ നീ എന്നോട് പറഞ്ഞിരുന്നില്ലല്ലോ എന്നും ഹസിന്‍ ഷമിയോട് ചോദിക്കുന്നു. കഴിഞ്ഞ രാത്രി ഞാന്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഒന്നും അറിയാത്ത പോലെയല്ലേ ഷമി പ്രതികരിച്ചത് എന്നും ഹസിന്‍ പറയുന്നുണ്ട്.

 ദുബായില്‍ എന്തൊക്കെ ചെയ്തു

ദുബായില്‍ എന്തൊക്കെ ചെയ്തു

ആരാണ് അലിഷ്ബ, എവിടെ നിന്നാണ് അവള്‍ വരുന്നത് എന്നൊക്കെയാണ് ഷമി നേരത്തെ ഹസിന്‍ ജഹാനോട് പറഞ്ഞിരുന്നത്. ഇക്കാര്യം ഇരുവരും ടെലിഫോണില്‍ പറയുന്നുണ്ട്. എന്നാല്‍ ഷമി ഒഴിഞ്ഞുമാറുന്നത് സംഭാഷണത്തില്‍ വ്യക്തമാണ്. ഒന്നും അറിയാത്ത പോലെ നാടകം കളിച്ച നീ എന്നെ പറ്റിക്കുകയായിരുന്നു. അലിഷ്ബയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും ഹസിന്‍ ഷമിയോട് ചോദിക്കുന്നു. സെക്‌സിനെ കുറിച്ച് മിണ്ടരുത് എന്നാണ് ഷമി ആ സമയം പ്രതികരിക്കുന്നത്. ഇത്രയും കാര്യങ്ങളാണ് ടെലിഫോണ്‍ സംഭാഷണത്തിലുള്ളത്. ഹസിന്‍ ജഹാന്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം കളവാണെന്നും തന്റെ കരിയര്‍ നശിപ്പിക്കാനുള്ള തന്ത്രമാണിതെന്നുമാണ് ഷമി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ചത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ വിവരങ്ങളാണിപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഷമിയുടെ വാദം പൊളിയുന്നു

ഷമിയുടെ വാദം പൊളിയുന്നു

ഭാര്യക്ക് മാനസിക നില തകര്‍ന്നുവെന്നാണ് ഷമി മാധ്യമങ്ങളോട് പ്രതികരിച്ചത്. എനിക്കെതിരേ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ കൊണ്ടുവരട്ടെ എന്നും ഷമി വെല്ലുവിളിച്ചിരുന്നു. താന്‍ പീഡിപ്പിച്ചെന്നാണ് ഭാര്യ പറയുന്നത്. അത് തെളിയിക്കട്ടെ, അല്ലാതെ വെറുതെ വിളിച്ചുപറയരുതെന്നും ഷമി പ്രതികരിച്ചിരുന്നു. എന്നാല്‍ തെളിവുകളാണിപ്പോള്‍ ഭാര്യ ഹസിന്‍ ജഹാന്‍ പുറത്തുവിട്ടിരിക്കുന്നത്. താന്‍ ഒത്തുകളിച്ചുവെന്ന് പറയുന്നു. അങ്ങനെ രാജ്യത്തിനെതിരേ കളിക്കുന്നതിനേക്കാള്‍ മരിക്കുന്നതാണ് നല്ലതെന്നും മുഹമ്മദ് ഷമി പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ വാദങ്ങളും ഇപ്പോള്‍ പൊളിയുകയാണ്. ഭാര്യ പറയുന്നത് ശരിയാണ് എന്നാണ് ഫോണ്‍ സംഭാഷണം പുറത്തുവന്നതിലൂടെ തെളിയുന്നത്.

കേസില്‍ കുടുങ്ങുമോ

കേസില്‍ കുടുങ്ങുമോ

ഷമിക്കും നാല് കുടുംബാംഗങ്ങള്‍ക്കുമെതിരേയാണ് ഹസിന്‍ കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ പോലീസില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ഭര്‍ത്താവും ബന്ധുക്കളും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിലെ ഉള്ളടക്കം. കൊലപ്പെടുത്താന്‍ ശ്രമിച്ചു, ആക്രമിക്കാന്‍ ശ്രമിച്ചു, ബലാല്‍സംഗം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ആരോപിക്കപ്പെട്ടിട്ടുള്ളത്. നേരത്തെ മോഡലായും കൊല്‍ക്കത്ത നൈറ്റ് റൈഡേഴിസിലെ ചിയര്‍ഗേള്‍ ആയും പ്രവര്‍ത്തിച്ച വ്യക്തിയാണ് ഹസിന്‍ ജഹാന്‍. ഭര്‍ത്താവിന്റെ സഹോദരന്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന ആരോപണവും ഹസിന്‍ ജഹാന്‍ ഉന്നയിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Hasin Jahan shares phone recordings, more trouble in store for Mohammed Shami?

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്